അരുണോദയത്തില്‍ തന്‍റെ സ്വന്തം നിഴല്‍ നോക്കി ഒരു കുറുക്കന്‍ പറഞ്ഞു, ഉച്ചഭക്ഷണത്തിന് ഇന്നെനിക്കൊരു ഒട്ടകത്തെ വേണ്ടിവരും .കാലത്തു മുഴുവനും അവന്‍ ഒട്ടകങ്ങളെ തേടി നടന്നു.. എന്നാല്‍ ഉച്ചയായപ്പോള്‍ വീണ്ടും തന്‍റെ നിഴല്‍ കണ്ടിട്ട് കുറുക്കന്‍ ഉരുവിട്ടു, “ഒരു മൂഷികനായാലും മതിയാകും .
ഭാഷാന്തരം : ബാബുരാജ്.റ്റി.വി