Showing posts with label malayalam poet. Show all posts
Showing posts with label malayalam poet. Show all posts

Wednesday, July 22, 2009

poem is a misunderstanding of meanings within the words- m k harikumar



Writing a poem is

Quite anachronistic.

The myriad misrepresentations of truths

And relativity of impressions.

The memory as a wall

In which no one can write .

It is a block.

A picture painted is not

Firm and reliable.

But the wall was

Rough and old.

A feel gives a glance to the

Still photographic views of mind.

Like the hopeless readings of

Ancient literature.

Everything has gone.

No word ,no sign remains.

It is a parting experience.

Forget to smile,cry and die.

Life without death is more newer and tasty with time!

A face unearthed from the mind is still a museum piece.

Nothing is a discovery.

It is human custom to Forget the past.

Love is also the withering

Element of the past.

Love is a spoiled spirituality And greed.

It is a whispering of hatred ,

Jeolous and suspicion.

Man is a caged being

In front of unlimited lust.

No poetry , no fiction is seen.

Poem is misunderstanding

Of meanings within the words.

The images are bygone .

The meanings are pretending

To be truthful.

The pictures in the verbal

Geography of words are

Silent and not alive.

Beauty is no more.

The images are false.

The moods are quite opposite.

Songs are not

Suited to the occasion.

It is cheating.

Smuggling

Masking.


link :m k harikumar

Sunday, July 19, 2009

മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ -ബൃന്ദ


അവൻറെ
നേത്രങ്ങൾ നീണ്ടു വിടർന്നതായിരുന്നു
ഒരു പെൺകുട്ടിയുടേതുപോലെ .
സ്ത്രീകൾക്കു മാത്രമേ നീൾമിഴികൾ
പാടുള്ളൂ?
അവൻറെ ചോദ്യം.
കേട്ടറിവുകളുടെ പരിചയപ്പെരുമയിൽ നിന്ന്
ഉണർന്നെണീറ്റ്‌ വന്ന്
ഞാനവനെ കൺപീലിയിൽ ചുംബിച്ചു .
ഓരോ ചുംബനവും
പ്രണയേതിഹാസത്തിലെ ഓരോ
ഏടാണ്‌ .
നാമിപ്പോൾ
ഒരേ മഴത്തുള്ളിയിൽ
മുഖം നോക്കുന്നു.
ഓരോ മഴത്തുള്ളിയും പ്രണയ കാലത്തിൻറെ
ജൈവാടയാളങ്ങളാണ്‌ .
എനിക്ക്‌
നിൻറെയരികിൽ
കുറേ നേരം ഇരിക്കണം
പാതിവാക്കിൽ പെയ്യാതെപോയ
പ്രണയ മേഘങ്ങളെ തൊട്ടെടുക്കണം .
എനിക്കിപ്പോൾ
നിൻറെ മുഖമല്ലാതെ
മറ്റൊന്നും
ഓർക്കുവാൻ പറ്റുന്നതേയില്ല.
നിൻറെ മാത്രം സൗരഭ്യങ്ങൾ
നിൻറെ പരിരംഭണങ്ങളുടെ ഊർജ്ജ പ്രവാഹങ്ങൾ
നീയും ഞാനും

പ്രേമിച്ചൊഴുകിപ്പോവുന്ന
താഴ്‌വാരങ്ങൾ
നിന്നെ എന്നിലേക്ക്‌ ആവാഹിക്കുന്ന
സൂക്ഷമ സംവേദനങ്ങൾ
വീണ്ടും വീണ്ടും
നിന്നിലേക്കിറങ്ങിവരാൻ
മോഹിപ്പിക്കുന്ന
നിൻറെ അനുരാഗം.
പിന്നീടെപ്പോഴെങ്കിലും
കേൾക്കാനായി
ഞാൻ കാത്തുവച്ച നിൻറെ മൗനം .
ന്നെ മാത്രം ശ്വസിക്കുന്നതു കൊണ്ട്‌
പൊള്ളിച്ചുവന്നുപോയ നിൻറെ നാസികകൾ
ഉണ്മ്മയുടെ നിതാന്ത രഹസ്യങ്ങളെയും
ജീവൻറെ മൺവീണകളെയും
എനിക്ക്‌ തൊട്ടറിയുവാൻ
നീ മെനഞ്ഞ താരാപ്രപഞ്ചം
നീ ഉള്ളിൽ എന്നെയും നിന്നെയുമൊളിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവനേ ,
വിസ്മയ കാഴ്ചകളുടെ പക്ഷിലോകങ്ങളിൽ
നിന്നെ ഞാൻ തിന്നുകൊണ്ടിരിക്കും.
ഞാവൽപ്പഴത്തിൻറെ
കരിനീല പോലെ
ൻറെ നാവ്‌ തുടുക്കും വരെ .

ഫിഫ്റ്റി പൂർത്തി-ചെമ്മനം ചാക്കോ







എന്റെ അമ്പതാംപിറന്നാൾ ദിവസം രാവിലെ ഞാൻ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗംഭീരന്മാരായ നാല
ഞ്ചുപേർ വീട്ടിലേക്കു കയറിവന്നു. രാഷ്ട്രീയത്തിന്റെ മേലിടങ്ങളിൽ എവിടെയോ ഒക്കെ ഇവരെ കണ്ടിട്ടുണ്ടെന്ന്‌ ഒരു തോന്നൽ.
വന്നവർ പറഞ്ഞു: ഈ നാടിന്റെ ഹൃദയമിടിപ്പുകളാണ്‌ അങ്ങയുടെ തൂലിക പകർത്തുന്നത്‌. സാമൂഹികതിന്മകൾക്കുനേരെ ഇത്ര ധൈര്യമായി കൂരമ്പുകൾ എയ്യുന്ന കവി വേറെയില്ല. നിഷ്പക്ഷമായി നീ മുഴക്കുന്ന ധർമ്മകാഹളം നാടിന്നു രക്ഷാമന്ത്രമാണ്‌. അടുത്ത വർഷം ഇതേ ദിവസം അങ്ങേയ്ക്ക്‌ അമ്പതു വയസ്സു പൂർത്തിയാകും എന്നു ഞങ്ങളറിഞ്ഞു. അങ്ങയുടെ ഫിഫ്റ്റിപൂർത്തി നാട്ടുകാരുടെ മഹോത്സവമായി ആഘോഷിക്കണമെന്നും ഞങ്ങളുടെ പാർട്ടി ഇന്നലെ നിശ്ചയിച്ചു.
ഫിഫ്റ്റിപൂർത്തിയോ? അത്ഭുതം കലർന്ന എന്റെ ചോദ്യത്തിന്‌ അവർ ഇങ്ങനെ മറുപടി നൽകി.
അതേ, കവിസാറേ! ഷഷ്ടിപൂർത്തി പോലെ ഫിഫ്റ്റിപൂർത്തിയും. പലതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന നാം അതിന്റെ പകുതി, അമ്പത്‌, അഘോഷിക്കുന്നതല്ലേ അറുപത്‌ ആഘോഷിക്കുന്നതിനേക്കാൾ യുക്തി? അതുതന്നെ ഫിഫ്റ്റിപൂർത്തി.
രാഷ്ട്രീയനൂലാമാലകളിൽപ്പെട്ടു കഴിയുന്ന നിങ്ങൾക്ക്‌ ഇതിനോക്കെ സമയം കിട്ടുമോ? ഞാൻ ചോദിച്ചു.

തിരഞ്ഞെടുപ്പ്‌ ഇന്നത്തെ പോക്കിന്‌ ഇനി ഒരു കൊല്ലം കഴിഞ്ഞേ ഉണ്ടാകൂ. ചിലപ്പോൾ ആറുമാസംകൂടി നീളാൻ സാദ്ധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാർട്ടിയുടെ നിലനിൽപിന്‌ അതുവരെ കലയും സംസ്കാരവും സജീവരംഗമാക്കാൻ ഞങ്ങൾ നിശ്ചയിച്ചു. സാറിനു ഷഷ്ടിപൂർത്തിയാകണമെങ്കിൽ ഇനി വേണം പത്തുകൊല്ലം. ഒരു കൊല്ലത്തെ ആഘോഷമാണ്‌ ഫിഫ്റ്റിപൂർത്തിക്കു ഞങ്ങൾ പ്ലാനിടുന്നത്‌. നാളെ മുതൽ തുടങ്ങാം. നാടെങ്ങും ഇടയ്ക്കിടയ്ക്ക്‌ ഇതിനായി ഞങ്ങൾ യോഗങ്ങളും മൂശായിരകളും കീശായിരകളുമൊക്കെ സംഘടിപ്പിക്കും. ഈടുള്ള ഒരു പണക്കിഴിയും സമർപ്പിക്കും. അവർ വിശദീകരിച്ചു.
രണ്ടു കൈയും കൂപ്പി തൊഴുതുകൊണ്ട്‌ ഞാൻ തിരക്കി. ഈ അദ്ഭുതങ്ങളൊക്കെ കാണിക്കാൻ എവിടുന്നാണു പണം?
ഉത്തരം കിട്ടി ഇതിനു സംസ്ഥാനവ്യാപകമായ ഒരു കമ്മിറ്റിയുണ്ടാക്കും. അങ്ങയുടെപേരിൽ ഒരു പിഴവു ചോദിക്കുന്നതു ഞങ്ങൾക്കഭിമാനകരമാണ്‌. കൂടുതലൊന്നും അങ്ങ്‌ അറിയേണ്ട. എല്ലാം ഞങ്ങൾ ഭദ്രമായി ചെയ്തുകൊള്ളാം. ഒന്നു സമ്മതംമൂളിയേച്ചാ
ൽ മതി.
സംഗതികളുടെ കിടപ്പിന്റെ മണം കിട്ടി. ഞാനും രാഷ്ട്രീയക്കച്ചവടക്കാരാകണമോ? ജനങ്ങൾക്ക്‌ എന്നോടുള്ള സ്നേഹാദരങ്ങൾ വിപണിയിൽ എത്തിക്കുകയോ? ഞാൻ പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച രണ്ടു മണിക്കു വരൂ. അപ്പോൾ ഞാൻ ഉത്തരം പറയാം.


മണിക്കൂർ ഒന്നായില്ല. വേറൊരു പാർട്ടി വന്നു. അവരും പറഞ്ഞു. ദേശദ്രോഹികളായ ആരെയും മുഖം നോക്കാതെ അമ്പെയ്തുവീഴ്ത്തുന്ന നാടിന്റെ ധീരനായ കവിയുടെ ഫിഫ്റ്റിപൂർത്തി ആഘോഷം ഗംഭീരമാക്കണമെന്ന്‌. എന്റെ വീട്ടുമുറ്റത്ത്‌ എന്റെ ഒരു പൂർണ്ണകായ ലോഹ പ്രതിമ സ്ഥാപിക്കാൻകൂടി അവർ ഉദ്ദേശിക്കുന്നുപോലും! സംസ്ഥാന വ്യാപകമായ ഒരു ചെറിയ പിരിവ്‌ ഇതിന്‌ അവരും സംഘടിപ്പിക്കുന്നു. സമ്മതം നൽകണം. അവരോടും ഞാൻ പറഞ്ഞു.
വെള്ളിയാഴ്ച രണ്ടുമണിക്കു വരൂ, അപ്പോൾ തീരുമാനം പറയാം.
പല പാർട്ടികളും പാർ
ട്ടിതന്ത്രങ്ങൾ പകർത്തുന്ന യൂണിയനുകളും എല്ലാം കലാ-സാംസ്കാരിക പ്രവർത്തനത്തിൽ ഉത്സുകരായിരിക്കുന്നു. തൽക്കാലഭരണത്തെ വീഴ്ത്താൻ എളുപ്പമല്ലെന്ന്‌ ഉറപ്പ്‌. വാഗ്ദാന വൈഭവക്കാരായ വേറെ ചില പാർട്ടികളും സംഘടനകളുംകൂടി എന്റെ അമ്പതാംപിറന്നാൾ ഫിഫ്റ്റിപൂർത്തിയാക്കാൻ വരികയായി. പണപ്പിരിവ്‌ പ്രിയതമയെപ്പോലെ എല്ലാവരുടെയും കൂടെയുണ്ട്‌. വാഹനം വാങ്ങിച്ചു തരുന്നു ചിലർ, വീടു പൊളിച്ചു പണിതുതരുന്നു ചിലർ. എന്റെ പേരിൽ എൻഡോവ്‌മന്റ്‌ ഏർപ്പെടുത്തുന്നു ചിലർ. സ്വർണ്ണത്തിൽ പുളിശ്ശേരിവച്ചു തരാമെന്നായിരിക്കും അടുത്തു വരുന്നവരുടെ വാഗ്ദാനം. വന്നവരോടെല്ലാം ഞാൻ മറുപടി പറഞ്ഞു. വെള്ളിയാഴ്ച രണ്ടു മണിക്കു വരു. അപ്പോൾ പറയാം.
വെള്ളിയാഴ്ചയായി, ഉച്ചയ്ക്കു രണ്ടുമണിയോടെ നേരത്തെ വന്ന കൂട്ടരെല്ലാം വീട്ടിലെത്തി. ഓരോ ഗ്രൂപ്പും അന്യോന്യം മുഖംതിരിഞ്ഞ്‌ ഇരിപ്പായി, സാംസ്കാരികരംഗത്ത്‌ പുത്തൻ കാൽവയ്പുകൾ നടത്താൻ തിരിച്ചവർ!
ഞാൻ കൃത്യം രണ്ടുമണിക്കുതന്നെ അവരുടെ മുന്നിലെത്തി നമസ്കാരം നൽകി പറഞ്ഞു. സംസ്കാരതൽപരന്മാരേ, നിങ്ങൾക്ക്‌ എന്റെ നമസ്കാരം! കലയുടെ കൈപിടിച്ചു ജനസേവനം ചെയ്ത കവിയെ ബഹുമാനിക്കാൻ വന്നവരാണല്ലോ നിങ്ങളെല്ലാവരും. ലക്ഷ്യം ഭിന്നമല്ല. അതിനാൽ ആദ്യംതന്നെ അന്യോന്യം മുഖം കാണത്തക്കവിധം ഇരുന്നാലും ഫിഫ്റ്റിപൂർത്തി എന്നത്‌ ഗംഭീരമായ ഒരു ആശയംതന്നെ. അതു ഞാൻ അൽപം പരിഷ്കരിക്കുന്നു. കൊട്ടും കുഴലൂത്തുമൊന്നും വേണ്ട അതിന്‌. പിരിവ്‌ ഒട്ടും തന്നെ വേണ്ട. എന്റെ ഫിഫ്റ്റിപൂർത്തിയുടെ പേരിൽ ഒരു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും, നിങ്ങൾ സ്വയം ജോലിചെയ്തുണ്ടാക്കിയ കാശുകൊണ്ട്‌ എന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചിട്ടു വന്നാലും. അപ്പോഴേക്കും തിരഞ്ഞെടുപ്പാകുമല്ലോ. അതിന്റെ ബഹളവും ബദ്ധപ്പാടും കൂടി ഒന്നു കഴിഞ്ഞോട്ടെ. അനന്തരം നമുക്ക്‌ ഫിഫ്റ്റിവൺപൂർത്തി ആഘോഷിക്കാം. ഉടൻ ചായ വരും. അതു കുടിച്ചിട്ട്‌ ഇപ്പോൾ നിങ്ങൾ പോയാലും!

ദസ്തയവ്‌സ്കിയിലൂടെ-വേണു വി. ദേശം




കോളേജ്‌ പഠനകാലം കഴിഞ്ഞ്‌ അനുഭവിക്കേണ്ടി വന്ന ഒരു നരകം പിടിച്ച
ഇടവേളയിലാണ്‌ ഞാന്‍ ദസ്തയവ്‌സ്കിയെ പരിചയപ്പെടുന്നത്‌. ഒരു ദിവസം
സന്ധ്യക്ക്‌ ഞാന്‍ വീട്ടുപടിക്കല്‍ വെറുതെ നില്‍ക്കുമ്പോള്‍ അതിലേ
കടന്നുപോയ ഷണ്‍മുഖന്‍റെ കയ്യില്‍ നിന്നാണ്‌ "നിന്ദിതരും പീഡിതരും"
എനിക്ക്‌ കിട്ടിയത്‌. തിരിഞ്ഞുനോക്കുമ്പോള്‍ ആ നിമിഷം വിധിയുടെ സവിശേഷ
മുദ്ര പതിഞ്ഞ
തായിരുന്നുവെന്ന്‌ ഞാന്‍ കാണുന്നു. ഷണ്‍മുഖന്‍ സ്കൂളില്‍
എന്നോടൊപ്പം പഠിച്ചിരുന്നു. ആ സമയം അവന്‍ ഒരു ട്യൂഷന്‍
മാസ്റ്ററായിരുന്നു. അവന്‌ ദസ്തയവ്‌സ്ക്കിയെപ്പറ്റി ഒന്നുമറിയില്ല.
ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകമെടുത്തു. -അത്‌
ദസ്തയവ്‌സ്ക്കിയുടേതായിപ്പോയി, അത്രമാത്രം.

ദസ്തയവ്‌സ്കിയുടെ ഒരു കൃതി ആദ്യമായി ഒരുവന്‍ വായിക്കുന്നുവെങ്കില്‍ അത്‌
നിന്ദിതരും പീഡിതരുമായിരിക്കണം. പോരാ, അയാള്‍ യുവാവുകൂടിയായിരിക്കണം.
എന്ന്‌ സ്റ്റീഫന്‍ സ്വെയ്ഗ്‌ പറഞ്ഞത്‌ പിന്നീടാണ്‌ ഞാനറിഞ്ഞത്‌.
നിന്ദിതരും പീഡിതരും എന്നെ ആഴത്തില്‍ ഇളക്കിമറിച്ചു. അത്രമേല്‍ എന്‍റെ
ആത്മാ
വെ സ്പര്‍ശിച്ച ഒരു കൃതി അതിനു മുന്‍പു ഞാന്‍ വായിച്ചിരുന്നില്ല.
വായിക്കുന്നതോടെ അത്‌ തീര്‍ന്നുപോകുമല്ലോ എന്ന ചിന്ത എന്നെ
വേദനിപ്പിച്ചു. ദസ്തയവ്‌സ്ക്കിയിലേക്ക്‌ എനിക്കുള്ള ചൂണ്ടുപലകയായിരുന്നു
ആ പുസ്തകം.

അതോടെ ദസ്തയവ്‌സ്ക്കിയന്‍ കൃതികള്‍ കൂടുതല്‍ വായിക്കുക ,
ദസ്തയവ്‌സ്ക്കിയെക്കുറിച്ച്‌ ആവുന്നത്ര അറിയുക എന്നീ മോഹങ്ങള്‍ എന്നെ
വേട്ടയാടാന്‍ തുടങ്ങി. ഞാന്‍ ആ വഴിക്ക്‌ അന്വേഷണങ്ങള്‍ ആരംഭിക്കുകയും
ചെയ്തു. എറണാംകുളം നാഷണല്‍ബുക്സ്റ്റാളിന്‍റെ ഇരുളടഞ്ഞ ഗോഡൌണില്‍ എന്നെ
കാത്ത്‌" ദസ്തയവ്‌സ്ക്കി കലയും ജീവിതവും" എന്ന ജി.എന്‍.പണിക്കരുടെ
പഠന
ഗ്രന്ഥം പൊടി പിടിച്ച്‌ കിടന്നിരുന്നു. അവിടെ അവശേഷിച്ചിരുന്ന
ഏകകോപ്പി . അത്‌ ദസ്തയവ്‌സ്ക്കിയെക്കുറിച്ച്‌ എനിക്ക്‌ ഒരു സമഗ്രചിത്രം
തന്നു. പിന്നീട്‌ കെ. സുരേന്ദ്രന്‍റെ ദസ്തയവ്‌സ്ക്കിയുടെ കഥയും. ഈ
ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ആധാരമായിത്തീര്‍ന്ന അടിസ്ഥാനഗ്രന്ഥങ്ങള്‍
പില്‍ക്കാലത്ത്‌ എനിക്ക്‌ ലഭിക്കുകയുണ്ടായി.

മലയാളത്തില്‍ നാല്‍പ്പതുകളില്‍ത്തന്നെ ദസ്തയവ്‌സ്ക്കി അവതരിച്ചിരുന്നു.
"ഇഡിയറ്റ്‌" ഇടപ്പള്ളി കരുണാകരമേനോനും "കരമസോവ്‌ സഹോദരര്‍" കെ.എന്‍
ദാമോദരനും ഭാഷാന്തരം ചെയ്തിരുന്നു. അതിനു ശേഷം എല്ലാക്കാലത്തും
ദസ്തയവ്‌സ്ക്കിക്ക്‌ മലയാളത്തില്‍ അര്‍പ്പിതാരാധകരുണ്ടായിട്ടുണ്ട്
‌- ഒരു
ന്യൂനപക്ഷമാണെങ്കിലും

.ദസ്തയവ്‌സ്ക്കിയെ വായിക്കുന്നതോടൊപ്പം ഭാഷാന്തരം ചെയ്യേണ്ടതിന്‍റെയും
ആവശ്യകത എനിക്കു ബോധ്യപ്പെട്ടു. ചൂതാട്ടക്കാരനാണ്‌ ആദ്യം ചെയ്തത്‌
തുടര്‍ന്ന്‌ ഒരപഹാസ്യന്‍റെ സ്വപ്നം, സൌമ്യാത്മാവ്‌ ,ഒന്‍പതു കത്തുകളിലൂടെ
ഒരു നോവല്‍ കാരണവരുടെ കിനാവ്‌`, അപരം ,അപക്വയുവാവ്‌ ,ക്ഷണിക്കപ്പെടാതെ ,
എന്നെന്നേക്കുമായി ഒരു ഭര്‍ത്താവ്‌ ,അധോതലക്കുറിപ്പുകള്‍ ,എന്നീ
നോവലുകളും കര്‍ഷകനായ മരിയ സ്വര്‍ഗ്ഗീയമായ ഒരു ക്രിസ്‌മസ്‌പ്പൂമരം എന്നീ
കഥകളും ഞാന്‍ വിവര്‍ത്തനം ചെയ്തു. വിവര്‍ത്തന പ്രക്രിയക്കിടെ എന്നെ
ഉന്‍മാദത്തിന്‍റെ വക്കിലൂടെ നടത്തിച്ചത്‌ "എന്നെന്നേക്കുമായൊരു
ഭര്‍ത്താവാണ്‌." ദസ്തയവ്‌സ്ക്കിയുടെ പത്നിയുടെ ഓര്‍മ്മകള്‍ അന്നയുടെ
ഓര്‍മ്മകളാക്കി ഞാന്‍ പുറത്തിറക്കി. ഇഡിയറ്റാണ്‌ എന്‍റെ ആത്മാവുമായി
ഏറ്റവും അടുത്തു നില്‍ക്കുന്ന കൃതി. ഞാന്‍ അത്‌ ആവര്‍ത്തിച്ചു
വായിക്കുന്നു. ആനന്ദം കൊള്ളുന്നു. ദസ്തയവ്‌സ്ക്കിയന്‍ കൃതികളില്‍ എന്നെ
മടുപ്പിച്ച ഒരു രചനയുണ്ട്‌.-"ഭൂതാവിഷ്‌ടര്‍".

വേദാന്തത്തിന്‍റെ ആഴങ്ങളിലേക്ക്‌ സഞ്ചരിക്കുമ്പോഴും എനിക്ക്‌
ദസ്തയവ്‌സ്ക്കിയെ കൈവെടിയാനാകുന്നില്ല. മണ്ണിന്‍റെ വേദന അനുഭവിച്ചതിനു
ശേഷമേ വിണ്ണില്‍ പാര്‍ക്കാനാകു.- അതാണ്‌ കൂടുതല്‍ അഭികാമ്യവും സുഖകരവും
'നിന്ദിതരും പീഡിതരും' എനിക്കു തന്ന ഷണ്‍മുഖന്‍ഈയിടെ ഒരു വാഹനം
വന്നിടിച്ചു മരിച്ചു. എല്ലാം മായാവിനോദന്‍റെ കല്‍പ്പനകള്‍, '

Friday, July 10, 2009

കാലചക്രം -ഇന്ദിരാ ബാലന്‍



സ്വപ്നജലാശയങ്ങളില്‍ പൂത്തുനിന്ന
കരിങ്കൂവളങ്ങള്‍ കണ്ണടച്ചിരിക്കുന്നു.
ഏകാന്തതയുടെ തടവിലേക്ക്‌
തള്ളിവിട്ട സ്വപ്നഗൃഹം
വിഷാദഭരിതയായ യുവതിയെപ്പോലെ
ഭാവി ഒരിരുണ്ട ഭൂതമായി
ദംഷ്‌ട്രകള്‍ നീട്ടി
അട്ടഹസിച്ചുകൊണ്ട്‌ മുന്നില്‍
വര്‍ത്തമാനമോ നിസ്സംഗയായും
ഭൂതകാലം പഴകി മറഞ്ഞ -
മഞ്ഞത്താളു പോലെ പിഞ്ഞിപ്പോയിരിക്കുന്നു.
കണ്ണുകള്‍ ശൂന്യമായ
വിദൂരതയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു
. അകമേ ഇരമ്പിമറിയുന്ന
കടലിന്‍റെ ഗര്‍ജ്ജനം
അപാര നീലിമയുടെ
സൌന്ദര്യത്തിടമ്പേന്തി നില്‍ക്കുന്ന
ആഴിയുടെ ഗര്‍ഭഗൃഹങ്ങളില്‍
ഭയത്തിന്‍റെ ഉരുള്‍പ്പൊട്ട
ലുകള്‍!
ഈ ആഘാതം ,
നേര്‍ത്ത ഹൃദയഭിത്തികള്‍ക്കു്‌
താങ്ങാനാകുമോ?
ഭയാശങ്കകളുടെ നൂലിഴകള്‍
തല നീട്ടുന്നു
ഏതു ശാപഭാരത്താലാണ്‌
ഈ കനത്ത ചുമടു ശിരസ്സിലമര്‍ന്നത്‌?
ഈ ശിക്ഷക്കൊരറുതിയില്ലേ?
എന്നും ഒരു പുതിയ സൂര്യവെളിച്ചം
ഉദിക്കുമെന്ന കിനാവ്‌ അങ്ങ്‌ വിദൂരതയില്‍..............
മരണതുല്യമായ നിമിഷങ്ങളെ
മറി കടക്കുവാനേതു
സിദ്ധൌഷധമാണ്‌ തേടേണ്ടത്‌?
ശാന്തിപര്‍വ്വത്തിനായി
ഏതു മഹാസാനുക്കളിലേക്കാണ്‌
യാത്ര തിരിക്കേണ്ടത്‌?
"നിരപരാധികള്‍ ശിക്ഷിക്കപ്പെ
ടുന്നു" വെന്ന
ക്രൂര സത്യത്തിനു മുന്നില്‍
പകച്ചു നില്‍ക്കുമ്പോള്‍
ഉത്തരങ്ങളില്ലാതെ
എല്ലാ പഴുതുകളും അടഞ്ഞുപോകുന്നു.
തുറക്കാത്ത വാതിലുകള്‍ക്കു മുന്നില്‍
കൂപ്പുകൈയുമായി എത്ര നേരം?
സാന്ത്വനത്തിന്‍റെ ഒരു ശംഖുനാദം പോലും ഉയരുന്നില്ലാ.

മൂര്‍ച്ഛയേറിയ ജീവിതയുളിയാല്‍
കുത്തിക്കീറി. ചോരയൊലിക്കുന്ന
, ഹൃദയവടുക്കളിലേക്ക്‌
കണ്ണീരിന്‍റെ ഉഷ്‌ണപ്രവാഹം. !
ഉപ്പുരസത്താല്‍ കുതിര്‍ന്ന്
മുറിവിന്‍റെ നീറ്റലിന്‌ ഒരവസാനമില്ലേ?
ആത്മശാന്തിയുടെ തീരമായ മരണത്തിലൊ,
ഈ കാത്തിരിപ്പിന്നന്ത്യം!
കാലചക്രത്തിന്‍റെ
ഗതിവിഗതികള്‍
ആര്‍ക്കറിയാം?