എന്റെ വാക്കുകള്‍ഒട്ടും സംസ്ക്കാരമില്
എന്നെ ഉപേക്ഷിച്ചു യാത്രയായി.
സംസ്ക്കരിക്കാത്ത വാക്കുകള്‍
കവിതയാകാന്‍,
ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ വിലക്കി.
വാക്കുകള്‍ പറഞ്ഞു,
ഞങ്ങള്‍ക്ക് കവിതയാകണം,
കവിയാണ് അവരുടെ ശത്രുവത്രെ!
വാക്കുകള്‍ കവിയെ വിട്ട്,
സ്വയം രംഗം പിടിച്ചെടുക്കുകയാണ്,
വാക്കുകള്‍ക്ക് കവിതയാകാനുള്ള മണ്ണെവിടെ?
മണ്ണ് ഞങ്ങള്‍ വാങ്ങും.
ലോകം മുഴുവനായി വാങ്ങിയാലും
മതിവരാത്ത വാക്കുകള്‍
അന്വേഷിച്ചത് സത്യത്തെ തന്നെയായിരുന്നു.
ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്
വീടിന്റെ പടിവാതില്‍ക്കലെത്തിയപ്പോള്‍
ഞാന്‍ ചോദിച്ചു;
എന്തുപറ്റി?
വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ തോറ്റു.
സത്യത്തെ മാത്രം കണ്ടെത്താനായില്ല,
സത്യാന്വേഷകരെ എത്രവേണമെങ്കിലും തരാം.