Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Sunday, July 19, 2009

ഫിഫ്റ്റി പൂർത്തി-ചെമ്മനം ചാക്കോ







എന്റെ അമ്പതാംപിറന്നാൾ ദിവസം രാവിലെ ഞാൻ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗംഭീരന്മാരായ നാല
ഞ്ചുപേർ വീട്ടിലേക്കു കയറിവന്നു. രാഷ്ട്രീയത്തിന്റെ മേലിടങ്ങളിൽ എവിടെയോ ഒക്കെ ഇവരെ കണ്ടിട്ടുണ്ടെന്ന്‌ ഒരു തോന്നൽ.
വന്നവർ പറഞ്ഞു: ഈ നാടിന്റെ ഹൃദയമിടിപ്പുകളാണ്‌ അങ്ങയുടെ തൂലിക പകർത്തുന്നത്‌. സാമൂഹികതിന്മകൾക്കുനേരെ ഇത്ര ധൈര്യമായി കൂരമ്പുകൾ എയ്യുന്ന കവി വേറെയില്ല. നിഷ്പക്ഷമായി നീ മുഴക്കുന്ന ധർമ്മകാഹളം നാടിന്നു രക്ഷാമന്ത്രമാണ്‌. അടുത്ത വർഷം ഇതേ ദിവസം അങ്ങേയ്ക്ക്‌ അമ്പതു വയസ്സു പൂർത്തിയാകും എന്നു ഞങ്ങളറിഞ്ഞു. അങ്ങയുടെ ഫിഫ്റ്റിപൂർത്തി നാട്ടുകാരുടെ മഹോത്സവമായി ആഘോഷിക്കണമെന്നും ഞങ്ങളുടെ പാർട്ടി ഇന്നലെ നിശ്ചയിച്ചു.
ഫിഫ്റ്റിപൂർത്തിയോ? അത്ഭുതം കലർന്ന എന്റെ ചോദ്യത്തിന്‌ അവർ ഇങ്ങനെ മറുപടി നൽകി.
അതേ, കവിസാറേ! ഷഷ്ടിപൂർത്തി പോലെ ഫിഫ്റ്റിപൂർത്തിയും. പലതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന നാം അതിന്റെ പകുതി, അമ്പത്‌, അഘോഷിക്കുന്നതല്ലേ അറുപത്‌ ആഘോഷിക്കുന്നതിനേക്കാൾ യുക്തി? അതുതന്നെ ഫിഫ്റ്റിപൂർത്തി.
രാഷ്ട്രീയനൂലാമാലകളിൽപ്പെട്ടു കഴിയുന്ന നിങ്ങൾക്ക്‌ ഇതിനോക്കെ സമയം കിട്ടുമോ? ഞാൻ ചോദിച്ചു.

തിരഞ്ഞെടുപ്പ്‌ ഇന്നത്തെ പോക്കിന്‌ ഇനി ഒരു കൊല്ലം കഴിഞ്ഞേ ഉണ്ടാകൂ. ചിലപ്പോൾ ആറുമാസംകൂടി നീളാൻ സാദ്ധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാർട്ടിയുടെ നിലനിൽപിന്‌ അതുവരെ കലയും സംസ്കാരവും സജീവരംഗമാക്കാൻ ഞങ്ങൾ നിശ്ചയിച്ചു. സാറിനു ഷഷ്ടിപൂർത്തിയാകണമെങ്കിൽ ഇനി വേണം പത്തുകൊല്ലം. ഒരു കൊല്ലത്തെ ആഘോഷമാണ്‌ ഫിഫ്റ്റിപൂർത്തിക്കു ഞങ്ങൾ പ്ലാനിടുന്നത്‌. നാളെ മുതൽ തുടങ്ങാം. നാടെങ്ങും ഇടയ്ക്കിടയ്ക്ക്‌ ഇതിനായി ഞങ്ങൾ യോഗങ്ങളും മൂശായിരകളും കീശായിരകളുമൊക്കെ സംഘടിപ്പിക്കും. ഈടുള്ള ഒരു പണക്കിഴിയും സമർപ്പിക്കും. അവർ വിശദീകരിച്ചു.
രണ്ടു കൈയും കൂപ്പി തൊഴുതുകൊണ്ട്‌ ഞാൻ തിരക്കി. ഈ അദ്ഭുതങ്ങളൊക്കെ കാണിക്കാൻ എവിടുന്നാണു പണം?
ഉത്തരം കിട്ടി ഇതിനു സംസ്ഥാനവ്യാപകമായ ഒരു കമ്മിറ്റിയുണ്ടാക്കും. അങ്ങയുടെപേരിൽ ഒരു പിഴവു ചോദിക്കുന്നതു ഞങ്ങൾക്കഭിമാനകരമാണ്‌. കൂടുതലൊന്നും അങ്ങ്‌ അറിയേണ്ട. എല്ലാം ഞങ്ങൾ ഭദ്രമായി ചെയ്തുകൊള്ളാം. ഒന്നു സമ്മതംമൂളിയേച്ചാ
ൽ മതി.
സംഗതികളുടെ കിടപ്പിന്റെ മണം കിട്ടി. ഞാനും രാഷ്ട്രീയക്കച്ചവടക്കാരാകണമോ? ജനങ്ങൾക്ക്‌ എന്നോടുള്ള സ്നേഹാദരങ്ങൾ വിപണിയിൽ എത്തിക്കുകയോ? ഞാൻ പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച രണ്ടു മണിക്കു വരൂ. അപ്പോൾ ഞാൻ ഉത്തരം പറയാം.


മണിക്കൂർ ഒന്നായില്ല. വേറൊരു പാർട്ടി വന്നു. അവരും പറഞ്ഞു. ദേശദ്രോഹികളായ ആരെയും മുഖം നോക്കാതെ അമ്പെയ്തുവീഴ്ത്തുന്ന നാടിന്റെ ധീരനായ കവിയുടെ ഫിഫ്റ്റിപൂർത്തി ആഘോഷം ഗംഭീരമാക്കണമെന്ന്‌. എന്റെ വീട്ടുമുറ്റത്ത്‌ എന്റെ ഒരു പൂർണ്ണകായ ലോഹ പ്രതിമ സ്ഥാപിക്കാൻകൂടി അവർ ഉദ്ദേശിക്കുന്നുപോലും! സംസ്ഥാന വ്യാപകമായ ഒരു ചെറിയ പിരിവ്‌ ഇതിന്‌ അവരും സംഘടിപ്പിക്കുന്നു. സമ്മതം നൽകണം. അവരോടും ഞാൻ പറഞ്ഞു.
വെള്ളിയാഴ്ച രണ്ടുമണിക്കു വരൂ, അപ്പോൾ തീരുമാനം പറയാം.
പല പാർട്ടികളും പാർ
ട്ടിതന്ത്രങ്ങൾ പകർത്തുന്ന യൂണിയനുകളും എല്ലാം കലാ-സാംസ്കാരിക പ്രവർത്തനത്തിൽ ഉത്സുകരായിരിക്കുന്നു. തൽക്കാലഭരണത്തെ വീഴ്ത്താൻ എളുപ്പമല്ലെന്ന്‌ ഉറപ്പ്‌. വാഗ്ദാന വൈഭവക്കാരായ വേറെ ചില പാർട്ടികളും സംഘടനകളുംകൂടി എന്റെ അമ്പതാംപിറന്നാൾ ഫിഫ്റ്റിപൂർത്തിയാക്കാൻ വരികയായി. പണപ്പിരിവ്‌ പ്രിയതമയെപ്പോലെ എല്ലാവരുടെയും കൂടെയുണ്ട്‌. വാഹനം വാങ്ങിച്ചു തരുന്നു ചിലർ, വീടു പൊളിച്ചു പണിതുതരുന്നു ചിലർ. എന്റെ പേരിൽ എൻഡോവ്‌മന്റ്‌ ഏർപ്പെടുത്തുന്നു ചിലർ. സ്വർണ്ണത്തിൽ പുളിശ്ശേരിവച്ചു തരാമെന്നായിരിക്കും അടുത്തു വരുന്നവരുടെ വാഗ്ദാനം. വന്നവരോടെല്ലാം ഞാൻ മറുപടി പറഞ്ഞു. വെള്ളിയാഴ്ച രണ്ടു മണിക്കു വരു. അപ്പോൾ പറയാം.
വെള്ളിയാഴ്ചയായി, ഉച്ചയ്ക്കു രണ്ടുമണിയോടെ നേരത്തെ വന്ന കൂട്ടരെല്ലാം വീട്ടിലെത്തി. ഓരോ ഗ്രൂപ്പും അന്യോന്യം മുഖംതിരിഞ്ഞ്‌ ഇരിപ്പായി, സാംസ്കാരികരംഗത്ത്‌ പുത്തൻ കാൽവയ്പുകൾ നടത്താൻ തിരിച്ചവർ!
ഞാൻ കൃത്യം രണ്ടുമണിക്കുതന്നെ അവരുടെ മുന്നിലെത്തി നമസ്കാരം നൽകി പറഞ്ഞു. സംസ്കാരതൽപരന്മാരേ, നിങ്ങൾക്ക്‌ എന്റെ നമസ്കാരം! കലയുടെ കൈപിടിച്ചു ജനസേവനം ചെയ്ത കവിയെ ബഹുമാനിക്കാൻ വന്നവരാണല്ലോ നിങ്ങളെല്ലാവരും. ലക്ഷ്യം ഭിന്നമല്ല. അതിനാൽ ആദ്യംതന്നെ അന്യോന്യം മുഖം കാണത്തക്കവിധം ഇരുന്നാലും ഫിഫ്റ്റിപൂർത്തി എന്നത്‌ ഗംഭീരമായ ഒരു ആശയംതന്നെ. അതു ഞാൻ അൽപം പരിഷ്കരിക്കുന്നു. കൊട്ടും കുഴലൂത്തുമൊന്നും വേണ്ട അതിന്‌. പിരിവ്‌ ഒട്ടും തന്നെ വേണ്ട. എന്റെ ഫിഫ്റ്റിപൂർത്തിയുടെ പേരിൽ ഒരു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും, നിങ്ങൾ സ്വയം ജോലിചെയ്തുണ്ടാക്കിയ കാശുകൊണ്ട്‌ എന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചിട്ടു വന്നാലും. അപ്പോഴേക്കും തിരഞ്ഞെടുപ്പാകുമല്ലോ. അതിന്റെ ബഹളവും ബദ്ധപ്പാടും കൂടി ഒന്നു കഴിഞ്ഞോട്ടെ. അനന്തരം നമുക്ക്‌ ഫിഫ്റ്റിവൺപൂർത്തി ആഘോഷിക്കാം. ഉടൻ ചായ വരും. അതു കുടിച്ചിട്ട്‌ ഇപ്പോൾ നിങ്ങൾ പോയാലും!

Wednesday, July 15, 2009

ഡോ.ജോണ്‍ സ്നോ (1813-58)-ഡോ. കാനം ശങ്കരപ്പിള്ള



ഡോ.ജോണ്‍ സ്നോ (1813-58)

ബ്രിട്ടീഷ് ഡോക്ടറന്മാരുടെ ഇടയില്‍ 2003 ല്‍
ഏറ്റവും മഹാനായ ഡോക്ടറെ കണ്ടെത്താന്‍
ഒരു പോള്‍ നടത്തുകയുണ്ടായി.

ഡോ .ജോണ്‍ സ്നോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആരായിരുന്നു ഈ ഡോ.സ്നോ?
Link http://en.wikipedia.org/wiki/John_Snow_(physician)

നമുക്കൊ
ന്നു നോക്കാം.

മയക്കം നല്‍കല്‍(അനസ്തീഷ്യാ),
ശരീര ശുചിത്വം
എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം
കാട്ടിയിരുന്ന ഡോക്ടര്‍.
Linkhttp://www.ph.ucla.edu/epi/snow.html

1854 ല്‍ ഇംഗ്ലണ്ടിലെ
സോഹോയില്‍ പടര്‍ന്നു പിടിച്ച കോളറയുടെ
കാരണം കണ്ടെത്തിയ മഹാന്‍.
എപ്പിഡമിയോളജി
epidemiolog
y)എന്ന വൈദ്യശാഖയുടെ ഉപജ്ഞാതാവ്.
1813 ല്‍ യോര്‍ക്കില്‍ ജനിച്ചു.
വില്യം,ഫ്രാന്‍സസ്
സ്നോ എന്നിവരുടെ 9 മക്കളില്‍ മൂത്തവന്‍.
ഔസ് നദിക്കരയിലെ വീട് വൃത്തികെട്ട
ചുറ്റുപാടില്‍,വെള്ളപ്പൊക്കഭീഷണിയില്‍
ആയിരുന്നു നിലകൊണ്ടിരുന്നത്.
കല്‍ക്കരിഖനി
തൊഴിലാളിയായിരുന്നു പിതാവ്.

ന്യൂകാസ്സിലിലെ സര്‍ജന്‍ വില്യം
ഹാര്‍ഡ്കാസിലിന്‍റെ കൂടെ
പരിശീലനം നേടി.1833-36 കാലഘട്ടത്തില്‍
വ്യത്യസ്ഥ ഡോക്ടറന്മാരുടെ കൂടെ
സഹായിയായി നിന്നു.
1836 ല്‍ ലണ്ടനിലെ ഹണ്ടേറിയന്‍
സ്കൂള്‍ ഓഫ് മെഡിസിനില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു.
പാസ്സായിക്കഴിഞ്ഞപ്പോള്‍
വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ ചേര്‍ന്നു
1838 ല്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍ മെംബര്‍ ആയി.
1850 ല്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍ മെംബറും ആയി.

മയക്കം നല്‍കാന്‍ ഈതറും ക്ലോറോഫോമും ശരിയായ
അനുപാതത്തില്‍ നല്‍കാന്‍ ആദ്യമായി കഴിഞ്ഞത് ഡോ.
സ്നോയ്ക്കായിരുന്നു.വിക്ടോറിയ മഹാരാജ്ഞിയ്ക്ക്
8,9 പ്രസവങ്ങള്‍ക്ക് മയക്കം നയകിയത് അദ്ദേഹമായിരുന്നു.
തുടര്‍ന്ന്‍ പ്രസവസമയത്തെ മയക്കം നല്‍കല്‍
പ്രചാരത്തില്‍ വന്നു.മലിനവായുവാണ് രോഗങ്ങള്‍ക്കു
കാറണം എന്ന മയാസ്മ തീയറിയെ ഡോ.സ്നോ
എതിര്‍ത്തു.ബ്രോഡ്സ്റ്റ്രീറ്റില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍
ത്ദ്ദേശവാസികളെ ഇന്‍റര്‍വ്യൂ ചെയ്ത് അദ്ദേഹം
പൊതു പമ്പിലെ വെള്ളം വഴിയാണ് കോളറ
Link http://geography.about.com/cs/medicalgeography/a/cholera.htm
പടരുന്നത് എന്നു കണ്ടെത്തി.ലോക്കല്‍ കൗണ്‍സിലിനെ
കൊണ്ട് പമ്പ് ഹാന്‍ഡില്‍ എടുത്തുകളയുന്നതില്‍
അദ്ദേഹം വിജയിച്ചു.തുടര്‍ന്ന്‍ കോളറ ബാധ
നിയന്ത്രിക്കപ്പെട്ടു.

മാസവും മദ്യവും തൊടാത്ത ഡോക്ടര്‍
അവിവാഹിതനും ആയിരുന്നു.കഷ്ടമെന്നു
പറയട്ടെ 45 വയസായപ്പോല്‍ അദ്ദേഹത്തിനു
പക്ഷവധം പിടിപെട്ടു.അതില്‍ നിന്നും കര
കയറാതെ 1858 ല്‍ ആ മഹാനായ ഡോക്ടര്‍
അന്തരിച്ചു.
ബ്രോംടണ്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം.

കാറല്‍കാര്‍ക്സ് കോളറ ബാധയാല്‍
മരണമടയാതെ പോയത് ഡോ.സ്നോ
കാരണമാണ്.

Dr.Kanam Sankara Pillai

http://ukkanam2.blogspot.com/

Saturday, July 11, 2009

വാക്കുകള്‍-ശ്രീദേവി നായര്‍





എന്റെ വാക്കുകള്‍ഒട്ടും സംസ്ക്കാരമില്ലാതെ
എന്നെ ഉപേക്ഷിച്ചു യാത്രയായി.
സംസ്ക്കരിക്കാത്ത വാക്കുകള്‍
കവിതയാകാന്‍,
ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ വിലക്കി.
വാക്കുകള്‍ പറഞ്ഞു,
ഞങ്ങള്‍ക്ക് കവിതയാകണം,
കവിയാണ് അവരുടെ ശത്രുവത്രെ!
വാക്കുകള്‍ കവിയെ വിട്ട്,
സ്വയം രംഗം പിടിച്ചെടുക്കുകയാണ്,
വാക്കുകള്‍ക്ക്‌ കവിതയാകാനുള്ള മണ്ണെവിടെ?
വാക്കുകള്‍ പറഞ്ഞു ;
മണ്ണ് ഞങ്ങള്‍ വാങ്ങും.
ലോകം മുഴുവനായി വാങ്ങിയാലും
മതിവരാത്ത വാക്കുകള്‍
അന്വേഷിച്ചത്‌ സത്യത്തെ തന്നെയായിരുന്നു.
ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്
വീടിന്റെ പടിവാതില്‍ക്കലെത്തിയപ്പോള്‍
ഞാന്‍ ചോദിച്ചു;
എന്തുപറ്റി?
വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ തോറ്റു.
സത്യത്തെ മാത്രം കണ്ടെത്താനായില്ല,
സത്യാന്വേഷകരെ എത്രവേണമെങ്കിലും തരാം.