Showing posts with label ezhuth magazine. Show all posts
Showing posts with label ezhuth magazine. Show all posts

Wednesday, July 22, 2009

ezhuth online august2009









ezhuth online august 2009 contents
ezhuth online inauguration in houston


എഡിറ്റോറിയൽ


കഥയായി തീര്‍ന്ന കുട്ടിക്കാലം:

exclusive literary column:
raoul eshelman
writes for ezhuth online


advice column:


നാടകം

രക്ഷകന്‍:


ഗദ്യം

ഫിഫ്റ്റി പൂർത്തി:

നവോത്ഥാനം, സാഹിത്യം, സര്‍ക്കസ്സ്: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍:
ഷേക്സ്പീയറിന്‍റെ 'ഇ':

ദസ്തയേവ്സ്കിയിലൂടെ:

ഈ ഋണം ഏതിനത്തില്‍ പെടും? :

ഗലീലിയോയും ടെലസ്കോപ്പിൻറെ നാലു നൂറ്റാണ്ടും:

കാക്കിയും ഖദറും കത്തിവേഷവും:
ജോയെല്‍

ഹൃദയത്തിൻറെ യാത്ര
അവള്‍ ടി.വി. കാണുകയാണ്‌ :
വിജയന്‍ വിളക്കുമാടം

What is a woman?:

ഓളവും തീരവുമില്ലാത്ത മഹാസമുദ്രം:


സിനിമ
popular film review/news

പ്രതിസന്ധിയും പ്രതിവിധിയും:
എം.സി.രാജനാരായണൻ

യാത്ര

ഉറക്കം കെടുത്തിയ ഇംഗ്ലീഷ്‌ സീലിങ്‌ ഫാൻ:
എ.ക്യു.മഹ്ദി
ഭാസ്‌ക്കര പട്ടേലും തൊമ്മിയും ഇവിടെ പുനര്‍ജ്ജനിക്കുന്നു:


book review
what is karma?
paul brunton


special feature
dr. g velayudhan- a philanthropist:
ezhuth news service

ഡോ.ജോണ്‍ സ്നോ (1813-58):
ഡോ. കാനം ശങ്കരപ്പിള്ള

പുസ്തകാനുഭവം:
പുതുക്കുടി ബാലചന്ദ്രന്‍


ഈ മാസത്തെ കവി:


എസ്‌.എം,എസ്‌. കഥകള്‍:

കുറുക്കൻ:

ഉമ്മ:

അവള്‍:

കുരുതിപ്പൂവുകള്‍:

the teacher:

സ്‌മാരകം :


കവിത

illusions :

നോക്ക്:

what is the food of a word uttered?:

മോര്‍ച്ചറി അനുഭവക്കുറിപ്പ്:
ഡെല്‍ന നിവേദിത

കാലചക്രം :

വാക്കുകള്‍:
മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ :
poem is a misunderstanding of meaning within the words;


global literature links


interview


chimamanda ngozi adichie


daria tunca


tery eagleton:

laurie taylor


amanda michalopoulou:

george fragopaulos


denise oswald:

scott esposito


soren gauger :

polish writing


article


literary language and recent nigerian fiction:


e e sule


out of defeat


colin dayan


the facts about fictions:


james campbell


the outsider artist:


meghan o'rourke


final cut: camille paglia


review


roberto bolano's 2666


tom chatfield


a s byatt's the children's book:


peter kemp


aravind adiga's between the assassinations:


james urquhart


mark z. danielewski's house of leave


peter beaumont


robert burton's the anatomy of melancholy:


nicholas lezard

Sunday, July 19, 2009

യാത്ര-മാത്യു നെല്ലിക്കുന്ന്‌


കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.

ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം നിലയിലെ ചില്ലുജനാലയ്ക്കരുകിൽ അയാൾ കനാലിനെ നോക്കി നിൽക്കും. മഴ പെയ്യുമ്പോൾ കനാൽപെട്ടെന്നു നിറയുമെങ്കിലും അത്‌ കരകവിഞ്ഞൊഴുകുന്നത്‌ ഒരിക്കലും കണ്ടിട്ടില്ല. കുത്തൊഴുക്കിന്റെ ശക്തി പലപ്പോഴും കിടിലം കൊള്ളിക്കുമെങ്കിലും ഏതോ അജ്ഞാതമായൊരു ബന്ധം ആ കനാലിനോടു തോന്നിയിരുന്നു.
എന്നും രാവിലെ ഉണരുമ്പോൾ
ജനാലയുടെ കർട്ടൺ നീക്കി കനാലിനെ നോക്കിനിൽക്കും. രാത്രികാലങ്ങളിലും ഈ പതിവു തുടരും. അപ്പോൾ കനാലിനു കുറുകെ കടന്നുപോകുന്ന വഴിയിറമ്പിൽ തെളിഞ്ഞു നിൽക്കുന്ന നിയോൺ വിളക്കുകൾ അവ്യക്തമായി മാത്രം കനാലിനെ കാണിച്ചു കൊടുത്തിരുന്നു.

വീടിന്റെ പുറകുവശത്തെ പുൽമേട്‌ കഴിഞ്ഞാൽ കനാലിന്റെ തീരമായി. വൈകുന്നേരങ്ങളിൽ കുട്ടികൾ ചൂണ്ടയിട്ടിരിക്കുന്നത്‌ കൗതുകമുള്ള കാഴ്ചയായിരുന്നു. എങ്കിലും മത്സ്യങ്ങളെ കുരുക്കി കൂടകളിലേക്ക്‌ എറിയുന്നത്‌ കാണുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല.
കനാലിന്റെ തീരം മെയിലുകൾ നീണ്ടു കിടന്നു. പുൽമേടുകൾ കൊണ്ട്‌ തീരം പുതഞ്ഞു കിടന്നിരുന്നു. എങ്കിലും പുല്ലുകൾക്കിടയിലും ഒരു വഴിച്ചാല്‌ തെളിഞ്ഞിരുന്നു.
അന്ന്‌ അയാളും നായും വളരെ ദൂരം നടന്നു. എത്ര ദൂരം കടന്നുപോയെന്ന്‌ നിശ്ചയമില്ലായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ കനാലിനെ മുറിച്ചു പോകുന്ന പാതവക്കത്തെ കലുങ്കിൽ വിവശനായി അയാൾ ഇരുന്നു. കാഴ്ചയിൽ എഴുപത്തഞ്ച്‌ തോന്നിക്കുമെങ്കിലും അറുപതുവയസ്സേ ഉണ്ടായിരുന്നൊള്ളു. നടന്നു നടന്ന്‌ കിതയ്ക്കുകയോ കഷണ്ടി കയറിയ തല വിയർക്കുകയോ ചെയ്യുമ്പോൾ അയാൾ എവിടെയെങ്കിലും ഇരുന്നു വിശ്രമിക്കും.

അന്നു നന്നെ ഇരുട്ടിയപ്പോൾ മാത്രമാണ്‌ അയാൾ വീട്ടിലെത്തിയത്‌. നായെ സ്വതന്ത്രമായി ലീഷ്‌ അഴിച്ച്‌ ബാക്ക്‌ യാർഡിൽ വിട്ടു. അതിന്റെ പാത്രത്തിലേക്ക്‌ കുറച്ച്‌ പുരിന ഡോഗ്‌ ഫുഡ്‌ ഇട്ടുകൊടുത്തു. പ്ലാസ്റ്റിക്‌ പാത്രത്തിൽ കുറച്ചു ജലവും നിറച്ചു. അതായിരുന്നു ആ നായയുടെ അത്താഴം.
ബാക്ക്‌ യാർഡിൽ ഭാര്യയും കുട്ടികളും ചേർന്ന്‌ ഒരു പച്ചക്കറിത്തോട്ടം പിടിപ്പിച്ചിട്ടുണ്ട്‌. അതിൽ നനയ്ക്കുവാനല്ലാതെ മറ്റൊന്നിനും അയാൾക്കു കഴിയുമായിരുന്നില്ല. ഡയബറ്റിക്സും ഹായ്‌ ബ്ലഡ്പ്രഷറും തുടങ്ങിയിട്ട്‌ പത്തു വർഷം കഴിഞ്ഞു. മരുനന്നുകളുടെ ശക്തികൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഭാര്യയ്ക്ക്‌ അയാളിലും വളരെ പ്രായക്കുറവുണ്ടായിരുന്നു. ലേറ്റ്‌ മാരേജിൽ, അയാളുടെ ഉയർന്ന ഉദ്യോഗവും പണവും ചെറുപ്പക്കാരിയായ ഭാര്യയെ സമ്പാദിക്കാൻ സഹായിച്ചു.

ഈ അറുപതാമത്തെ യസ്സിൽ കുട്ടികൾ വളരെ പ്രായം കുറഞ്ഞവരായിരുന്നതുകൊണ്ട്‌ അവരെ ഒരു കാര്യവും ഏൽപ്പിക്കുവാൻ പറ്റുമായിരുന്നില്ല. 14 വയസ്സും 12 വയസ്സുമുള്ള രണ്ടു പെൺകുട്ടികൾ.
അയാൾ അമേരിക്കയിൽ എത്തിയപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി രണ്ടു വർഷം മുമ്പ്‌ പൂട്ടിപ്പോയി. പലയിടത്തും ജോലി തേടിയെങ്കിലും ആരും ജോലി നൽകിയില്ല. പ്രായാധിക്യം തന്നെയാണ്‌ കാരണമെന്ന്‌ അയാൾക്കറിയാമായിരുന്നു.
സമയാസമയം മരുന്നുകൾ കഴിച്ചും കനാലിന്റെ ഒഴിക്കിലേക്ക്‌ നോക്കി സമയം കളഞ്ഞും തോട്ടം നനച്ചും അയാളുടെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.
ചെറുപ്പക്കാരിയായ ഭാര്യ എന്നും ഉച്ചതിരിയുമ്പോൾ ഹോസ്പിറ്റലിൽ ജോലിക്കുപോകും. രാവിലെ കുട്ടികളെ സ്കൂളിൽ ഡ്രോപ്പ്‌ ചെയ്യുന്നതും വൈകുന്നേരം പിക്ക്‌ ചെയ്യുന്നതും അയാളുടെ ജോലിയാണ്‌. പാതിരയോടെ നഴ്സിം
ഗ്‌ ജോലി തീരുന്ന ഭാര്യ താമസിച്ചു മാത്രമേ മിക്കവാറും വീട്ടിൽ വന്നിരുന്നുള്ളു. ഭാര്യയുടെ വരവും കാത്ത്‌ എന്നും അയാൾ ഉറങ്ങാതിരിക്കുമായിരുന്നു. പലപ്പോഴും ടി.വിയുടെ മുന്നിലിരുന്ന്‌ മടുത്ത്‌ ഉറങ്ങിപ്പോയിട്ടുണ്ട്‌.
കുറഞ്ഞൊരുനാളായി മരുന്നുകൾ കഴിച്ച്‌ അയാളും കുട്ടികൾക്കൊപ്പം ഉറങ്ങാൻ പോകും. ഭാര്യ ഒരിക്കലും ആവലാതി പറഞ്ഞിട്ടുമില്ല. അയാൾ താമസിച്ചുള്ള വരവിനേക്കുറിച്ച്‌ ചോദിക്കാറുമില്ല. വർഷത്തിലൊരിക്കൽ കുട്ടികളേയും കൂട്ടി ഭാര്യ വിനോദയാത്ര പോകുമ്പോൾ അയാൾ പൂർവ്വാധികം അനുസരണയുള്ള നായയായി വീടുനോക്കി കഴിയും.

അടുത്തകാലത്തായി ഭാര്യയുടെ ജോലിത്തിരക്ക്‌ കൂടി വന്നുകൊണ്ടിരുന്നു. നേരം പുലർന്നിട്ടു മാത്രമേ അവൾ വീടെത്താറുള്ളു.
ഒരു സായാഹ്നത്തിൽ പതിവില്ലാതെ കിടക്കമുറിയിലിരുന്ന്‌ അയാൾ കരയുകയുണ്ടായി. വിവാഹഫോട്ടോ
യിൽ നോക്കി ഏറെ നേരം അയാളിരുന്നു. എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞുവന്നു. അപ്പോൾ കുട്ടികൾ വെളിയിൽ പന്തു കളിക്കുകയായിരുന്നു. ഭിത്തിയിലേക്ക്‌ ഏറിയപ്പെടുന്ന പന്ത്‌ തന്റെ നേർക്കായുള്ള കല്ലായി അയാൾക്കു തോന്നി. അതിൽ നിന്ന്‌ രക്ഷനേടാൻ അയാൾ പതുങ്ങിയിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലുള്ള ഈ ഒളിച്ചുകളി ഇനി ഒരിക്കലും സാധ്യമാവില്ലെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. കൊഴിഞ്ഞുപോയ കുട്ടികാലം ഓർത്ത്‌ മനസ്സു പിടഞ്ഞു. യൗവനത്തിലെ ചൂടുള്ള ദിവസങ്ങളെ അയാൾ സ്വപ്നം കണ്ടു. യൗവനത്തിന്റെ ഓജസും തന്റേടവും പൊയ്പ്പോയെന്ന്‌ അയാൾ വേദനയോടെ വീണ്ടും അറിഞ്ഞു. നെയ്‌ നിറഞ്ഞ ഞരമ്പുകൾ തൊലി പിളർന്ന്‌ തല നീട്ടുന്നതായും ചുറ്റിപ്പിണർന്ന്‌ കഴുത്തു ഞെരിക്കുന്നതായും തോന്നി. തുരുമ്പിച്ച നാഡികളും ഞൊറിവീണ തൊലിയും ചുളിഞ്ഞ്‌ വികൃതമാക്കപ്പെട്ട മുഖവും തന്റേതല്ലെന്ന്‌ അയാൾക്ക്‌ സംശയമുണ്ടായി. വർഷങ്ങളുടെ കുത്തൊഴുക്കിൽ മടവീണ ഒരു ചിറ.

ആ സായാഹ്നത്തിൽ പതിവുകളെ അയാൾ മറന്നു. ഭക്ഷണമോ മരുന്നോ സമയത്തിന്‌ കഴിച്ചില്ല.കറുത്ത മേഘങ്ങൾ ചൂടിയിരുന്ന ആകാശം മഴ പൊഴിച്ചു തുടങ്ങി. ആറു മണിയോടെ കനാലിന്റെ തീരങ്ങൾ കവിഞ്ഞ്‌ മഴവെള്ളം കുത്തിപ്പാഞ്ഞു. മഴയുടെ ആരവം അമർന്നപ്പോൾ നായയെ ലീഷിൽ പിടിച്ച്‌ അയാൾ കനാൽതീരത്തേക്ക്‌ നടന്നു. ഇരുൾ ഭൂമിയെ മൂടിക്കൊണ്ടിരുന്നു. അയാളുടെ നടത്തക്ക്‌ പതിവിനെതിരേ വേഗതയായിരുന്നു. മുഖത്തെ മാംസപേശികൾ മുറുകി വന്നു. കുത്തൊഴുക്ക്‌ നോക്കി ചിരിച്ചു. കട്ടികൂടിവരുന്ന ഇരുട്ടിലേക്ക്‌ അയാൾ ആഞ്ഞു നടന്നു. ഏതോ പകപ്പിൽ നായ ലീഷ്‌ തെന്നിച്ച്‌ അയാളെ വീട്ട്‌ ഓടിപ്പോയി. അയാൾ അത്‌ ശ്രദ്ധിച്ചതേയില്ല....


link: mathew nellickunnu

Mark Haddon’s The Curious Incident of the Dog in the Night-time-raoul eshelman


I’d like to talk here about a touching, highly readable novel that is also a fine example of how performatism (my word for post-postmodernism) works in literature. The book I have in mind is Mark Haddon’s novel The Curious Incident of the Dog in the Night-Time (London: Vintage, 2004). The novel, which has become a popular classic among both adults and adolescent readers, is typical of performatist literature because it shows how we can experience “impossible” transcendence in everyday terms.

The narrator of Curious Incident is a sixteen-year-old boy with Asperger Syndrome named Christopher Boone. Asperger Syndrome is usually considered either a mild type of autism or something very similar to it. People with the syndrome have a limited ability to feel empathy and often engage in stereotyped or rigid patterns of behavior which make it difficult for them to interact with others socially. Although Asperger patients are typically of normal or above-normal intelligence, their knowledge often cannot be applied practically. The 16-year old Christopher, for example, excels at college-level math and has a vast knowledge of technical and scientific facts. At the same time, though, he is almost unable to do simple things like buy a train ticket or find his way to a nearby railroad station. This is because, as he himself says, he “notices everything” in a rather literal way, and his mind is unable to sort out the flood of new information around him. As with many Asperger patients Christopher also has difficulties dealing with non-literal language and has trouble understanding common slang terms, paradox, poetic metaphors, irony and humor. He also likes to organize his life according to rigid habits and rituals that allow him to shut out disturbing outside influences. When confronted with such disruptive influences he reacts by screaming or moaning and occasionally also by attacking the person he believes is threatening him.

The author, Mark Haddon, worked with Asperger patients, and there is no doubt that the description of his hero has a firm footing in clinical reality. What makes the story interesting is however not simply the way it translates medical facts into an entertaining prose tale. Rather, it is the transformation of this material into a particular scene of the human which enables us as readers to experience transcendence through artificial, aesthetic means. Of particular piquancy in this case is that the teenage narrator in Curious Incident himself explicitly rejects the human, aesthetic and transcendent implications of his own story. Christopher, for example, describes his own mind as a machine, he emphasizes the superiority of logical and statistical reasoning over common sense, he thinks all metaphor is a lie, he is unable to feel collective experience or empathize, he dislikes what he calls “proper novels,” and he explicitly denies the existence of God. The peculiar positive irony of his radically individual, radically rational, and radically anti-aesthetic position is that collectivist, transcendent and aesthetic qualities are restored and redeemed in the course of his own story in spite of the narrator’s own intent. The curious result of the book is that a character who denies the existence of aesthetically mediated transcendence himself accomplishes that transcendence and practically forces us to identify ourselves with it as we read his story.

The plot of the story may be summarized briefly as follows. Christopher Boone, the teenage narrator, who is living with his father after his mother’s death, finds the neighbor’s dog Wellington stabbed to death with a pitchfork and decides to find the solution to the crime in the manner of Sherlock Holmes. Because he has great difficulties interacting with others socially, Christopher’s detective work creates embarrassing situations for his father, who had been having an affair with the dog-owning neighbor, Mrs. Shears. After the father confiscates Christopher’s diary in which he has been collecting evidence on the murder, Christopher discovers letters from his mother revealing that she had in fact never died but was living in London with Mr. Shears. As it turns out, it was the father who hid the letters after his wife left and killed the dog after his relationship with Mrs. Shears went sour. Having lost all trust in his father, Christopher decides to travel to London to live with his mother. This short journey by train is made very difficult because of his inability to interact with others as well as because of his overwhelming fear of strange situations and people. Through ingenuity, willpower and some luck Christopher eventually makes it to his mother’s place in London. There, his surprise appearance creates difficulties which lead his mother to break up with Mr. Shears. Christopher and his mother then return to his hometown of Swindon, where Christopher gradually begins to reconcile with his father. The book ends not with any emotional resolution or particular twist of plot, but with Christopher taking and excelling in his college-entrance math exams. Rather than closing with a conventional epilogue, the book ends by presenting the formal solution of one of Christopher’s favorite math problems.

Christopher Boone is an excellent example of what I call an opaque performatist hero. These types of hero (and heroine) are locked into a state of being that gives them a whole, closed identity but at the same time makes it difficult for them to communicate with others. The “performance” in performatism consists in overcoming precisely this separation from others, of bridging the gap between one’s own, closed self and others.

Christopher’s way of thinking is, first of all, assumes that there is a direct relationship between signs and things: he wants words to refer to things exactly. In addition, Christopher is a proponent of Occam’s razor, which suggests that we reduce all arguments to nothing more than their most necessary parts. The problem is that Christopher not only blocks off what he considers to be “unnecessary” metaphorical meaning, but also all forms of paradox that are unavoidable in normal language use. Thus Christopher can separate the different levels of reference contained in the humorous sentence “his face was drawn but the curtains were real,” but he cannot enjoy their paradoxical effect in the form of a pun or joke. This inability to think paradoxically also applies to discourse itself: “it is like three people trying to talk to you at the same time about different things.” (CI, p. 10) Christopher’s peculiar type of rationality is able to function only by shutting out the discourse of other people.

Another unusual thing about Christopher is that he can’t tell lies. The reason for this however has less to do with a natural love of truth than with an inability to come to terms with what philosophers call contingency, or reflection on what might otherwise have been possible in a particular case: “A lie is when you say something happened which didn’t happen. But there is only ever one thing which happened at a particular time and a particular place. And there are an infinite number of things which didn’t happen at that time and that place. And if I think about something which didn’t happen I start thinking about all the other things which didn’t happen.” (24) Christopher is, however, able to tell “white lies,” which involve telling the truth only partially. These allow him to undercut his father’s ban on doing detective work and escape capture by the police on his way to his mother’s house.

Christopher’s purely rational and analytical type of reasoning also rules out any belief in transcendence. This can be seen in his explicit rejection of his own name. At one point he notes that in Greek Christopher means “carrying Christ” and that the name was given to St. Christopher for carrying Christ across a river. He then adds: “My mother used to say that it meant Christopher was a nice name because it was a story about being kind and helpful, but I do not want my name to mean a story about being kind and helpful. I want my name to mean me.” (CI, p. 20) In rejecting the higher meaning of his name, Christopher denies the originary scene associated with it, which involved both a transcendent being and a social act of helping someone else.

Another peculiarity of Christopher’s thinking is that he is unable to identify and imitate other people’s gestures. Although he is able to distinguish positive and negative smileys, he is unable to identify and react to more nuanced pictograms and, by extension, to more complex human faces and emotions. This leads to a radical separation from others, since a person unable to “read” other people’s gestures and emotions will hardly be able to respond to them in a satisfying way. Christopher, indeed, is afraid of other people and often does not look at them when he talks to them.

Elsewhere I have defined performatism as being based on a “lock” between an inner and outer frame. Performatist characters are more often than not trapped in inner frames, which give them a whole, but closed-off identity. Although this gives them a sure sense of identity it also makes it difficult for them to form productive relationships with other people. In this case, the inner frame may be thought of as the Asberger Syndrome itself. The syndrome produces countless situations in which the hero maintains his identity but shuts out “unnecessary” things like paradox, chance, metaphor, irony and the like. Asperger Syndrome, in effect, is an unchanging trap producing dysfunctional scenes which the narrator has no way of overcoming on his own.

The outer frame, for its part, may be thought of as the work itself, which in this case throws the narrator’s dysfunctionality back onto him with full force. Christopher’s at first purely “logical” search for the cause of the dog’s death causes him to become radically separated from his father and forces him to engage in a (successful) quest for his mother. In this regard the inner frame and the outer frame work together to produce a positive unity or whole. This unity is however experienced differently by Christopher and by us as readers: he grasps it literally and we metaphorically. Whereas Christopher sees himself as achieving something quite practical and concrete, we see him as becoming Christ-like, as fulfilling the originary promise contained in his name—although in an unexpected, unusual way.

Just how this works can be seen in a crucial scene where Christopher is taking his A level math exams. During the test the proctor, a Rev. Peters, reads a book by the German theologian Dietrich Bonhoeffer called The Cost of Discipleship (New York: Touchstone 1995, orig. 1937), a fact which is mentioned twice in the chapter. In the original German, Bonhoeffer’s book is called Nachfolge, or literally “following after.” In form and meaning this is very close to the German word for imitation (Nachahmung), emphasizing that discipleship may be seen as a kind of mimesis or imitation of Christ. One of Bonhoeffer’s main theses is that the call of Christ results in a radical separation from others: “Christ wants to make man lonely, man should not see anything except Him who called him.” (Discipleship, p. 94, my translation) And: “Christ freed men from their immediacy with the world, and brought them into immediacy with himself.” (Discipleship, pp. 94-95) The major difference here is that Christ himself inserts himself as mediator “not only between God and man, but also between man and man, between man and reality.” (Discipleship, p. 95) Obviously, this mediating relationship is lacking in the case of Christopher. This is not just because of his rationally motivated atheism, but because Asberger Syndrome prevents him from accepting any mediation whatsoever.

Viewed against this background, Christopher is someone who is able to imitate only himself. However, by imitating or “following” his own peculiar type of separated logic he manages to change his life for the better by forcing his parents to deal with him truthfully. Put another way, he forces them to deal with him on his own terms, which demand a one-to-one relationship between signs and things. In this regard Christopher can truly be said to “carry himself,” since he manages to transcend a situation in which he is trapped without resorting to a mediator or entering into discourse with others. Indeed, like Christ, he comes to act a mediator for others, in this case his parents.

Moreover, within the limited confines of his own consciousness Christopher comes to feel that he is all powerful. Here are his last words in the main section of the book: “And I know I can do this [become a scientist] because I went to London on my own, and because I solved the mystery of Who Killed Wellington? and I found my mother and I was brave and I wrote a book and that means I can do anything.” (CI, p. 268) Christopher, though not developing psychologically in any way, has become deified; he becomes a kind of social god, in the sense that he can now “do anything.” Christopher, however, needs us, the readers, to realize this deification in full. We, in turn, need Christopher’s whole, self-contained and self-confirming person to provide a unified, stable center which we can “follow after” and in doing so experience transcendence vicariously. Christopher, in short, acts as a dysfunctional Christ figure and we as his disciples.

One of the nicer ironies of the book is that it doesn’t end with us on top, but rather tries to turn the narrator-reader relationship upside down once more in favor of the hyper-rational Christopher. The books ends, as already mentioned, with an advanced math problem whose solution appears to me (and certainly to many other readers) as an act of utter impossibility. Once more, we are challenged to forego our own common sense—with the emphasis on “common”—and place our trust in Christopher’s peculiar type of unmediated, isolated and, indeed, potentially divine rationality.

links:

r eshelman readings

interview

Friday, July 17, 2009

ലിയോയും ടെലസ്കോഗലീപ്പിന്റെ നാല്‌ നൂറ്റാണ്ടും -.വസന്തകുമാർ സാംബശിവൻ




അനന്തമായ പ്രപഞ്ചത്തിൽ മനുഷ്യൻ ധിഷണാശക്തിയുടെ ഏറ്റവും വലിയ സ്രോതസ്സായി വിരാജിക്കുന്നു. കൂട്ടിന്‌ ഗുരുത്വാകർഷണംപോലുമില്ലാത്ത നിശ്ശൂന്യമണ്ഡലങ്ങളിൽ പരീക്ഷണ ആശ്രമങ്ങൾ സ്ഥാപിച്ച്‌ പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കാൻ സാഹസികതയുടെ ചിറകിൽ പറക്കുകയാണവൻ. ഒരു കാലത്ത്‌ അവനെ വിസ്മയിപ്പിച്ച പ്രകൃതി എന്ന അവന്റെ നിരീക്ഷണപാത്രം ഒരു സർവ്വശക്തനായ സ്രഷ്ടാവിന്റെ വരുതിക്കുള്ളിലാണെന്നവൻ ധരിച്ച്‌ സമാധാനിപ്പിച്ചിരുന്നു. എന്നാൽ അവന്റെ പ്രജ്ഞാവ്യാപാരങ്ങളിലെ ശാസ്ത്രീയസമീപനം ദൈവസങ്കൽപത്തെ ചോദ്യം ചെയ്യാൻ അവനെ പ്രാപ്തനാക്കി. ഈ പ്രാപ്തി കൈവരിക്കുവാൻ കാലതാമസമെടുത്തു. സുദീർഘമായ ആ കാലവിളംബത്തിനിടയിൽ ദൈവാശ്രയബോധം അവനിൽ ആഴത്തിൽ പടർന്നു. അത്‌ അവന്റെ സ്ഥായീഭാവമായി മാറി. അവൻ ദൈവത്തിന്‌ പ്രസ്ഥാനങ്ങളും ആസ്ഥാനങ്ങളും ചമച്ചു. അവയ്ക്ക്‌ നേതാക്കന്മാരും നേതാക്കന്മാർക്ക്‌ നിക്ഷിപ്തത്താൽപര്യങ്ങളും ഉണ്ടായി. താൽപര്യസംരക്ഷണത്തിന്‌ അവർ ദൈവസങ്കേതങ്ങളെ പരുവപ്പെടുത്തുകയും അതിനുതകുന്ന നിയമങ്ങളുണ്ടാക്കുകയും മതാധികാരവും പദവിയും നില നിർത്താൻ ശ്രമിക്കുകയും ചെയ്തു. ഉത്തരം കിട്ടാതിരുന്ന പ്രാപഞ്ചികപ്രതിഭാസങ്ങൾക്കെല്ലാ
ം ഒറ്റ ഉത്തരം ദൈവം എന്നതായിത്തീർന്നു.
പ്രതിഭയും യുക്തിയും പകർന്ന സ്വതന്ത്രചിന്ത, ദൈവ നിയമങ്ങളെ ലംഘിച്ചു കുതിച്ചു മുന്നോട്ടുപോകുന്നതുകണ്ട്‌ ഒരു കാലത്തെ മതാചാര്യന്മാർക്ക്‌ ഉറക്കം കെട്ടു. മതനിയമങ്ങളെ ലംഘിക്കുന്ന ആശയങ്ങളുമായി അവതരിക്കുന്ന നിഷേധികളെ നിലയ്ക്കുനിർത്താൻ അവർ ഏറ്റവും ക്രൂരവും വിട്ടുവീഴ്ചയില്ലാത്തതുമായ ശിക്ഷ വിധിച്ചു നടപ്പാക്കി. ആ നിഷേധിഗണത്തിൽപെട്ട ഒരു മഹാനാണ്‌ ഗലീലിയോ ഗലീലി. ടെലസ്കോപ്പിന്റെ പിതാവായി അംഗീകരിക്കപ്പെട്ട ഗലീലിയോ ഗലീലി ഇറ്റലിയിലെ പിസയിലാണ്‌ പിറന്നത്‌.
ആധുനിക പരീക്ഷണ ശാസ്ത്രത്തിന്റെ സംസ്ഥാപകനായി ഗലീലിയോ വാഴ്ത്തപ്പെടുന്നു. ഇപ്പോൾ അദ്ദേഹം നമ്മുടെ ചിന്തയ്ക്ക്‌ പാത്രീഭവിക്കുന്നത്‌ ടെലസ്കോപ്പിന്‌ നാനൂറുവയസ്സ്‌ തികയുന്ന സന്ദർഭമായതുകൊണ്ടാണ്‌.

ടെലസ്കോപ്പ്‌
നാസയുടെ ഹബിൾ സേപ്സ്‌ ടെലസ്കോപ്പ്‌ ശൂന്യാകാശ വാർത്തകളിൽ സൂപ്പർസ്റ്റാറായി വിളങ്ങുന്ന കാലമാണിത്‌. ടെലസ്കോപ്പുകളുടെ വകഭേദങ്ങൾ നാനൂറുവർഷങ്ങളിലൂടെയാണ്‌ ഉണ്ടായത്‌. അതിന്റെ ആശയം യഥാർത്ഥത്തിൽ പതിനൊന്നാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്‌. അത്‌ ഇബ്ൻഅൽ ഹയ്ത്താമിന്റെ പ്രകാശസംബന്ധിയായ ഗവേഷണങ്ങളുടെ കാലമായിരുന്നു. പക്ഷെ ആ ആശയം പച്ചപിടിച്ചപ്പോഴേക്കും വർഷം 1608 ആയിക്കഴിഞ്ഞു. ജർമ്മൻ-ഡച്ച്‌ ലെൻസ്‌ നിർമ്മാതാവായിരുന്ന ഹാൻസ്‌ ലിപ്പർഷേ ആണ്‌ ടെലസ്കോപ്പ്‌ അഥവാ ദൂരദർശിനി കണ്ടുപിടിച്ചതു. അതിനെക്കുറിച്ചു കേട്ടറിഞ്ഞ ഗലീലിയോ അതു കാണാതെതന്നെ, സ്വതന്ത്രമായി ഒരു ടെലസ്കോപ്പ്‌ നിർമ്മിച്ചു. ലിപ്പർഷേയുടെ രണ്ടു ലെൻസുകൾ വച്ച്‌ കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികൾ യാദൃശ്ചികമായി അവ ചേർത്തുവച്ച്‌ ദൂരെയുള്ള വസ്തുവിനെ വ്യക്തമായി വലുതായി അടുത്തു കണ്ടു. അങ്ങനെ ടെലസ്കോപ്പിന്റെ ജനയിതാവിന്റെ സ്ഥാനം ലിപ്പർഷേയ്ക്ക്‌ അവകാശപ്പെട്ടതാണെങ്കിലും, ആ കാലത്തെ ഏറ്റവും വലിയ ഉപകരണവിദഗ്ദ്ധനായി അറിയപ്പെട്ടിരുന്ന ഗലീലിയോ സ്വതന്ത്രമായി അതു വികസിപ്പിച്ചെടുത്തതുകൊണ്ടാണ്‌ ടെലസ്കോപ്പ്‌ കണ്ടുപിടിച്ചതു ഗലീലിയോ ആണെന്ന്‌ പരക്കെ പറയപ്പെടുന്നത്‌.
വിദ്യുത്കാന്തത്തരംഗങ്ങളെ വിദൂരസ്ഥലങ്ങളിൽ നിന്ന്‌ സമാഹരിച്ച്‌ വിദൂരവസ്തുക്കളെ വ്യക്തമായിക്കാണുവാൻ സഹായിക്കുന്ന ടെലസ്കോപ്പിന്‌ ഇന്ന്‌ ഏറെ വകഭേദങ്ങളുണ്ട്‌. റിഫ്രാക്ടിംഗ്‌ ടെലസ്കോപ്പ്‌, റിഫ്ലെക്ടിംഗ്‌ ടെലസ്കോപ്പ്‌, കാറ്റാഡയോട്രോപ്പിക്‌ ടെലസ്കോപ്പ്‌ എന്നിവയാണ്‌ പ്രകാശതരംഗങ്ങളാൽ പ്രവർത്തിക്കുന്നവ. റേഡിയോ തരംഗത്താൽ പ്രവർത്തിക്കുന്ന റേഡിയോ ടെലസ്കോപ്പുമുണ്ട്‌. ലിപ്പർഷേ അല്ലെങ്കിൽ ഗലീലിയോ കണ്ടുപിടിച്ചതു പ്രകാശതരംഗത്താൽ പ്രവർത്തിക്കുന്ന റിഫ്‌റാക്ടിംഗ്‌ ടെലിസ്കോപ്പാണ്‌. അതിൽ രണ്ടു ലെൻസുകളാണ്‌ ഉള്ളത്‌. ഒരു വിദൂരവസ്തുവിൽനിന്ന്‌ വരുന്ന രശ്മികളെ ഫോക്കസ്‌ ചെയ്യുന്ന ഒരു ലെൻസും തൽഫലമായുണ്ടാകുന്ന പ്രതിബിംബത്തെ വലുതാക്കി തലതിരിഞ്ഞ ബിംബമാക്കുന്ന മറ്റൊരു ലെൻസുമാണ്‌ ഗലീലിയോയുടെ ടെലസ്കോപ്പിൽ ഉള്ളത്‌.
ഇത്‌ 1609-ൽ ആണ്‌ ഗലീലിയോ വികസിപ്പിച്ചെടുത്തത്‌. ആ കണ്ടുപിടിത്തത്തിന്‌ നാനൂറു വയസ്സാകുന്നു. അതു പ്രമാണിച്ച്‌ 2009 അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വർഷമായി ആചരിക്കപ്പെടുന്നു.
ഗലീലിയോയുടെ കണ്ടുപിടിത്തത്തിന്‌ അമ്പതു വയസ്സു കഴിഞ്ഞപ്പോൾ ന്യൂട്ടന്റെ റിഫ്ലെക്ടിംഗ്‌ ടെലസ്കോപ്പ്‌ ഉണ്ടായി. ലിപ്പർഷേയും ഗലീലിയോയും ഉപയോഗിച്ച ലെൻസുകളുടെ സ്ഥാനത്ത്‌ മിറ്റുകൾ
(​‍ാശൃ​‍ൃ​‍ീ​‍ാർ)സ്ഥാപിച്ചാണ്‌ ന്യൂട്ടൺ ടെലസ്കോപ്പിനെ നവീകരിച്ചതു. ലെൻസും മിററും ഉപയോഗിച്ചുള്ളതാണ്‌ കാറ്റാ ഡയോട്രോപിക്‌ ടെലസ്കോപ്പ്‌.
ഒരു കണ്ടുപിടിത്തത്തിന്റെ സാധാരണ കൗതുകമല്ല ഗലീലിയോയുടെ കണ്ടുപിടിത്തം അന്ന്‌ ഉയർത്തിയത്‌. ഗ്രീക്ക്‌ ജ്യോതിശ്ശാസ്ത്രകാരനായിരുന്ന ടോളമി, ഭൂമിയെ ചുറ്റിയാണ്‌ സൂര്യനും മറ്റും സഞ്ചരിക്കുന്നത്‌ എന്ന്‌ സിദ്ധാന്തിച്ച്‌, സമർത്ഥിച്ച്‌ അംഗീകാരം നേടിയ കാലത്താണ്‌ ഗലീലിയോയുടെ ടെലസ്കോപ്പ്‌ ഉണ്ടായത്‌. പിസ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ്‌ പ്രോഫസറായിരുന്ന കാലത്ത്‌ (1589) ഗലീലിയോയ്ക്ക്‌ അവിടെ ടോളമിയുടെ സിദ്ധാന്തങ്ങൾ പഠിപ്പിക്കേണ്ടിയും വന്നിരുന്നു. 1592ൽ പാദുവ യൂണിവേഴ്സിറ്റിയിലേക്ക്‌ പോയ ഗലീലിയോ, അവിടെ 18 വർഷം പ്രോഫസറായി പ്രവർത്തിച്ചു. ഇക്കാലത്ത്‌ കോപ്പർ നിക്കസിന്റെ സൂര്യനെ ചുറ്റി ഭൂമിയും മറ്റും സഞ്ചരിക്കുന്നു എന്ന സിദ്ധാന്തവും വന്നിരുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ അവഗാഹമായ പാണ്ഡിത്യം നേടി, 1609ൽ താൻ കണ്ടുപിടിച്ച ടെലസ്കോപ്പ്‌ വാനിലേക്ക്‌ തിരിച്ചുവച്ച്‌ കോപ്പർനിക്കസിനെ ശരിവയ്ക്കാൻ ഗലീലിയോയ്ക്കു കഴിഞ്ഞു. പ്രാമാണികന്മാരായിരുന്ന അരിസ്റ്റോട്ടിൽ, ടോളമി എന്നിവരുടെ സിദ്ധാന്തങ്ങൾ തെറ്റാണെന്നും അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു.
ടെലസ്കോപ്പിലൂടെ ഗലീലിയോ കണ്ട ചന്ദ്രന്റെ മുഖം, മലയും കുഴിയും കൊണ്ട്‌ നിറഞ്ഞതാണെന്നറിഞ്ഞു. ജൂപ്പിറ്ററിന്‌ (വ്യാഴം) നാലു ചന്ദ്രന്മാരുണ്ടെന്ന്‌ അദ്ദേഹം കണ്ടറിഞ്ഞു. അവയെ മെഡീഷ്യൻ ഗ്രഹങ്ങളെന്ന്‌ അദ്ദേഹം വിളിച്ചു. ഫ്ലോറൻസിലായിരുന്ന ഗലീലിയോ അവിടുത്തെ മെഡിസിസ്‌ രാജവംശത്തിന്റെ പ്രീതിനേടാനായിരുന്നത്രെ ഈ പേരിട്ടത്‌. അദ്ദേഹത്തിനങ്ങനെ കൊട്ടാരം ഗണിത ശാസ്ത്രകാരൻ എന്ന ബഹുമതി നേടാൻ കഴിഞ്ഞു. ടോളമിയുടെ ജ്യോതിശാസ്ത്രധാരണകളുടെ വൈകല്യങ്ങൾ സ്ഥാപിക്കാനും കോപ്പർനിക്കസിന്റെ സിദ്ധാന്തം സ മർപ്പിക്കുവാനും ഗലീലിയോയ്ക്ക്‌ അന്നു കഴിഞ്ഞു. ചലന നിയമ സംബന്ധിയായ ഗവേഷണങ്ങൾ തുടർന്ന ഗലീലിയോ, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട പരീക്ഷണങ്ങൾ ലോകത്തിന്‌ കാട്ടിക്കൊടുത്തു. പെന്റുല നിയമവും സ്വതന്ത്രമായി നിപതിക്കുന്ന വസ്തുക്കളുടെ നിയമവും (ഹമം ​‍ീള ളൃലലഹ്യ)അവ സംബന്ധിച്ച്‌ പരസ്യ പരീക്ഷണങ്ങളും സുവിദിതങ്ങളാണ്‌.


കോപ്പർ നിക്കസും ഗലീലിയോയും
കോപ്പർ നിക്കസ്‌ സിദ്ധാന്തങ്ങൾ കാതോലിക്കപള്ളിയുടെ വിശ്വാസങ്ങൾക്കും നിയമങ്ങൾക്കും എതിരാണെന്ന സംഗതി കോപ്പർ നിക്കസിന്റെ കാലത്തു തന്നെ വാർത്താ വിശേഷമായി കഴിഞ്ഞിരുന്നതാണ്‌. അക്കാരണത്താൽത്തന്നെ ഒരു ലിഖിതമായി തന്റെ കണ്ടെത്തലുകൾ പ്രസിദ്ധം ചെയ്യാൻ കോപ്പർ നിക്കസ്‌ വൈമന്യം കാട്ടി. പക്ഷേ കോപ്പർ നിക്കസ്‌ തന്റെ കണ്ടെത്തലുകളുടെ വിവരങ്ങൾ ലോകപ്രസിദ്ധരായിരുന്ന യൂറോപ്പിലെ ശാസ്ത്രജ്ഞന്മാർക്ക്‌ കത്തിടപാടുകളിലൂടെ കൈമാറിയിരുന്നു. തന്റെ വാനശാസ്ത്ര സിദ്ധാന്തങ്ങൾ അങ്ങനെ വിനിമയം ചെയ്ത്‌ നിലനിർത്തുകയെന്ന്‌ വിവേചന ബുദ്ധി അദ്ദേഹം കാണിച്ചു. അല്ലാതെ അന്ന്‌ സർവ്വശക്തമായ മതാധികാരത്തോടും പടയ്ക്കിറങ്ങി സ്വയം ശിക്ഷ ഏറ്റുവാങ്ങാൻ പാകത്തിന്‌ തന്റെ സിദ്ധാന്തങ്ങൾ സ്വയം പ്രസിദ്ധീകരിക്കുവാനും മറ്റും അറിഞ്ഞുകൊണ്ടു സ്വന്തം ജീവൻ എറിഞ്ഞുകൊടുക്കാൻ കോപ്പർ നിക്കസ്‌ തയ്യാറല്ലായിരുന്നു. ഒരു സാമാന്യ വിലയിരുത്തലിൽ അതു ഭീരുത്വമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ ബുദ്ധിമാനായിരുന്ന കോപ്പർ നിക്കസ്‌ തന്നെ ഭീരുവേന്നു വിളിക്കുന്നതിലല്ല പ്രാധാന്യം കൽപ്പിച്ചതു. തന്റെ പുതിയ വാനതത്വങ്ങൾക്ക്‌ പെട്ടെന്ന്‌ നാഥനില്ലാതാകരുതെന്ന്‌ അദ്ദേഹം കരുതിയിട്ടുണ്ടാവണം. ഒടുവിൽ ശാരീരികാസ്വാസ്ഥ്യത്തിന്‌ കീഴ്പ്പെട്ട്‌ അദ്ദേഹം മരണപ്പെടുന്നതിന്‌ (1543 മെയ്‌ 24) ഏതാനും മാസം മുമ്പു മാത്രമാണ്‌ കോപ്പർനിക്കസ്‌ തന്റെ സിദ്ധാന്തം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതു.
കോപ്പർനിക്കസിനെ സാധൂകരിക്കേണ്ട ഊഴം 1613ൽ ഗലീലിയോയ്ക്ക്‌ കൈവന്നു. അത്‌ മതനിഷേധമാവാതിരിക്കാൻ കോപ്പർനിക്കൻ സിദ്ധാന്തം കാത്തോലിക്കൻ മതസംഹിതയ്ക്കും ബൈബിൾ പ്രതിപാദ്യത്തിനും എതിരല്ലെന്ന്‌ സമർപ്പിക്കാൻ ഗലീലിയോ ശ്രമിച്ചു. പക്ഷേ ശത്രുക്കൾ അദ്ദേഹത്തിനെതിരെ റോമിലെ മതദ്രോഹ കോടതിയിൽ കത്തുകൾ അയച്ചു. 1616-ൽ അദ്ദേഹത്തെ റോമിൽ വിളിച്ചു ശാസിച്ചു. കോപ്പർ നിക്കസിനെ ന്യായീകരിക്കാൻ പാടില്ല എന്നുതാക്കീതും ചെയ്തു.
എന്നാൽ 1632-ൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്‌ ശാസ്ത്രഗ്രന്ഥം (ളളഷഷറ) പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം ടോളമി-അരിസ്റ്റോട്ടിൽമാരുടെ തത്വവും കോപ്പർ നിക്കൽ തത്വവും താരതമ്യം ചെയ്തു. കോപ്പർ നിക്കൻ ചിന്തയാണ്‌ യുക്തിസഹമായ മേന്മയുള്ളത്‌ എന്ന്‌ പറഞ്ഞു. റോമൻ കോടതിയുടെ താക്കീതു ലംഘിച്ചതിനു ഗലീലിയോയെ പരസ്യമായി മാപ്പു പറയാനും പുസ്തകത്തിൽ പറഞ്ഞത്‌ പിൻവലിക്കാനും നിർബന്ധിച്ചു. അതുകൊണ്ടും ശിക്ഷ തീർന്നില്ല., ജീവപര്യന്തം തടവിനു വിധിച്ചു.
വാർദ്ധക്യം ഏറിയപ്പോൾ വീട്ടുതടങ്കലായി ശിക്ഷ ഇളവുചെയ്തു. ടെലസ്കോപ്പിലൂടെ നിരന്തരം ശൂന്യാകാശ പ്രഭാപൂരം കണ്ടുകണ്ട്‌ അദ്ദേഹം അന്ധനായി. അങ്ങനെ വാനവിസ്മയങ്ങളുടെ ലോകത്തേക്ക്‌ മനുഷ്യനെ കാഴ്ച കാണാൻ ടെലസ്കോപ്പ്‌ കണ്ടുപിടിച്ച്‌ മാടിവിളിച്ച ആ മഹാമനീഷിയുടെ കാഴ്ച ശക്തി പൊലിഞ്ഞു.
കോപ്പർനിക്കസിന്റെ ബുദ്ധിപൂർവ്വമായ നിലപാട്‌ മതദ്രോഹവിചാരണ വേളയിൽ ഗലീലിയോ സ്വീകരിച്ചിരുന്നു. സ്വന്തം ശാസ്ത്ര സംഹിതകൾ വിളിച്ചു പറഞ്ഞ്‌ മത യജമാനന്മാരുടെ അപ്രീതി സമ്പാദിച്ച ഗിയോഡാനോ ബ്രൂണോയെ അവർ ചുട്ടു കൊന്നു. ആ സംഭവം മനസ്സിലുണ്ടായിരുന്ന ഗലീലിയോ അതേ ഗതി തനിക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. താൻ തിരിച്ചറിഞ്ഞ സത്യങ്ങൾ ലോകത്തിനു കൈമാറാൻ താൻ ഉണ്ടായെ മതിയാകു. മരണത്തിന്‌ കീഴ്പ്പെട്ടു കൂടാ. പള്ളിക്കാർ വിചാരണ വേളയിലെ പീഡനകാലത്ത്‌ ഗലീലിയോയെ നിലത്തിട്ടു കയർകെട്ടി വലിച്ചിഴച്ചു എന്നു പറയപ്പെടുന്നു. കോപ്പർ നിക്കസ്‌ പറഞ്ഞത്‌ സത്യങ്ങളെല്ലാം, ഭൂമി സൂര്യനെ ചുറ്റിയല്ല കറങ്ങുന്നത്‌. എന്നു പറയാൻ അദ്ദേഹത്തോട്‌ ആജ്ഞാപിച്ചു. അദ്ദേഹം അനുസരിച്ചു. ആ നിമിഷം തന്നെ ചരിത്ര പ്രസിദ്ധമായ ഒരാത്മഗതം അദ്ദേഹത്തിൽ നിന്നു ബഹിർഗമിച്ചു. ഭൂമി സൂര്യനെ ചുറ്റിത്തന്നെ കറങ്ങുന്നു. അത്‌ കീഴടങ്ങലായിരുന്നില്ല. സത്യത്തിന്റെ കാഴ്ചകൾ ഇനിയും ഭൂമിയിലെ സമസൃഷ്ടങ്ങൾക്കു നൽകാൻ ഏറെയുണ്ട്‌. അതിനു മുമ്പ്‌ സ്വയം മരണത്തിനു കീഴടങ്ങരുത്‌.... അതായിരുന്നു അതിന്റെ അർത്ഥം.
കാലം പിന്നെയും കടന്നു. നാലോളം നൂറ്റാണ്ടുകൾ കൊഴിഞ്ഞു വീണു. 1979-ൽ പോപ്പ്‌ ജോൺപോൾ രണ്ടാമൻ, ഗലീലിയോട്‌ സഭ നീതികേടു കാട്ടിയോ എന്ന്‌ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചു. 1984-ൽ ആ കമ്മീഷൻ റിപ്പോർട്ട്‌ സമർപ്പിച്ചു: ഗലീലിയോയെ ശിക്ഷിക്കാൻ പാടില്ലായിരുന്നു!

Wednesday, July 15, 2009

ഷേക്സ്പീയറിന്‍റെ 'ഇ'!-എ . ചന്ദ്രശേഖര്‍




ഒരു പേരിലെന്തിരിക്കുന്നു എന്നു ഇതിഹാസ കവി വില്യം ഷേക്സ്പീയര്‍ തന്‍റെ
നാടകത്തില്‍ എഴുതാന്‍ കാരണമെന്തായിരിക്കും ? പേരിലല്ല, പെരുമാറ്റത്തിലെ
വ്യക്തിത്വത്തിലാണു മനുഷ്യത്വം എന്നൊരു ലോകതത്വം വിളമ്പാന്‍
മാത്രമായിരുന്നില്ല വിശ്വകവിയുടെ ഈ എഴുത്ത് എന്നാണെനിക്കു തോന്നുന്നത്.
അച്ഛനും അമ്മയും ചേര്‍ന്നിട്ട WILLIAM SHAKESPEARE എന്ന പേരിലെ അവസാനത്തെ
ഇ ഇല്ലാതെ WILLIAM SHAKESPEAR എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്ന
ബഹുഭൂരിപക്ഷത്തിന്‍റെ അരസികത്വത്തില്‍ മനം നൊന്തിട്ടാവണം അദ്ദേഹം ഇങ്ങനെ
ഒരു സംഭാഷണം തന്‍റെ നാടകത്തിലുള്‍ക്കൊള്ളിച്ചത് എന്നാണെന്‍റെ
വ്യക്തിപരമായ വിശ്വാസം .(ഇപ്പോഴും നമ്മുടെ എത്രയോ സാദാ സ്കൂളുകളില്‍
അധ്യാപകര്‍ കുട്ടികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഇതിഹാസനാടകകാരന്‍റെ പേര്‍
'കുന്തം കുലുക്കി' എന്നാണല്ലോ പറഞ്ഞുകൊടുക്കുന്നത്) കാരണം , വിശ്വകവിയോട്
സ്വയം തട്ടിച്ചു പറയുകയല്ലെങ്കിലും സ്വന്തം പേരിന്‍റെ കാര്യത്തില്‍
ഇത്തരത്തിലൊരു അസ്തിത്വ പ്രത്സന്ധിയിലാണു ഞാനും .

ചന്ദ്രശേഖരന്‍ എന്ന പേരിലെ ഒരല്‍പം സീനിയോറിട്ടി ഒഴിവാക്കാന്‍ 'ന്‍'
വെട്ടിക്കളഞ്ഞു ചന്ദ്രശേഖര്‍ എന്നു യുവത്വം നേടാന്‍ ശ്രമിച്ചതാണു ഞാന്‍
എന്ന മട്ടിലാണ്‍ മിക്കവരും എന്‍റെ പേര്‍ എഴുതിയും ഉച്ചരിച്ചും കണ്ടിട്ടും
കേട്ടിട്ടുമുള്ളത്.
സത്യമതല്ല. എന്റെ പേരിനു കേള്‍ക്കുമ്പോള്‍ പ്രായക്കൂടുതലോ കുറവോ ഉണ്ടോ
എന്നു ഞാനിതുവരെയും അന്വേഷിച്ചിട്ടില്ല. നരച്ച രോമങളില്‍ തെളിയുന്ന
പ്രായം പോലും മറച്ചുവയ്ക്കാത്ത ഞാനെന്തിനു പേരിലെ സൌന്ദര്യവല്‍കരണത്തിനു
തുനിയണം ? അച്ഛനും അമ്മയും ചേര്‍ന്നു തീരുമാനിച്ച് പിറവിയുടെ
ഇരുപത്തെട്ടാം ദിവസം അച്ഛന്‍ ചെവിയിലോതി വിളിച്ച എ.ചന്ദ്രശേഖര്‍ പേരാണു
ഇന്നും ഔദ്യോഗികമായും അനൌദ്യോഗികമായും ഞാന്‍ ഉപയോഗിക്കുന്നത്.

ചന്ദ്രശേഖരന്‍ എന്ന പേരിനെ ര്‍ ചേര്‍ത്തു പരീക്ഷിച്ച് ഒരല്‍പം
ഉത്തരേന്ത്യവല്‍കരിച്ചതിന്‍ ഒരു കാരണവും അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
അടിയന്തര സന്ദര്‍ഭങ്ങളില്‍ സെല്‍ ഫോണും എന്‍ .എസ്. ഡിയുമൊന്നും
വ്യാപകമല്ലാതിരുന്ന കാലത്ത് കമ്പിയില്ലാക്കമ്പിയെ ആശ്രയിക്കേണ്ടി
വന്നിരുന്ന കാലത്ത്, 13 അക്ഷരം വരെയാണ്‌ ഒരു താരീഫ്. ഒരക്ഷരം കൂടിയാല്‍
റേറ്റ് അടുത്ത വാക്കിന്‍റേതായി.അതുകൊണ്ടാണു ഇംഗ്ളീഷില്‍ ചന്ദ്രശേഖര്‍
എന്ന 13 അക്ഷരത്തില്‍ എന്നെ തളച്ചത്. ചന്ദ്രശേഖരന്‍
എന്നാക്കിയിരുന്നെങ്കില്‍ എ എന്‍ എന്നിങ്ങനെ രണ്ടക്ഷരം കൂടി കൂടിയേനെ!

ടെലഗ്രാമില്‍ കുറച്ച് ലാഭമുണ്ടാക്കാന്‍ അച്ഛന്‍ ചെയ്തുവച്ച പാതകം
എനിക്കൊരു തീരാശാപമാവുമെന്ന് പാവം അച്ഛന്‍ സ്വപ്നത്തില്‍ പോലും
വിചാരിച്ചിരുന്നില്ല. പക്ഷേ അതങ്ങനെ ആയിത്തീര്‍ന്നതിന്‍ അച്ഛന്‍ തന്നെ
പിന്നെ സാക്ഷിയാവുകയും ചെയ്തു.ജീവിതത്തില്‍ അച്ഛന്‍ ഏറെ ആരാധിച്ചിരുന്ന
അമ്മയുടെ അച്ഛന്‍ ചന്ദ്രശേഖര പിള്ളയുടെ ഓര്‍മയ്കായാണു വൈകി ജനിച്ച
പുത്രന്‍ അവര്‍ അതേ പേരിട്ടത്. അപ്പോള്‍ പക്ഷെ വാലറ്റത്തെ നായരെയോ
പിള്ളയേയോ ഒഴിവാക്കിയത് അച്ഛനും അമ്മയും വിശ്വസിക്കുന്ന സെക്കുലര്‍
സംസ്കാരം കൊണ്ടുകൂടിയായിരിക്കും എന്നു തന്നെയാണ്‍ എന്‍റെ ഉറച്ച വിശ്വാസം

എന്‍റെ അറിവില്‍ എന്‍റെ പേര്‍ ക്രത്യമായി വിളിച്ചു കേട്ടിട്ടുള്ളത്
മലയാള മനോരമയിലെ ജോസ് പനച്ചിപ്പുറവും മംഗളത്തിലെ ബിജു വര്‍ഗീസും
ശ്യാമപ്രസാദും പോലുള്ള ചിലര്‍ മാത്രമാണ്. മറ്റു ഭൂരിപക്ഷവും, അടുത്ത
സുഹ്രുത്തുക്കള്‍ വരെ ചന്ദ്രശേഖരാ അല്ലെങ്കില്‍ ചന്ദ്രശേഖരന്‍ എന്നേ
വിളിക്കുകയും പറയുകയും ചെയ്തുകേട്ടിട്ടുള്ളൂ. ഇന്ത്യാ ഗവണ്‍മെന്‍റു
കനിഞ്ഞരുളിത്തന്ന വോട്ടേഴ്സ് ഐഡന്‍റിറ്റി കാര്‍ഡില്‍ ഞാന്‍ അച്ച്യുതന്‍
നായര്‍ ചന്ദ്രശേഖരന്‍ നായര്‍ ആണ്‌.അപേക്ഷാ ഫോറത്തില്‍ കിറുകൃത്യമായി
ചന്ദ്രശേഖര്‍ എന്നെഴുതിക്കൊടുത്തെങ്കിലും ചത്തതു കീചകനെങ്കില്‍
ചന്ദ്രശേഖര്‍ ചന്ദ്രശേഖരന്‍ തന്നെ എന്നുറച്ചു വിശ്വസിക്കുന്ന ഏതോ
സര്‍ക്കാര്‍ ഗുമസ്തന്‍റെ കറയറ്റ ഭാഷാസ്നേഹം !

പുള്ളിക്കാരന്‍ എനിക്കായി എഴുതിച്ചേര്‍ത്ത വാലും നായരുമെല്ലാം ഔദ്യോഗിക
രേഖകളില്‍ എന്നെ ഞാനല്ലാതാക്കി. ചുരുക്കത്തില്‍ എന്നെ തിരിച്ചറിയിക്കാന്‍
ഈ തിരിച്ചറിയല്‍ കാര്‍ഡ് പോരാതെ വരുന്നു. കാരണം കാര്‍ഡ് പ്രകാരമുള്ള
നായരല്ലല്ലോ ചന്ദ്രശേഖര്‍ എന്ന ഈ ഞാന്‍ . പേരിന്‍റെ പേരില്‍ ഒരു പാവം
നായരു പിടിച്ച പുലിവാലേ!

റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ത്ത വിദ്വാന്‍ ഇത്രയും വലിയ പുലിവാലല്ല
സമ്മാനിച്ചത്. എങ്കിലും തന്നാല്‍ കഴിയുന്നവിധം ഒരു ന്‍ എഴുതി യുവാവായ
ചന്ദ്രശേഖറിനെ പ്രായപൂര്‍ത്തിയാക്കാന്‍ അദ്ദേഹവും മറന്നില്ല. സംഗതി, ആള്‍
ഗ്രഹനാഥനാണല്ലോ, അല്‍പം വെയിറ്റൊക്കെ ഇരിക്കട്ടെ എന്നു കരുതിയതാവും.

എന്നെപ്പോലെ പേരെഴുത്തില്‍ അസ്തിത്വദുഃഖവും സ്വത്വ പ്രതിസന്ധിയും
പങ്കുവയ്ക്കുന്ന ആയിരങ്ങള്‍ക്ക് പാരയായി ഭവിച്ചത് എസ്.എസ്.എല്‍ .സി
ബുക്കില്‍ ആദ്യമായി പേരു ചേര്‍ക്കുന്ന അധ്യാപകമഹാശയനായിരിക്കുമെന്നാണു
ഞാന്‍ കരുതുന്നത്. എന്‍റെ ഔദ്യോഗിക പേരിന്‍ അങ്ങനെയുമുണ്ട് ഒരു പാരഭാരം .
എ.ചന്ദ്രശേഖര്‍ എന്നാകിയ ഞാന്‍ ചന്ദ്രശേഖര്‍ എ എന്ന ക്രമത്തിലാണ്‍
ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അവതരിച്ചിരിക്കുന്നത്. സ്വാഭാവികമായി
ഇന്ത്യന്‍ പൌരന്‍റെ അടിസ്ഥാന രേഖ എന്ന അര്‍ഥത്തില്‍ ഈ ക്രമമാണ്‍
പിന്നീടെല്ലായ്പ്പോഴും ഞാന്‍ പിന്തുടര്‍ന്നുവന്നതുമ്. അതും പാരയായി ഒരു
ഉയര്‍ന്ന കോഴ്സിന്‍ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ഒരു പ്രഫസര്‍ക്കു
മുന്നില്‍ അഭിമുഖത്തിനെത്തിയപ്പോള്‍.

"താനെന്താ അച്ഛനു മുമ്പേ ജനിച്ചതാണോ?" പ്രഫസറുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ ചൂളി.
"അല്ല, എന്താ തന്‍റെ ധാരണ, അതാദ്യമറിയട്ടെ. എന്താണീ 'എ'. തന്റെ പേരിലെ എ
യെക്കുറിച്ചാണ്?"
"ഇനിഷ്യലാണു സാര്‍ . അച്ഛന്‍റെ പേരിന്‍റെ ചുരുക്കരൂപം "
"ഇനിഷ്യല്‍ എന്ന ഇംഗ്ളീഷ് വാക്കിന്‍റെ അര്‍ഥം അറിയാമോ തനിക്ക് ?"
"ഉവ്വ് സാര്‍ . ആദ്യം , തുടക്കം എന്നൊക്കെ..."
"അപ്പോള്‍ പേരിന്‍റെ ആദ്യം അല്ലെങ്കില്‍ തുടക്കം വരേണ്ട ഇനിഷ്യല്‍
എങ്ങനാണെടോ താന്‍ തന്‍റെ പേരിന്‍റെ അവസാനം ചേര്‍ക്കുന്നത്? അതോ ഇനി
നിങ്ങളുടെ നാട്ടിലെല്ലാം കഴുകിക്കഴിഞ്ഞ ശേഷമാണോ വെളിക്കിറങ്ങുന്നത്?"
പ്രഫസ്റുടെ പരിഹാസം മനസ്സില്‍ തറച്ചു എങ്കിലും അദ്ദേഹം പറഞ്ഞ
വാസ്തവത്തിലെ വസ്തുത ഞാന്‍ തിരിച്ചറിയാതെ പോയില്ല. ശരിയാണല്ലോ അച്ഛുതന്‍
നായര്‍ ചന്ദ്രശേഖര്‍ എന്നതിന്‍റെ ചുരുക്കെഴുത്ത് എ.ചന്ദ്രശേഖര്‍
എന്നായാല്‍ ശരി. പക്ഷേ അത് ചന്ദ്രശേഖര്‍ എ എന്നായാലത്തെ സ്ഥിതിയോ?

പാസ്പോര്‍ട്ടില്‍ എന്തോ ഭാഗ്യം എന്‍റെ പേരു ശരിയായിത്തന്നെയാണുള്ളത് .
അതില്‍ തെറ്റുണ്ടായിരുന്നെങ്കില്‍ ആകെ
കുഴയുമായിരുന്നു.കാര്യമെന്തെന്


നല്ലേ? ഭാര്യയുടെ പാസ്പോര്‍ട്ടനുസരിച്ച്
എ.ചന്ദ്രശേഖര്‍ ആണു ഭര്‍ത്താവ്. അപ്പോള്‍ എന്‍ടെ പാസ്പോര്‍ട്ടില്‍ പേരു
ചന്ദ്രശേഖരന്‍ എന്നോ ചന്ദ്രശേഖരന്‍ നായര്‍ എന്നോ ആയിരുന്നെങ്കില്‍
സായിപ്പിന്‍ ആളുമാറിപ്പോയേനെ. ഭാര്യയ്ക്ക് ഭര്‍ത്താവിനെയും . ഈശ്വരന്‍
തുണച്ചു; അത്രയും ഒരു അത്യാഹിതമുണ്ടായില്ല.

--
A.CHANDRASEKHAR
Editor,
Kannyaka Women's Fortnightly
Mangalam Publications India Pvt.Ltd.,
S.H.Mount, Kottayam 686006
Tel:+91 481 2563024.
Mobile:+91 98950 10134
Personal Mobile:+91 97469 32538
e-mail:kanyakafortnightly@gmail.com
Residence:Pavithram, TC 19/2210-1
Vattavila,Thirumala PO Thiruvananthapuram-695006.
Tel: +91-471-2353077
weblog:nairacs.blogspot.com

Friday, July 10, 2009

കാലചക്രം -ഇന്ദിരാ ബാലന്‍



സ്വപ്നജലാശയങ്ങളില്‍ പൂത്തുനിന്ന
കരിങ്കൂവളങ്ങള്‍ കണ്ണടച്ചിരിക്കുന്നു.
ഏകാന്തതയുടെ തടവിലേക്ക്‌
തള്ളിവിട്ട സ്വപ്നഗൃഹം
വിഷാദഭരിതയായ യുവതിയെപ്പോലെ
ഭാവി ഒരിരുണ്ട ഭൂതമായി
ദംഷ്‌ട്രകള്‍ നീട്ടി
അട്ടഹസിച്ചുകൊണ്ട്‌ മുന്നില്‍
വര്‍ത്തമാനമോ നിസ്സംഗയായും
ഭൂതകാലം പഴകി മറഞ്ഞ -
മഞ്ഞത്താളു പോലെ പിഞ്ഞിപ്പോയിരിക്കുന്നു.
കണ്ണുകള്‍ ശൂന്യമായ
വിദൂരതയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു
. അകമേ ഇരമ്പിമറിയുന്ന
കടലിന്‍റെ ഗര്‍ജ്ജനം
അപാര നീലിമയുടെ
സൌന്ദര്യത്തിടമ്പേന്തി നില്‍ക്കുന്ന
ആഴിയുടെ ഗര്‍ഭഗൃഹങ്ങളില്‍
ഭയത്തിന്‍റെ ഉരുള്‍പ്പൊട്ട
ലുകള്‍!
ഈ ആഘാതം ,
നേര്‍ത്ത ഹൃദയഭിത്തികള്‍ക്കു്‌
താങ്ങാനാകുമോ?
ഭയാശങ്കകളുടെ നൂലിഴകള്‍
തല നീട്ടുന്നു
ഏതു ശാപഭാരത്താലാണ്‌
ഈ കനത്ത ചുമടു ശിരസ്സിലമര്‍ന്നത്‌?
ഈ ശിക്ഷക്കൊരറുതിയില്ലേ?
എന്നും ഒരു പുതിയ സൂര്യവെളിച്ചം
ഉദിക്കുമെന്ന കിനാവ്‌ അങ്ങ്‌ വിദൂരതയില്‍..............
മരണതുല്യമായ നിമിഷങ്ങളെ
മറി കടക്കുവാനേതു
സിദ്ധൌഷധമാണ്‌ തേടേണ്ടത്‌?
ശാന്തിപര്‍വ്വത്തിനായി
ഏതു മഹാസാനുക്കളിലേക്കാണ്‌
യാത്ര തിരിക്കേണ്ടത്‌?
"നിരപരാധികള്‍ ശിക്ഷിക്കപ്പെ
ടുന്നു" വെന്ന
ക്രൂര സത്യത്തിനു മുന്നില്‍
പകച്ചു നില്‍ക്കുമ്പോള്‍
ഉത്തരങ്ങളില്ലാതെ
എല്ലാ പഴുതുകളും അടഞ്ഞുപോകുന്നു.
തുറക്കാത്ത വാതിലുകള്‍ക്കു മുന്നില്‍
കൂപ്പുകൈയുമായി എത്ര നേരം?
സാന്ത്വനത്തിന്‍റെ ഒരു ശംഖുനാദം പോലും ഉയരുന്നില്ലാ.

മൂര്‍ച്ഛയേറിയ ജീവിതയുളിയാല്‍
കുത്തിക്കീറി. ചോരയൊലിക്കുന്ന
, ഹൃദയവടുക്കളിലേക്ക്‌
കണ്ണീരിന്‍റെ ഉഷ്‌ണപ്രവാഹം. !
ഉപ്പുരസത്താല്‍ കുതിര്‍ന്ന്
മുറിവിന്‍റെ നീറ്റലിന്‌ ഒരവസാനമില്ലേ?
ആത്മശാന്തിയുടെ തീരമായ മരണത്തിലൊ,
ഈ കാത്തിരിപ്പിന്നന്ത്യം!
കാലചക്രത്തിന്‍റെ
ഗതിവിഗതികള്‍
ആര്‍ക്കറിയാം?

Wednesday, July 8, 2009

ഈ ഋണം ഏതിനത്തില്‍ പെടും?-തുമ്പമണ്‍ തോമസ്‌




ആയിരത്തിതൊള്ളായിരത്തി അറുപത്താറ്‌ കെ.എസ്‌.യു.വിന്‍റെ ഒന്‍പതാം
സംസ്ഥാനസമ്മേളനം . എറണാംകുളത്തെ ചാക്കോപ്പിള്ള ,പൈലിപ്പിള്ള,
ബില്‍ഡിംഗ്‌സില്‍ വെച്ച്‌ . മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നത്‌.
തിരുവനന്തപു
രത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ്‌ ദീപശിഖ
കൊണ്ടുപോകുന്നത്‌. മലബാറില്‍ നിന്ന് നീലപ്പതാകയും. ദീപശിഖയും
നീലപ്പതാകയും എറണാകു
ളത്തെത്തുമ്പോള്‍ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം
കുറിക്കുന്നു. അന്നത്തെ പകലും രാവും കൊച്ചിയിലെ കളിക്കളങ്ങളില്‍ കായിക
മത്സരങ്ങള്‍ നടക്കുന്നു. കലാമത്സരങ്ങളും.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ദീപശിഖ കൊളുത്തി പി.സി. ചാക്കോ, എം.എം.
ഹസ്സന്‍ , തു
മ്പമണ്‍ തോമസ്‌ എന്നിവരെ മുന്‍മന്ത്രി ആര്‍ ശങ്കര്‍
ഏല്‍പ്പിക്കുന്നു.

തിരുവനതപുരം ഡി.സി.സി.യുടെ ജീപ്പാണ്‌ ദീപശിഖാവാഹനം. വാഹകരായ ഞങ്ങള്‍
മൂവരും ജീപ്പിന്‍റെ മുന്‍സീറ്റില്‍ ഡ്രൈവറോടൊപ്പം
ഞെങ്ങിഞ്ഞെരുങ്ങിയിരി
ക്കുന്നു. ജീപ്പ്‌, ഞങ്ങളുടെ ഞെരുക്കം കണ്ട്‌
അല്‍പ്പാല്‍പ്പം കനിവും കാട്ടും. പിറകില്‍ കത്തുന്ന ദീപശിഖയുടെ തീയുടേയും
പുകയുടേയും
ഇടയില്‍ നിന്നും മുന്‍പിലത്തെ ഞങ്ങളുടെ ഇരിപ്പിന്‍റെ
തിക്കുമുട്ടലില്‍ നിന്നും അല്‍പ്പം ആശ്വാസം കിട്ടിക്കൊള്ളട്ടെയെന്നു
കരുതി ജീപ്പ്‌ ഇടക്കിടക്ക്‌ കിതച്ചു കിതച്ചു നില്‍ക്കും. ആശ്വാസത്തോടെ
ഞങ്ങള്‍ പുറത്തിറങ്ങും.

ആളു കൂടി നില്‍ക്കുന്നിടമാണെങ്കില്‍ ' വീണിടം വിഷ്‌ണുലോകം' എന്ന
നിലയില്‍ കേരള വിദ്യാര്‍ത്ഥി
യൂണിയനെപറ്റി , നീലപ്പതാകയെപറ്റി,
ദുഷിച്ചുനാറിയ വര്‍ത്തമാന കാല വിദ്യാഭ്യാസത്തെപറ്റിയുള്ള ആവേശോജ്ജ്വലമായ
പ്രസംഗം. ഏ.കെ.ആന്‍റ്‍ണി പോലും തൊണ്ട പൊട്ടി മാലപ്പടക്കം പൊട്ടുന്നതുപോലെ
പ്രസംഗിക്കുന്ന കാലം

. പക്ഷേ, വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്ക്‌ ഉപയോഗിക്കാന്‍
പോലീസ്‌ അനുമതിയില്ല. അതൊട്ടറിയുകയുമില്ല. ഏതാണ്ട്‌ നാലു നാലര
പതിറ്റാണ്ടിനു മുമ്പുള്ള കാലം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിനു
തൊട്ടുമുമ്പുള്ള വളവില്‍വെ
ച്ച്‌ ദീപശിഖാ വാഹനത്തെ പോലീസ്‌ തടയുന്നു.
മൈക്ക്‌ ഉപയോഗിക്കുന്നതിനുള്ള അനുമതി പത്രം അവരാവശ്യപ്പെട്ടു. അപ്പോഴാണ്‌
സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക്‌ ഉപയോഗിക്കുന്നതിന്‌ പോലീസിന്‍റെ
അനുമതി വേണമെന്നറിയുന്നതു തന്നെ. ഞങ്ങള്‍ ഒരു നിമിഷം പരുങ്ങി. പെട്ടെന്ന്
ധൈര്യം വീണ്ടെടുത്ത്‌ , സി.ഐ.റാങ്കിലുള്ള പോലീസ്‌ ഓഫീസറെ കണ്ടു. വിവരം
പറഞ്ഞു. അദ്ദേഹത്തിന്‍റെ മുഖം തെളിയുന്നതു കണ്ടു. എന്നിട്ടു
പറഞ്ഞു'ശങ്കര്‍ സാര്‍ കൊളുത്തിത്തന്ന ദീപശിഖയല്ലേ . കെടാതെ
സൂക്ഷിച്ചുകൊണ്ടു പൊയ്‌ക്കൊള്ളു. ' തോളത്തു തട്ടി ഞങ്ങളെ യാത്രയയച്ചു.

ഇടക്കിടക്കു സ്വീകരണങ്ങള്‍ പ്രസംഗങ്ങള്‍ കൊല്ലത്തെത്തി.
കെ.എസ്‌.യു.വിന്‍റെ
സ്ഥാപകനേതാക്കളിലൊരാളായിരുന്ന , കര്‍മ്മശേഷിയുടെ
കതിരാക്കമായിരുന്ന, അകാലത്തില്‍ വിധി ഞങ്ങളില്‍ നിന്നു തട്ടിയെടുത്ത
സി.കെ. തങ്കപ്പന്‍റെ അന്ത്യ വിശ്രമസ്ഥാനത്തേക്ക്‌. ഒപ്പം, ഇന്നു
നമ്മോടൊപ്പമില്ലാത്ത കൊട്ടറ ഗോപാലകൃഷ്‌ണനും കൂട്ടരും ഞങ്ങളോടൊപ്പം
ചേര്‍ന്നു. പുഷ്‌പാര്‍ച്ചനക്കു ശേഷം ടി.കെ.എം. ഫാത്തിമാ മാതാ എസ്‌.എന്‍
കോളേജുകളിലെ സ്വീകരണങ്ങളേറ്റു വാങ്ങി മുന്നോട്ടു നീങ്ങി.

പകലറുതിക്കു ഇനി ഒത്തിരി സമയമില്ല. വാഹനം മുന്നോട്ട്‌. വിശപ്പും ദാഹവും
. ഭക്ഷണം രാവിലെപോലും കഴിച്ചിട്ടില്ല. കൊല്ലം ഞങ്ങളെ കയ്യൊഴിഞ്ഞിരുന്നു.
ഇനി ആലപ്പുഴിയിലാണ്‌ പ്രതീക്ഷ. അവിടെ ചെന്നിട്ടറിയാം വല്ലതും കഴിക്കാന്‍
കിട്ടുമോയെന്ന്. അ
ന്നത്തെ വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തിന്‍
റെ സ്ഥിതി!
ഇങ്ങനെ വിശപ്പുമൂലം വയറെരിയുന്ന മൂന്നു നേതാക്കളും ,ഡ്റൈവറും മൈക്ക്‌
ഓപ്പറേറ്ററും
ഹൈവേയിലെ കാറ്റു മുറിച്ചുനീങ്ങുന്നു.


നേരം ഇരുട്ടി നന്നേ ഇരുട്ടി. അപ്പോഴതാ അവുന്നത്ര ഉച്ചത്തില്‍ എട്ടു
ദിക്കും പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളികളുമായി ഒരു കൂട്ടം
കുട്ടികള്‍ ദീപശിഖക്കു മുന്നില്‍. ഞങ്ങളാകെ ഉണര്‍ന്നു. ഇത്ര
ഇരുട്ടിയിട്ടും ദീപശിഖ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പ്രതിബദ്ധതയുള്ള
ആവേശമുള്ള വി
ദ്യാര്‍ത്ഥികളോ? നങ്ങ്യാര്‍ക്കുളങ്ങര റ്റി.കെ. എം
കോളേജിലേക്ക്‌ തിരിയുന്നിടത്താണ്‌ അവര്‍ കൂട്ടം കൂടി
കാത്തുനിന്നിരുന്നത്‌. മുദ്രാവാക്യത്തിന്‍റെ ശബ്‌ദശക്തി കൂടുന്നു.
കെ.എസ്‌. യു. പ്രസ്ഥാനത്തോടു പ്രതിബദ്ധതയുള്ളവര്‍ കരുത്തുകാട്ടുന്ന
സ്വീകരണം.

അന്നതിന്‌ നേതൃത്വം നല്‍കിയ സോളമനോട്‌ പിന്നീട്‌ അന്വേഷിച്ചു.
ഇന്നവരൊക്കെ എവിടെ? എന്തു ചെയ്യുന്നു?അപ്പോളാണറിയുന്നത്‌ മിക്കവരും
മണലാരണ്യങ്ങളിലെ ബിസിനസ്സുകാര്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ കുറച്ചു പേര്‍
നാട്ടില്‍. ഏതാണ്ട്‌ ഒത്തിരി
ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ആലപ്പുഴയില്‍
എത്തി. വഴിയോരങ്ങളിലെ സ്ക്കൂളുകള്‍ കോളേജുകള്‍ അവര്‍ നല്‍കിയ
സ്വീകരണങ്ങള്‍ അവരുടെ മുദ്രാവാക്യം വിളികള്‍/ഞങ്ങളുടെ പ്രസംഗങ്ങള്‍
ഇന്നത്തെ ഒന്നാംകിട രാഷ്‌ട്രീയക്കാരുടെ പ്രസംഗങ്ങളെ വെല്ലുന്ന
വിദ്യാര്‍ത്ഥികളുടെ അനൌണ്‍സ്‌മെന്‍റുകള്‍ പുഷ്‌പഹാരങ്ങള്‍ സ്വീകരണങ്ങള്‍
ഒക്കെക്കഴിഞ്ഞു ഞങ്ങള്‍ എറണാംകുളത്തെത്തി.

ദീപശിഖ അന്നത്തെ കെ.എസ്‌.യു പ്രസിഡണ്ട്‌ ശ്രീ എ കെ. ആന്‍റ്‍ണി ഞങ്ങളില്‍
നിന്ന് ഏറ്റുവാങ്ങി. ഏ സി . ജോ
ര്‍ജ്ജ്‌ മിസ്‌റ്റര്‍ ആന്‍ഡ്‌ മിസിസ്‌ ഏ സി
ജോസ്‌ വയലാര്‍ രവി തോപ്പില്‍ രവി ഉമ്മന്‍ചാണ്ടി ഇംബായി അങ്ങനെ
ഒത്തിരിപ്പേരുണ്ട്‌. ക്ഷീണം കൊണ്ട്‌ രാത്രി ചാക്കോപ്പിള്ള -പൈലിപ്പിള്ള
ബില്‍ഡിംഗ്‌സിലെ ഹാളില്‍ വീണുറങ്ങി.
രാവിലത്തെ പ്രഭാതകര്‍മ്മങ്ങള്‍. വെസ്‌റ്റേണ്‍ ക്ളോസറ്റുകള്‍ ആര്‍ക്കും
അത്ര തൃപ്‌തി തോന്നിയില്ല. പരിചയക്കുറവുകൊണ്ടാകാം.

പത്തു മണിക്കു ഹാളില്‍ യോഗം. പ്രസംഗം പ്രമേയം ചര്‍ച്ച. കോണ്‍ഗ്രസ്സിനൊരു
വിദ്യാര്‍ത്ഥിപ്രസ്ഥാനമുണ്ടാക്
കാന്‍ കെ.പി.സി.സി. സെക്രട്ടറി ഏ വി
ഉദയഭാനു ഉള്‍പ്പെടെയുള്ളവരോടാവശ്യപ്പെട്
ടതു മുതലുള്ള ചരിത്രം.
ലോകത്തിലേക്കുള്ള വാതായനമായി നമ്മുടെ വിദ്യാഭ്യാസരംഗത്തെ
മാറ്റിയെടുക്കാന്‍ പൊരുതേണ്ട പ്രസ്ഥാനമായി കെ.എസ്‌.യു.വിനെ
മാറ്റിയെടുക്കണം. മത- സാമുദായി
ക സംഘടനകളുടെ
കൈപ്പിടിയിലൊതുങ്ങിയിരിക്കുന്ന വിദ്യാഭ്യാസരംഗത്തെ മോചിപ്പിക്കാനുള്ള
ചാവേറ്‍പ്പടയാകണം. നാളത്തെ പൌരന്‍മാരെ രാഷ്‌ട്രത്തോടും രാഷ്‌ട്രീയത്തോടും
പ്രതിബദ്ധതള്ളവരാകാനുള്ള പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിയിരിക്കുന്നു.
മണ്ണിന്‍റെ മണമുള്ള പാഠ്യക്രമമുണ്ടാകണം. ബോധനാഭാഷയില്‍ മാറ്റം വരണം. പഠന
-പരീക്ഷാസമ്പ്രദായങ്ങള്‍ അഴിച്ചു പണിയണം. 'സിലക്ഷനും സീറ്റെന്‍ഷനും '
അവസാനിപ്പിക്കണം. യൂണി; ഭരണസമിതികളില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം
ഉറപ്പു വരുത്തണം. പ്രമേയം ദീര്‍ഘചര്‍ച്ചകള്‍ക്കുശേഷം പാസ്സ്സാക്കുന്നു.

കോണ്‍ഗ്രസ്സ്‌ നേതാക്കളില്‍ പലരുടേയും നെറ്റിചുളിയുന്നു. പത്രങ്ങള്‍
വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്നു.

മൂനാം ദിവസം പ്രതിനിധി സമ്മേളനം. തെരഞ്ഞെടുപ്പ്‌. ഏ .കെ. ആന്‍റ്‍ണി
മാറുന്നു. ഉമ്മന്‍ ചാണ്ടി പ്രസിഡണ്ടാകുന്നു. വൈകുന്നേരം പ്രകടനം. മുന്തിയ
പ്രകടനം. ഇന്നുമോര്‍ക്കുന്നു. വി.എം. സുധീരന്‍റെ ഉല്‍സാഹത്തില്‍
തൃശൂരില്‍ നിന്ന് ബസ്സില്‍ വന്നിറങ്ങിയ പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യം.
ധനുവച്ചപുരം എം. ജി. കോളേജു മുതല്‍ കാസര്‍ഗോട്ടെ ഗവ;
കോളേജുവരെയുള്ളിടത്തു നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ കരുത്തു തെളിയിച്ച
പ്രകടനം.!

സമാപന സമ്മേളനം രാജേന്ദ്ര മൈതാനത്തു നടന്നു. പനമ്പള്ളി ഗോവിന്ദമേനോന്‍
വൈകി എത്തിയതോര്‍ക്കുന്നു. ദീപശിഖ കൊണ്ടുവന്ന ജീപ്പ്‌, ദൌത്യം
നിര്‍വ്വഹിച്ചു മടങ്ങിയിരിക്കുന്നു. പ്രവര്‍ത്തകരുടെ ജാഥാംഗങ്ങളും.
എല്ലാം. പിറ്റെ ദിവസം. സംസ്ഥാനകമ്മിറ്റിയിലേക്കു
തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗം കഴിഞ്ഞിട്ടാവാം മടങ്ങിപ്പോക്കെന്നു
പുതിയ പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശം. ദീപശിഖാ വാഹകരായ ഞങ്ങള്‍ക്കും
എറണാംകുളത്തു തങ്ങേണ്ടി വന്നു. ആദ്യം സ്റ്റേറ്റ്‌ എക്സിക്യൂട്ടീവില്‍
പങ്കെടുക്കാന്‍.

തലേ ദിവസം വൈകുന്നേരം മുതല്‍ ഒന്നും കഴിച്ചിട്ടില്ല. .പിറ്റെ ദിവസം
രാവിലേയും. എങ്ങനേയും തിരുവനന്തപുരത്തു മടങ്ങിയെത്തണം. വണ്ടിക്കൂലി ഇല്ല.
പുകയിലും പൊതിയുന്ന മീറ്റര്‍ഗേജ്‌ കരി എന്‍ജിന്‍ വലിച്ചുകൊണ്ടുപോകുന്ന
ട്രെയിനിന്‌ അഞ്ചര രൂപ കൊടുക്കണം. മൂന്നു പേര്‍ക്കു പതിനാറര രൂപ വേണം.
മുകളില്‍ ആകാശം . താഴെ ഭൂമി. നടുക്കു ഞങ്ങള്‍. പല ആലോചനകള്‍ക്കുശേഷം. ,
പുതിയ പ്രസിഡണ്ടിനോട്‌ ഒരു കടം ചോദിക്കാന്‍ പി. സി. ചാക്കോ മുന്നോട്ടു
വന്നു.. ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉച്ചവരെ നില്‍ക്കണം. വീട്ടില്‍ നിന്ന്
മെസ്‌ ഫീസ്‌ അയച്ചിട്ടുണ്ട്‌. പോസ്‌റ്റുമാന്‍ വരുന്നതുവരെ നില്‍ക്കണം.
നമുക്കു ശരിയാക്കാം. ഉച്ച കഴിയട്ടെ. പക്ഷേ, തലേദിവസം മുതല്‍
വിശന്നുപൊരിയുന്ന വയറുമായി നില്‍ക്കുന്ന ഞങ്ങള്‍ക്കെങ്ങനെ ഉച്ചസമയം വരെ
നില്‍ക്കാനാവും? പോസ്‌റ്റുമാന്‍ വരാന്‍ വീണ്ടും വൈകിയെങ്കിലൊ?

എന്നിരുന്നാലും പുതിയ പ്രസിഡണ്ട്‌ . ഞങ്ങളെ സഹായിക്കാനായി മാസ്‌
ഹോട്ടല്‍ ഉടമ ഇംബായിയോട്‌ ഒരു കടം വാങ്ങാനുള്ള ശ്രമം നടത്തുന്നതു
ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ശ്രമം നീണ്ടതല്ലാതെ ഫലം കാണാനുള്ള സാധ്യത
മങ്ങുന്നതായി ഞങ്ങള്‍ക്കു തോന്നി. തൊട്ടടുത്ത്‌ വി.എം. സുധീരനും ഇതേ
സ്ഥിതിയില്‍ ആണെന്നു തോന്നി. അവിടിരിക്കുന്നുണ്ട്‌. ഞങ്ങള്‍
വെറുതെയിരിക്കേണ്ടെന്നു കരുതി ലക്ഷ്യമില്ലാതെ നടന്നു..

കുറച്ചു നടന്നപ്പോള്‍ ഒരു പരിചയമുള്ള മുഖം. അത്ര അടുത്ത
പരിചയമില്ലെന്നേയുള്ളു. മനോരമയുടെ അഖില കേരള ബാലജനസഖ്യത്തിന്‍റെ സംസ്ഥാന
പ്രസിഡണ്ടായിരുന്ന സണ്ണി കുലത്താക്കലല്ലേ? അതേ സണ്ണി തന്നെ.
പിന്നീടൊരിക്കല്‍ മനോരമയുടെ എഡിറ്റോറിയല്‍ ഡസ്‌ക്കില്‍ വച്ചും
കണ്ടതാണല്ലൊ. എന്തായാലും രണ്ടും കല്‍പ്പിച്ചു ദീര്‍ഘകാലപരിചയക്കാരെപ്പൊലെ
ചിരിച്ചു. സണ്ണിയും പി.സി ചാക്കോയേയും എം.എം ഹസ്സനേയും പരിചയപ്പെടുത്തി.
അവരും പരിചയം പുതുക്കുന്നതുപോലെ പെരുമാറി. എന്നിട്ടു കൈകൊടുത്തു
പിരിഞ്ഞു.

അല്‍പ്പം കഴിഞ്ഞാണ്‌ പി. സി. ചാക്കോ ഒരു നിര്‍ദ്ദേശം വച്ചത്‌. സണ്ണിയോട്‌
ഒരു സഹായം ചോദിച്ചാലോ? ഇരുപത്തഞ്ചു രൂപാ കടം. അന്നതൊരു വന്‍തുകയാണ്‌.
തിരുവനന്തപുരത്ത്‌ ഒരു പോസ്‌റ്റുഗ്രാജ്വേറ്റ്‌ വിദ്യാര്‍ത്ഥിക്കു
ഹോസ്‌റ്റലില്‍ താമസിച്ചു പഠിക്കുന്നതിന്‌ അറുപതോ എഴുപതോ രൂപ മതി. അന്ന്
സെക്രട്ടറിയേറ്റില്‍ ജോലിക്കു കയറുന്ന ഒരു ബിരുദധാരിക്കു കിട്ടുന്ന
ശമ്പളം നൂറു രൂപയാണ്‌. അക്കാലത്താണ്‌ ഞങ്ങളുടെ പ്രായക്കാരനായ , അത്ര
കണ്ട്‌ അടുപ്പമോ പരിചയമോ ഇല്ലാത്ത ഒരാളോട്‌ ഇരുപത്തഞ്ചു രൂപ കടം
ചോദിക്കുന്നത്‌. അതും ഒരിക്കലും തിരിച്ചുകിട്ടുകില്ലെന്നു വിചാരിച്ചു
വേണം പണം തരാന്‍. രണ്ടായാലും ചോദിക്കുകതന്നെ. മൂവരും യോജിച്ചു. മറ്റു
ഗതിയില്ലല്ലൊ. പൂച്ചക്കാരു മണികെട്ടും? പരിചയക്കൂടുതല്‍ എനിക്കാണല്ലൊ.
ഉരിയാടുന്നവന്‍ പ്ളാവില എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലൊ. ശരി, രണ്ടും
കല്‍പ്പിച്ചു സണ്ണിയുടെ പിറകെ ഓടി. കാര്യം പറഞ്ഞു. . പ്രതീക്ഷിച്ചത്‌ ഒരു
ബിഗ്‌ നോ ആയിരുന്നു. പക്ഷേ സണ്ണിയുടെ മുഖം തെളിയുന്നതായാണ്‌ കണ്ടത്‌.
എന്നിട്ടൊരു ക്ഷണവും. 'വല്ലതും കഴിച്ചോ നമുക്കു ക്യാന്‍റീനിലേക്ക്‌
പോവാം. കേട്ട പാതി, കേള്‍ക്കാത്ത പാതി ഞാന്‍ അവരെ കയ്യാട്ടി വിളിച്ചു.
ക്യാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു. വിശപ്പു മൂലം വയറെരിയുന്ന
നേതാക്കള്‍.(?) ഇത്ര രുചികരമായ ഭക്ഷണം പിന്നീടെന്നെങ്കിലും കഴിച്ചു
കാണുമോ, എന്തോ(?) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും മടക്കയാത്രക്കുള്ള
ട്രെയിന്‍ ചാര്‍ജ്ജിന്‍റെ കാര്യമാണ്‌ മൂവരുടേയും മനസ്സില്‍. ഭക്ഷണം
കഴിഞ്ഞു. അല്‍പ്പനേരം വൈ.സി.ഏ.യുടെ മുന്നിലെ വിസിറ്റേഴ്‌സ്‌
റൂമിലിരുന്നു. എന്നിട്ട്‌ 'ഞാന്‍ വരുന്നു' എന്നു പറഞ്ഞിട്ട്‌ സണ്ണി
മുകളിലത്തെ നിലയിലേക്കു പോയി.

അപ്പോഴും ഞങ്ങള്‍ നെഞ്ചിടിപ്പിലാണ്‌. അല്‍പ്പ സമയം കഴിഞ്ഞു
മുഖപ്രസാദത്തോടു വരുന്ന സണ്ണിയെയാണ്‌ കാണുന്നത്‌' കുറച്ചു രൂപ
കയ്യിലൊതുക്കി പിടിച്ചിട്ടുണ്ട്‌. ദൈവം മരുഭൂമിയിലെ മനുഷ്യനു മന്നാ
പൊഴിക്കുന്നതുപോലെയുള്ള ഒരനുഭവം.! തിന്നു കുടിച്ചു തൃപ്‌തരായി. ഞങ്ങള്‍
യാത്ര പറഞ്ഞു. സണ്ണി കുലത്താക്കല്‍ എന്നു പറയുമ്പോള്‍ , കേള്‍ക്കുമ്പോള്‍
കാണുമ്പോള്‍ ഇപ്പോഴും ഈ ചിത്രമാണ്‌ ഓര്‍മ്മയില്‍ തെളിയുക. പഴയ
സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ചു കണ്ടുമുട്ടുമ്പോള്‍ മിക്കപ്പോഴും
പറയുന്ന ഒരു കാര്യമുണ്ട്‌. "ആ ഇരുപത്തഞ്ചു രൂപ നമുക്കു കൊടുക്കണ്ടേ?"
ഒരാള്‍ വ്യവസായ മന്ത്രി എം.പി. . മറ്റൊരാള്‍ പ്രവാസി കാര്യമന്ത്രി എം
എല്‍ എ. വേറൊരാള്‍ യു.ജി.സി.പ്രൊഫസര്‍. എന്നിട്ടും ഋണങ്ങള്‍
ബാക്കിയിടുന്നു.

ഉപനിഷത്തു പറയുന്നു;
ഋണങ്ങള്‍ നാലാണ്‌. അതു തീര്‍ന്നു കഴിഞ്ഞിട്ടേ ജീവിതചക്രം പൂര്‍ണ്ണമാകൂ.
ദേവനോടുള്ള കടം
ഗുരുവിനോടുള്ള കടം
മാതാപിതാക്കളോടുള്ള കടം
സമൂഹത്തോടുള്ള കടം
ഈ ഋണങ്ങളില്‍ സണ്ണികുലത്താക്കലിനോടുള്ളത്‌ ഏതിനത്തില്‍ പെടും?

ഭാസ്‌ക്കര പട്ടേലും തൊമ്മിയും ഇവിടെ പുനര്‍ജ്ജനിക്കുന്നു-സണ്ണി ചെറിയാന്‍








അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ 'വിധേയന്‌' സക്കറിയ കണ്ടെത്തിയ
ഭാസ്‌ക്കരപട്ടേലരും തൊമ്മിയുമൊക്കെ ദക്ഷിണ കര്‍ണ്ണാടകത്തിലെ
കുടിയേറ്റക്കാ
രുടെ സജ്ജീവ മാതൃകകളാണ്‌

. വിധേയന്‍റെ ചിത്രീകരണം നടന്നതും 'ഗണ്ടിബാഗലു, ശീരാടി, സുള്ള്യാ, എന്നീ
ദക്ഷിണ കന്നട ഗ്രാമങ്ങളിലാണ്‌. '

നീ നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം ഭുജിക്കും' എന്ന
തിരുവെഴുത്തിന്‍റെ പൊരുള്‍ അറിയണമെങ്കില്‍ ദക്ഷിണ കര്‍ണ്ണാടകത്തിലെ
ഗണ്ടിബാഗലുവിലെത്തിയാല്‍ മതി.

കാറ്റുവീഴ്‌ച്ച
യുടേയൊ ഓല മഞ്ഞളിപ്പിന്‍റെയൊ നേരിയ നിഴലാട്ടം
പോലുമില്ലാത്ത തെങ്ങിന്‍ തോപ്പുകള്‍ സ്വര്‍ണ്ണ ഉരുളകള്‍പോലെ പഴുത്ത
അടയ്ക്ക സമൃദ്ധമായി വിളയുന്ന കവുങ്ങുകള്‍ റബ്ബര്‍തൊട്ട്‌ ഔഷധസസ്യങ്ങള്‍
വരെ പടര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍..

.. ഈ സമൃദ്ധിയുടെ നിറവിനു പിന്നില്‍ മലയാളി കര്‍ഷകരുടെ അദ്ധ്വാനമുണ്ട്‌.
അര ശതാബ്‌ദം മുമ്പ്‌ കുടിയേറ്റ്‌ കര്‍ഷകന്‍റെ വിയര്‍പ്പു വീണ്‌
കുതിര്‍ന്ന
പ്പോള്‍ ഗണ്ടിബാഗലുവിന്‍റെ മുഖം വിടര്‍ന്ന് വനഭൂമിയില്‍
വിയര്‍പ്പുകണങ്ങള്‍ വാര്‍ന്നപ്പോള്‍ ഓരോ ഇഞ്ചും സമൃദ്ധിയുടെ നിറഭൂമിയായി.

മംഗലാപുരത്തു നിന്ന് ബെല്‍ത്തങ്ങാടി കക്കിഞ്ച വഴി ഗണ്ടിബാഗലുവിലെത്താം.

ഗണ്ടിബാഗലുവിന്‌ അതിരിടുന്ന അണിയൂര്‍ പുഴയോരത്തെത്തിയപ്പോള്‍ തോര്‍ത്ത്‌
ചുറ്റിയ ഒരു വൃദ്ധന്‍ കൈകൊട്ടി വിളിച്ചു.
നാട്ടിലെന്തുണ്ട്‌ വിശേഷം?

അല്‍പ്പം വിശേഷം പങ്കുവെച്ചശേഷം വെറ്റിലക്കറ ബാധിച്ച പല്ലുകള്‍ കാട്ടി
ചിരിച്ച്‌ ആ പാലാക്കാരന്‍ അണിയൂര്‍ പുഴയിലേക്ക്‌ ഡൈവു ചെയ്‌തു.

കുറേ സമയത്തെ കസര്‍ത്തിനു ശേഷം കരയില്‍ കയറി ആത്മഗതമെന്നോണം ഉരുവിട്ടു.

ചെറുപ്പത്തിലേയുള്ള ശീലമാണ്‌. പാലായിലായിരുന്നപ്പോല്‍ മീനച്ചിലാറ്റില്‍
രാവിലേയും വൈകീട്ടും ഞാനിതുപോലെ നീന്തിത്തുടിക്കുമായിരുന്നു

. മീനച്ചിലാറ്റിനേക്കാള്‍ പഷ്‌ടാ ഈ വെള്ളം തണുപ്പു കണ്ടില്ലേ. എന്തു സുഖം.......

..ഗണ്ടിബാഗലുവിലെ കാഴ്ചകള്‍ തുടങ്ങുന്നതേയുള്ളു.

സിറ്റിയിലെത്തിയപ്പോള്‍ (കുടിയേറ്റക്കാരന്‍റെ ഭാഷയില്‍) കൊണ്ടുപിടിച്ച
ചര്‍ച്ച നടക്കുന്നു. വിഷയം- ഗാട്ട്‌ കരാര്‍. ചര്‍ച്ചക്കു മോഡറേറ്ററില്ല.
ആര്‍ക്കും എന്തഭിപ്രായവും പറയാം. ഭരണക്കാരേയും ബഹുരാഷ്‌ട്രകുത്തകകളേയും
വെല്ലുവിളിച്ച്‌ ചര്‍ച്ച പൊടിപൊടിക്കുകയാണ്‌

. കുടിയേറ്റക്കാരെ കാണാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ഗ്ണ്ടിബാഗലുവിലെ
മുന്‍പഞ്ചായ
ത്തു്‌ പ്രസിഡന്‍റെത്തി.. ആദ്യകാല കുടിയേറ്റക്കാരായ പാലാ
നീലിയറ ജേക്കബ്‌ ചേട്ടന്‍.

ജേക്കബ്‌ ചേട്ടന്‍ സംസാരിച്ചുതുടങ്ങി. ഓര്‍മ്മകളിലൂടെ അല്‍പ്പം
പിന്നിലേക്ക്‌ കടന്നുവന്ന കാലത്തിന്‍റെ കൈവരികളില്‍ പിടിച്ച്‌ പതിയെ ഒരു
മടക്കയാത്ര മനസ്സുകൊണ്ട്‌.

മലബാറിലെ കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്‌തമായിരുന്നു ദക്ഷിണ
കന്നഡജില്ലയിലേക്കുള്ള കുടിയേറ്റം.

രണ്ടാം ലോക മഹായുദ്ധത്തിന്‌ മുന്നോടിയായി ജപ്പാന്‍ ബര്‍മ്മയെ ആക്രമിച്ചു.
അക്കാലത്ത്‌ ബര്‍മ്മയില്‍ നിന്നായിരുന്നു നമുക്ക്‌ അരി
ലഭിച്ചുകൊണ്ടിരുന്നത്‌.

ആക്രമണത്തെ തുടര്‍ന്ന് അരിയുടെ ഒഴുക്ക്‌ പെട്ടെന്ന് നിലച്ചപ്പോള്‍
മുഖ്യാഹാരം അരിയായിരുന്ന മലയാളി പട്ടിണിയിലായി. ഉണ്ണാന്‍ അരിയില്ലാതെ
പൊരുതാന്‍ മണ്ണില്ലാതെ കര്‍ഷകര്‍ വിഷമിച്ചു.

മലബാറിന്‍റെ മണ്ണില്‍ പൊന്ന് വിളയിക്കാന്‍ കര്‍ഷകനെത്തിയത്‌
ഇങ്ങനെയാണ്‌. എന്നാല്‍ ദക്ഷിണ കന്നഡത്തിലേക്ക്‌ കുടിയേറിയത്‌ മറ്റു ചില
കാരണങ്ങള്‍ കൊണ്ടാണ്‌

. രണ്ടാംലോകമഹായുദ്ധകാലത്തെ തുടര്‍ന്ന് വറുതിയുടെ നാളുകളായിരുന്നു.
കുറഞ്ഞ ചെലവില്‍ ഭൂമി, കുറഞ്ഞ വേതനനിരക്ക്‌ കാര്‍ഷിക ആവശ്യത്തിനുള്ള
വൈദ്യുതി സൌജന്യം ഔദ്യോഗികനൂലാമാലകള്‍ കുറവ്‌ - ഈ അനുകൂല ഘടകങ്ങള്‍
മലയാളിയെ ദക്ഷിണകന്നഡയെന്ന രണ്ടാം വാഗ്‌ദത്ത ഭൂമിയിലേക്ക്‌ മാടിവിളിച്ചു.

അന്ന് ഞങ്ങള്‍ മംഗലാപുരം വരെ ട്രെയിനില്‍ വരും. പിന്നെ ബല്‍ത്തങ്ങാടി വരെ
ബസ്‌. പിന്നീട്‌ ഒറ്റ നടത്തമാണ്‌.


തീ കത്തിച്ചും ചെണ്ട കൊട്ടിയുമൊക്കെയാണ്‌ യാത്ര .ഇടക്ക്‌ ആനക്കൂട്ടങ്ങളെ
കാണും. പക്ഷെ പലപ്പോഴും അവ ഞങ്ങളെ മൈന്‍ഡു ചെയ്‌തിട്ടില്ല.


ജീവിക്കാന്‍ വന്ന ഈ പാവങ്ങളെ വെറുതെ വിട്ടേക്കാമെന്ന് അവ കരുതിക്കാണും.
പക്ഷേ എവിടേയും പൊരുതി നേടാമെന്ന മലയാളിയുടെ വിശ്വാസം ഇവര്‍ക്കും
തുണയായി.

ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ജോസഫ്‌ സംസാരിക്കാനെത്തി. ജോസഫ്‌
മനസ്സിന്‍റെ മണിചെപ്പു തുറന്നപ്പോള്‍ അനുഭവങ്ങള്‍ വര്‍ണ്ണച്ചിറകേറി
പറന്നുയര്‍ന്നു.

മനസ്സിന്‍റെ ജാലകത്തില്‍ ഓര്‍മ്മകളുടെ കുളമ്പടി ശബ്‌ദം.

തിരുവിതാംകൂറില്‍ നിന്ന് കൊച്ചിയിലൂടെ മൈസൂര്‍ സംസ്ഥാനത്തേക്കുള്ള കുടിയേറ്റം

. അന്ന് എല്ലാ സമ്പാദ്യങ്ങളും കൈയ്യിലെടുത്താണ്‌ ഞങ്ങളുടെ യാത്ര.
കഞ്ഞിക്കലം മുതല്‍ കോഴിക്കൂട്‌ വരെ കൂടെ കാണും. പിന്നെ കപ്പത്തണ്ട്‌
മുതല്‍ ഇഞ്ചിപ്പുല്ല് വരെ.

അരിവാല്‍, മണ്‍വെട്ടി, തൂമ്പ, തുടങ്ങിയ ആയുധങ്ങളും കൂടെ കൊണ്ടുപോകും.
എറണാംകുളം വരെ ബസ്സിലും ബോട്ടിലുമായി യാത്ര. .ഇന്നത്തെ മലബാര്‍
വണ്ടിക്ക്‌ അന്ന് ഞങ്ങള്‍ കൊടുത്ത പേര്‌ 'കുടിയേറ്റം എക്സ്‌പ്രസ്സ്‌'
എന്നാണ്‌.

സമ്പാദ്യങ്ങള്‍ ഭാണ്ഡത്തിലാക്കിയാണ്‌ യാത്ര . വിരല്‍തുമ്പില്‍ തൂങ്ങി
മക്കള്‍ ചോദിക്കും.'അപ്പച്ചാ നമ്മളെങ്ങോട്ടാ?"
മക്കളേ നമുക്കു ജീവിക്കാന്‍.

ഇതോടെ കുട്ടികള്‍ നിശ്ശബ്ദരാകും. പൂച്ചക്കുഞ്ഞിനെപ്പോലെ ഒട്ടിക്കൂടിയാണ്‌
പെണ്ണുങ്ങളുടെ യാത്ര.

ഞങ്ങളുടെ കയ്യിലെ കപ്പത്തണ്ടു കണ്ട്‌ അന്ന് ചില കന്നഡക്കാര്‍
പേടിച്ചോടി. അവരെ തല്ലാനുള്ള വടിയാണിതെന്ന് ഓര്‍ത്താണ്‌ പാവങ്ങള്‍
ഓടിയകന്നത്‌. 'ഈ വടി' പിന്നെ ഞങ്ങള്‍ക്കും അവര്‍ക്കും ഒരു പോലെ
അന്നദാതാവായി.

കല്യാണം കഴിഞ്ഞ പുതുപ്പെണ്ണുങ്ങളും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
അവര്‍ക്ക്‌ ഭയങ്കര പേടിയും. പക്ഷേ, ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കഥ
മാറി.

ഈ പെണ്ണുങ്ങള്‍ തീ കൂട്ടി കാട്ടാനയെ വിരട്ടും. നേരം പുലരുന്നതിനു
മുന്‍പ്‌ മണ്‍വെട്ടിയുമായി കാട്ടിലിറങ്ങും.

ഇന്നത്തെ പിള്ളേര്‍ പറയും' ഞങ്ങളൊക്കെ സെഞ്ച്വറി തികക്കുമെന്ന്. ഞാന്‍
അവന്‍മാരോട്‌ പറയും ' നിനക്കൊക്കെ ഒരു മൂട്‌ കപ്പ കിളക്കാന്‍ പറ്റുമോ?

അന്നത്തെ പെണ്ണുങ്ങള്‍ തലച്ചുമടുമായി മല കയറിപ്പോകുന്നത്‌ കണ്ടാല്‍
ഇന്നത്തെ നമ്മുടെ പെമ്പിള്ളേര്‌ തല ചുറ്റി വീണുപോകും. അത്രമാത്രം
മെയ്‌വഴക്കമായിരുന്നു അവര്‍ക്ക്‌. ജോസഫ്‌ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

ആദ്യ ദിനങ്ങള്‍ കുടിയേറ്റക്കാര്‍ക്ക്‌ പരീക്ഷണത്തിന്‍റെതായിരുന്നു. പുതു
മണ്ണില്‍ കാലുറപ്പിക്കുന്നതിനു മുന്‍പു തന്നെ കാലവര്‍ഷമെത്തി.
തുടര്‍ച്ചയായ മഴ പലരുടേയും മനസ്സു കെടുത്തി.

കാടു വെട്ടിത്തെളിച്ചായിരുന്നു കൃഷി. നിരന്തരമായ അദ്ധ്വാനമായിരുന്നു
സ്ഥിരം പരിപാടി. അതിന്‍റെ ഫലവും കണ്ടു.

ഇന്നത്തെ ഞങ്ങളുടെ അല്ലലില്ലാത്ത ജീവിതം അന്നത്തെ അദ്ധ്വാനത്തിന്‍റെ
പ്രതിഫലമാണ്‌. ആദ്യകാല കുടിയേറ്റക്കാരനായ ചെറിയാന്‍ നീലിയറ പറയുന്നു.

കാര്‍ഷിക വിളകളും വനവൃക്ഷങ്ങളും ഇട കലര്‍ന്ന ഭൂമിയില്‍ ഈ കര്‍ഷകന്‍റെ
കൈയെത്താത്ത ഇടമില്ല. ചെയ്യാത്ത കൃഷിയുമില്ല. റബ്ബര്‍, കവുങ്ങ്‌,
തെങ്ങ്‌, കുരുമുളക്‌, കശുമാവ്‌ തേക്ക്‌, മഹാഗണി, ജാതി പച്ചക്കറികള്‍..

.ജൈവ വളമാണ്‌ ഈ കര്‍ഷകന്‍റെ കൃഷിഭൂമിയിലെ കരുത്ത്‌,. പശുത്തൊഴുത്തില്‍
ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നു. ഗോമൂത്രവും ചാണകവും ചേര്‍ന്നാല്‍ ഇത്‌
ഒന്നാന്തരം ജൈവവളമായി.

മഴക്കാലത്തെ ജലസംരക്ഷണത്തിന്‌ മണ്ണൊലിപ്പ്‌ തടയാനും സ്വന്തം പരീക്ഷണങ്ങള്‍.

വശമില്ലാത്ത ഭാഷ , നഷ്‌ടപ്പെട്ട ജീവിത സൌകര്യങ്ങള്‍ , വന്യജീവികളുടെ
കടന്നാക്രമണം, ഗ്രാമ വാസികളുടെ സംശയത്തോടെയുള്ള പെരുമാറ്റം ......
തുടങ്ങിയവ ഒട്ടനവധി വെല്ലുവിളികളെ ഞങ്ങള്‍ക്ക്‌ അതിജീവിക്കേണ്ടിയിരുന്നു

ഈ അഭിപ്രായത്തെ ശരിവെക്കും വണ്ണം ഭാര്യ പെണ്ണമ്മ പറഞ്ഞു. ഞങ്ങളിവിടെ
വരുമ്പോള്‍ മുറ്റത്തുകൂടി ആനക്കൂട്ടം പോകുമായിരുന്നു. . ഒരിക്കല്‍ ഞാന്‍
അടുക്കളയിലായിരുന്നപ്പോള്‍ വാതില്‍പ്പാളിയില്‍ ഒരനക്കം.

ആരാണെന്നറിയാന്‍ വാതില്‍ തുറന്നപ്പോള്‍ ഒരാനക്കുട്ടി. കാട്ടിലെ വീട്ടില്‍
വഴി തെറ്റി വന്ന ആനക്കുട്ടി പരിചയമില്ലാത്ത രൂപത്തെ കണ്ടപ്പോള്‍
തിരിഞ്ഞോടി

. അന്ന് കുട്ടികള്‍ സ്ക്കൂളില്‍ പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍
ഞങ്ങളോട്‌ പറയും.

വഴിയില്‍ ഞങ്ങള്‍ ആനയെ കണ്ടുവെന്ന് . സത്യം പറയാമല്ലൊ. ഒരുപദ്രവും ഉണ്ടായിട്ടില്ല.

ചിറാപുഞ്ചി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന
അഗുമ്പേയും രണ്ടാം കുടിയേറ്റ ഭൂമിയാണ്‌. ഗണ്ടിബാഗലുവില്‍ നിന്ന്
ബെല്‍ത്തങ്ങാടി വഴി അഗുമ്പേയിലെത്തിയപ്പോള്‍ എവിടേയും ഇഞ്ചികൃഷി. ഇഞ്ചി
റെക്കോറ്‍ഡ്‌. വിളവ്‌ നല്‍കുന്നതിനാല്‍ ഇവിടെയുള്ളവര്‍ക്ക്‌
ഇഞ്ചികൃഷിയോട്‌ ഏറെ പ്രതിപത്തിയുണ്ട്‌. കമുക്‌, തെങ്ങ്‌ കൃഷിയും ഇവിടെ
കുറവല്ല.

ബെല്‍ത്തങ്ങാടി താലൂക്കില്‍ ഇപ്പോള്‍ ഒരു ലക്ഷത്തിലേറെ മലയാളികള്‍.
പുതൂര്‍, കടവ, തുടങ്ങിയ പ്രദേശങ്ങളൂം ഒരു മിനി കേരളമായി തോന്നും.


നൊമ്പരങ്ങളും പരീക്ഷണങ്ങളും അനുഭവിച്ചറിഞ്ഞ്‌ മണ്ണിനേയും പ്രകൃതിയേയും
സ്‌നേഹിച്ച ഒരു പാട്‌ കുടിയേറ്റ കര്‍ഷകര്‍ ഇനിയും ദക്ഷിണ
കന്നഡത്തിലുണ്ട്‌. മണ്ണിന്‍ വിയര്‍പ്പും അദ്ധ്വാനവും വീഴ്ത്തി വിളകള്‍
സ്വര്‍ണ്ണമണിയിച്ചവര്‍

വിദേശമലയാളികള്‍ പലരും ഇപ്പോള്‍ ദക്ഷിണകന്നഡയിലും , ഷിമോഗയിലും ഭൂമി
അന്വേഷിച്ചെത്തുന്നു.

കൃഷിയോടുള്ള മലയാളിയുടെ സഹജമായ വാസന ഇനിയും കൈമോശം വന്നിട്ടില്ലെന്ന
സൂചനയാണ്‌ സമീപകാലകണക്കുകള്‍ നല്‍കുന്നത്‌.മണ്ണിന്‍റെ ആത്മാവറിഞ്ഞവര്‍
വെട്ടിത്തെളിച്ച പാതയിലൂടെ മണ്ണിന്‌ സ്വയം സമര്‍പ്പിക്കാന്‍ മലയാളി
വീണ്ടും യാത്ര തുടരുകയാണ്‌. മറ്റൊരു രണ്ടാംകുടിയേറ്റത്തിനായി.

Monday, July 6, 2009

അവള്‍ ടി.വി. കാണുകയാണ്‌.- വിജയന്‍ വിളക്കുമാടം




എന്‍റെ സഹോദരിയുടെ വീട്ടില്‍ ഞാനാദ്യമായല്ല പോവുന്നത്‌. അവളുടെ
ഓമനപുത്രിയായ മൂന്നു വയസ്സുകാരിയാണ്‌ എന്‍റെ ലക്ഷ്യം. എല്ലാ
കുടുംബങ്ങളേയും പോലെ ഇരുപത്തിനാലു മണിക്കൂറും ടി. വി. എന്നതാണ്‌ ആ
കുടുംബത്തിന്‍റെയും മുദ്രാവാക്യം. മോളെ അന്വേഷിച്ചപ്പോള്‍ ആരോ
വിളിച്ചുപറയുന്നത്‌ കേട്ടു. അവള്‍ ടി.വി. കാണുകയാണ്‌. ഇതിനു മുമ്പൊക്കെ
വന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ആറു മാസം മുമ്പുവരെ പറമ്പിലും
തൊടിയിലും പാറിപ്പറന്നു നടന്നവള്‍. പൂമ്പാറ്റയേയും തുമ്പിയേയും പിടിച്ച്‌
നടന്നവള്‍.. ഇപ്പോള്‍ ടി.വിയുടെ മുമ്പില്‍ നിന്ന് എഴുന്നേല്‍ക്കുന്നില്ല.
തമിഴ്‌ ചാനലുകളത്രെ അവള്‍ക്ക്‌ പ്രിയം. അതു തന്നെ നല്ല ശബ്‌ദത്തില്‍
വെക്കണം. ഏതു മാമന്‍, എന്തു മാമന്‍, എന്നതാണ്‌ ഇപ്പോഴത്തെ അവളുടെ
നിലപാട്‌. വീട്ടില്‍ ടി.വി. വരുന്നതിനു മുമ്പ്‌ അവള്‍ എന്‍റെ തോളത്തു
നിന്ന് ഇറങ്ങുമായിരുന്നില്ല. അത്‌ പഴയ ഒരോര്‍മ്മമാത്രമായിരിക്കുന്നു.

ടി.വി.യുടെ ബദ്ധശത്രുവായിരുന്ന അവളുടെ അച്ഛനാണ്‌ ഡിഷ്‌
ആന്‍റിനവെച്ചുകൊടുക്കുന്നത്‌. ഒരു കാലത്ത്‌ വീട്ടിലുള്ളവരാരും ടി. വി.
കാണാന്‍ അയാള്‍ സമ്മതിക്കുമായിരുന്നില്ല. ടി.വി കാണുന്നതിന്‌ അയാള്‍
കടുത്ത വിരോധിയായിരുന്നു. അങ്ങനെയുള്ള അളിയന്‌ വന്ന മാറ്റം എന്നെ
ഞെട്ടിച്ചു. ഇപ്പോളിതാ വീട്ടിനുള്ളില്‍ കാക്കത്തൊള്ളായിരം
ചാനലുകള്‍...... എല്‍.കെ.ജിയിലെ ഗൃഹപാഠം ചെയ്യാന്‍ അതു പറയുമ്പോള്‍ അവള്‍
പറയും ഞാനീ പാട്ടൊന്നു കേള്‍ക്കട്ടെ.

മിക്കവാറും എല്ലാ വീടുകളിലും
ടി.വി.പ്രതിഷ്‌ഠിച്ചിരിക്കുന്
നത്‌
ഹാളിലാണ്‌. ഈ ലോകത്തേക്കു കണ്ണു തുറക്കുന്ന പിഞ്ചുകുഞ്ഞു മുതല്‍
കണ്ണടക്കാന്‍ പോകുന്ന മുത്തശ്ശി വരെ അതില്‍ നോക്കിയിരിക്കാന്‍
നിര്‍ബന്ധരാകുന്നു. ചെറിയ വീടുകളിലെ അവസ്ഥ പറയുകയേ വേണ്ട. കുഞ്ഞുങ്ങളെ
ഭാവന നശിച്ച ബുദ്ധി മരവിച്ച വസ്‌തുക്കളാക്കാന്‍ മാത്രമേ ഇതു സഹായിക്കു.
അവര്‍ പ്രകൃതിയില്‍ നിന്നും അകന്നുപോകുന്നു. പ്രകൃതി സ്‌നേഹവും
ജന്തുസ്‌നേഹവുമൊക്കെ പഴങ്കഥകളായി മാറുന്നു. എന്തിന്‌... മനുഷ്യ സ്‌നേഹം
പോലും അന്യമായിത്തീരുന്നു

. അല്‍പ്പം ഏകാന്തതയും ഭാവനാവികാസവും നല്‍കുന്നതാണ്‌ യാത്രകള്‍.
എഴുത്തുകാരൊക്കെ യാത്രകള്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. എന്നാല്‍ ഇപ്പോള്‍
ബസ്‌` യാത്രയില്‍ ചിന്തിക്കാനോ, സ്വപ്നം കാണാനോ പറ്റാത്ത അവസ്ഥയാണ്‌.
ദീര്‍ഘ ദൂര ബസ്സുകളില്‍ പ്രത്യേകിച്ചും. അടിപൊളി സിനിമകള്‍ ഫുള്‍
വോള്യത്തില്‍ അലയടിക്കുകയാണ്‌ ബസ്സിനുള്ളില്‍. സ്വപ്നം കാണുന്നതു പോകട്ടെ
ഒന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ യാത്രക്കാരന്‍
നിസ്സഹായനാവുന്നു. മനസ്സിന്‍റെ ഭാവാത്മകതയുടെ മേല്‍ ക്രൂരമായ
കയ്യേറ്റമാണ്‌ അവിടെ നടക്കുന്നത്‌. സ്റ്റണ്ടുകളുടെ ചെകിടടിപ്പിക്കുന്ന
ശബ്‌ദങ്ങളെ അപ്പടി വിഴുങ്ങുകയേ നിവൃത്തിയുള്ളു. അത്തരം
സിനിമാപ്രദര്‍ശനങ്ങള്‍ പരിഷ്‌ക്കാരത്തിന്‍റെയും പ്രൌഢിയുടേയും
ഭാഗമായിതീര്‍ന്നിരിക്കുന്നു. വായനശാലകളിലും ടി.വി. വ്യാപകമായി
തീര്‍ന്നിരിക്കുന്നു. വായിക്കുവാനല്ല ടി. വി. പരിപാടികള്‍ കാണാനാണ്‌
ഇന്ന് നല്ലൊരു പങ്കു്‌ ആളുകളും വായനശാലയിലെത്തുന്നത്‌. ക്രിക്കറ്റ്‌
മത്സരങ്ങള്‍ അരങ്ങേറുന്ന ദിവസങ്ങളില്‍ വായനശാലയിലെ ടി.വി.യുടെ മുന്നില്‍
വമ്പന്‍ ജനക്കൂട്ടമായിരിക്കും. ലൈബ്രറി തുറന്നില്ലെങ്കിലെന്ത്‌? ആരും
പുസ്‌തകം വായിച്ചില്ലെങ്കിലെന്ത്‌?

നോക്ക്-പി.എ. അനിഷ്



-യ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.

സ്ലേറ്റില്‍

ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്

സ്വപ്നം കണ്ടിരുന്നു

പൂവും കായുമില്ലാത്ത
പാവല്‍പ്പടര്‍പ്പിനു മുകളില്‍
നോക്കുകുത്തിയുടെ കു
പ്പായമിട്ട്
കരിക്കലം തലയില്‍ കമഴ്ത്തി
വെളുത്ത് ചിരിച്ച്
നിന്നു

വിശന്ന വയര്‍
വയ്ക്കോലു തന്നെയോ
എന്ന നോട്ടങ്ങളെ
കരിങ്കണ്ണാ...!
എന്നു ചിതറിച്ച്

ഓളവും തീരവുമില്ലാത്ത മഹാസമുദ്രം-കലവൂര്‍ രവി



Collapse


മനുഷ്യ മസ്തിഷ്ക്കത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ പുരാതന
മായ ചില ദാര്‍ശനിക സമസ്യകള്‍ക്ക് ഉത്തരം തേടുകയാണ് പ്ര
ശസ്ത ശാസ്ത്രജ്ഞനായ ഡോ.വി.എസ്. രാമചന്ദ്രന്‍.
നമ്മുടെ ബാഹ്യപ്രപഞ്ചത്തിന്റെ അതിരുകളോ അതിരില്ലായ്മ
യോ ഭൌതികശാസ്ത്രജ്ഞന്മാര്‍ അന്യേഷിക്കുന്നതിന് സമാനമായ
അന്യേഷണമാണ് നമ്മുടെ ആന്തരിക പ്രപഞ്ചത്തെക്കുറിച്ച് ഇപ്പോള്‍
നടക്കുന്നത്. എന്താണ് മനുഷ്യന്റെ ബോധം എന്നത് അതിപുരാതന
മായ ചോദ്യമാണ്. ഭാരതീയര്‍ ആത്മബോധമെന്നും,പാശ്ചാത്യര്‍
Self consciousness എന്നും വിളിക്കുന്ന അനുഭവം നമ്മുടെ അറിവില്‍പ്പെട്ടി
ടത്തോളം മനുഷ്യരാശിയുടെമാത്രം പ്രത്യേകതയാണ്.
പകുതിമലയാളിയും,ന്യൂറോസയന്റിസ്റ്റുമായ ഡോ. വി.എസ്.രാമചന്ദ്രന്റെ
ഗവേഷണ വിഷയം മനുഷ്യന്റെ തലച്ചോറാണ്.മനുഷ്യമസ്ക്കിഷ്ക്കത്തെ
ക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ ശൈശവാവസ്ഥയില്‍ തന്നെയാണ്.
എങ്കിലും രോഗാതുരമെന്ന് നാം വിളിക്കുന്ന മസ്ക്കിഷ്ക്കങ്ങളുടെ
പഠനത്തിലൂടെ പുരാതനമായ ചില ദാര്‍ശനിക സമസ്യകള്‍ക്ക് ഉത്തരം
കണ്ടെത്താമെന്ന്,കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ,Brain and
cognition സെന്ററിന്റെ ഡയറക്ടറായ ഡോ.വി.എസ് .രാമചന്ദ്രന്‍
വിശ്വസിക്കുന്നു.
ഡോ.രാമചന്ദ്രന്റെ പ്രധാന ഗവേഷണങ്ങളും ചോദ്യങ്ങളും നിഗമനങ്ങളും
സാധാരണ ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ട്.Phantom
in the Brain",A Brief Tour of Human Consciousness " തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയതിന്റെ പിന്നിലെപ്രേരണയുടെ,ഫലമാണ്.
20 വയസ്സുള്ള സ്പോര്‍ട്ട്സ് താരമായ ഒരു യുവാവ് ഫിലിപ്പ്,എന്ന്
അയാളെവിളിക്കാം,ഭയങ്കരമായ അപകടത്തില്‍പ്പെട്ടു.അയാളുടെ
ഇടത്തുകൈ ഒരു വര്‍ഷത്തോളം തളര്‍ന്നു കിടന്നു.പിന്നെ ഡോക്ടര്‍
മാര്‍ തോള്‍ ഭാഗത്ത് വച്ചുമുറിച്ച് ഒരുകൈയില്ലാതെ അയാള്‍ ,
ആശുപത്രിവിട്ടുപോയി.
അയാള്‍ക്ക് തന്റെ കൈ നഷ്ടപ്പെട്ടത്,അംഗീകരിക്കാന്‍കഴിഞ്ഞില്ലാ.
തന്റെ കൈ യഥാര്‍ത്ഥത്തില്‍ ശരീരത്തിലുണ്ട്എന്ന ചിന്തയിലാണ്
അയാള്‍ പിന്നീട് ജീവിച്ചത്.ഇടതുകൈയനായിരുന്ന അയാള്‍,നഷ്ടപ്പെട്ട കൈകൊണ്ട് ടെലിഫോണ്‍വിളിക്കാന്‍ ഒരുങ്ങുന്നു.കൂട്ടുകാരുടെ തോളില്‍ തട്ടുന്നു.
തനിയ്ക്ക്നേരെ വരുന്ന എന്തെങ്കിലും വസ്തുവിനെ തടയാന്‍
കൈഉയര്‍ത്തുന്നു.ഇതൊക്കെ യഥാര്‍ത്ഥകൈകൊണ്ട് ചെയ്യുന്നതു
പോലെചെയ്യുന്നതായി അയാള്‍ക്ക് അനുഭവപ്പെടുന്നു.അതുപോലെതന്നെ
ഇല്ലാത്ത കൈയുടെ മുട്ടിന് കൂടെക്കൂടെ കഠിനമായ വേദനയുണ്ടാ
കുന്നു.വിരലുകള്‍ കോച്ചിവലിക്കുന്നു.
ഏതാണ്ട് 10 വര്‍ഷങ്ങള്‍കഴിഞ്ഞാണ്,രോഗിഡോക്ടര്‍ രാമചന്ദ്രനെ
കണ്ടത്.“ Phantomlimb " എന്ന പേരില്‍ മെഡിക്കല്‍ ചരിത്രത്തില്‍
അറിയപ്പെടുന്ന ഒരുപ്രതിഭാസമാണ് ആ രോഗി അനുഭവിച്ചിരുന്നത്.
മറ്റൊരു ഉദാഹരണം ,ഒരു സ്ത്രീയുടെ ശരീരത്തിന്റെ ഒരു വശം
മുഴുവന്‍ തളര്‍ന്നുപോയി. പക്ഷേ അവര്‍ അത് അംഗീകരിക്കുന്നില്ലാ.
തളര്‍ന്ന കൈ ആരുടേതാണെന്ന് ചോദിച്ചാല്‍ അവര്‍ പറയും അത്
അവരുടെ സഹോദരന്റേ താണെന്ന്.
ഭാഷയും ന്യൂറോസയന്‍സും
ഭാഷയും ന്യൂറോസയന്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡോ.
രാമചന്ദ്രന് പ്രത്യേക താല്പര്യമുണ്ട്.ആല്‍ഫ്രഡ് വാലഡ്,നോം ചോസ്കി,
സ്റ്റീവന്‍ പിങ്കര്‍,എന്നിവരുടെ ആശയങ്ങളെ പരാമര്‍ശിച്ചുകൊണ്ട്
ഡോ.രാമചന്ദ്രന്‍ ഭാഷയുടെ ന്യൂറോളജി വിശദമാക്കാന്‍ ശ്രമിക്കുന്നു.
ഇവിടെ കാഴ്ച്ചയും,കേള്‍വിയും തമ്മിലുള്ള ബന്ധം,അനുഭവപ്പെടുന്നു.
നാം കാണുന്ന ദൃശ്യങ്ങളും,കേള്‍ക്കുന്ന ശബ്ദങ്ങളും തമ്മിലുള്ള
പാരമ്പര്യമാണ് ഭാഷയില്‍ വാക്കുകളായി രൂപപ്പെടുന്നത്.
തലച്ചോറിന്റെ പ്രത്യേകഭാഗങ്ങളില്‍ ശബ്ദവും,കാഴ്ച്ചയും സൃഷ്ടിക്കുന്ന
രചനകളാണ്,പ്രത്യേക ശബ്ദങ്ങള്‍ സൃഷ്ടിക്കും വിധം പേശികളെ
നിയന്ത്രിക്കുന്നത്.വെട്ടാന്‍ ഏതെങ്കിലും കത്രിക ഉപയോഗിക്കുന്നു
വെന്ന് വിചാരിക്കുക.ഈ കത്രിക പ്രയോഗത്തില്‍ കൈകൊണ്ട്
അല്പം ബലം പ്രയോഗിക്കേണ്ടിവന്നാല്‍ നമ്മുടെ മേല്‍ത്താടിയും
കീഴ്ത്താടിയും കത്രികയുടെ രീതിയില്‍ ചേര്‍ത്ത് അമര്‍ത്തുകയും
താഴെയും,മുകളിലുമുള്ള ദന്ത നിരകള്‍ ,കത്രികപോലെ മുറിക്കുന്ന
കര്‍മ്മത്തെ അനുകരിക്കുന്നതും കാണാം.
തലച്ചോറിലെ മാപ്പില്‍ കൈയും വാക്കും തൊട്ടുരുമ്മിയാണെന്ന
വസ്തുത നാം മനസ്സിലാക്കണം.നമ്മുടെ ചുണ്ട്,വായ് ഇവ തുടക്ക
ത്തില്‍ഭാഷ സംസാരിക്കാന്‍ ഉദ്ദേശിച്ചുള്ള വയായിരുന്നില്ല.
പരിണാമ ഗതിയില്‍ ഭാഷയുടെ ആവിഷ്ക്കാരത്തിന് ഇടയായി.
മസ്തിഷ്ക്കവും മനസ്സും തമ്മിലുള്ള ബന്ധമെന്താണ് എന്ന
ചോദ്യത്തിന് ഇതുവരെ ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴി
ഞ്ഞിട്ടില്ലാ,എന്ന് നാമോര്‍ക്കണം.അവയെ തമ്മില്‍ വേര്‍പിരി
ക്കാതെ ഒന്ന്‍ായിക്കാണാനുള്ള താല്പര്യമാണ് ഡോ.രാമചന്ദ്രന്‍
Betrand Russel തുടങ്ങി മിക്ക ദാര്‍ശനികരും സ്വീകരിച്ചിരിക്കുന്നത്.
"The whole universe is rhythmic movements,endless motion and
activity dynamic unterplay in which particles are created and destroyed
which build up material world is also not static which continues cosmic
dance of energy"
From,
" Tao of physics "