മനുഷ്യ മസ്തിഷ്ക്കത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ പുരാതന
മായ ചില ദാര്‍ശനിക സമസ്യകള്‍ക്ക് ഉത്തരം തേടുകയാണ് പ്ര
ശസ്ത ശാസ്ത്രജ്ഞനായ ഡോ.വി.എസ്. രാമചന്ദ്രന്‍.
നമ്മുടെ ബാഹ്യപ്രപഞ്ചത്തിന്റെ അതിരുകളോ അതിരില്ലായ്മ
യോ ഭൌതികശാസ്ത്രജ്ഞന്മാര്‍ അന്യേഷിക്കുന്നതിന് സമാനമായ
അന്യേഷണമാണ് നമ്മുടെ ആന്തരിക പ്രപഞ്ചത്തെക്കുറിച്ച് ഇപ്പോള്‍
നടക്കുന്നത്. എന്താണ് മനുഷ്യന്റെ ബോധം എന്നത് അതിപുരാതന
മായ ചോദ്യമാണ്. ഭാരതീയര്‍ ആത്മബോധമെന്നും,പാശ്ചാത്യര്‍
Self consciousness എന്നും വിളിക്കുന്ന അനുഭവം നമ്മുടെ അറിവില്‍പ്പെട്ടി
ടത്തോളം മനുഷ്യരാശിയുടെമാത്രം പ്രത്യേകതയാണ്.
പകുതിമലയാളിയും,ന്യൂറോസയന്റിസ്റ്റുമായ ഡോ. വി.എസ്.രാമചന്ദ്രന്റെ
ഗവേഷണ വിഷയം മനുഷ്യന്റെ തലച്ചോറാണ്.മനുഷ്യമസ്ക്കിഷ്ക്കത്തെ
ക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ ശൈശവാവസ്ഥയില്‍ തന്നെയാണ്.
എങ്കിലും രോഗാതുരമെന്ന് നാം വിളിക്കുന്ന മസ്ക്കിഷ്ക്കങ്ങളുടെ
പഠനത്തിലൂടെ പുരാതനമായ ചില ദാര്‍ശനിക സമസ്യകള്‍ക്ക് ഉത്തരം
കണ്ടെത്താമെന്ന്,കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ,Brain and
cognition സെന്ററിന്റെ ഡയറക്ടറായ ഡോ.വി.എസ് .രാമചന്ദ്രന്‍
വിശ്വസിക്കുന്നു.
ഡോ.രാമചന്ദ്രന്റെ പ്രധാന ഗവേഷണങ്ങളും ചോദ്യങ്ങളും നിഗമനങ്ങളും
സാധാരണ ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ട്.Phantom
in the Brain",A Brief Tour of Human Consciousness " തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയതിന്റെ പിന്നിലെ പ്രേരണയുടെ,ഫലമാണ്.
20 വയസ്സുള്ള സ്പോര്‍ട്ട്സ് താരമായ ഒരു യുവാവ് ഫിലിപ്പ്,എന്ന്
അയാളെവിളിക്കാം,ഭയങ്കരമായ അപകടത്തില്‍പ്പെട്ടു.അയാളുടെ
ഇടത്തുകൈ ഒരു വര്‍ഷത്തോളം തളര്‍ന്നു കിടന്നു.പിന്നെ ഡോക്ടര്‍
മാര്‍ തോള്‍ ഭാഗത്ത് വച്ചുമുറിച്ച് ഒരുകൈയില്ലാതെ അയാള്‍ ,
ആശുപത്രിവിട്ടുപോയി.
അയാള്‍ക്ക് തന്റെ കൈ നഷ്ടപ്പെട്ടത്,അംഗീകരിക്കാന്‍കഴിഞ്ഞില്ലാ.
തന്റെ കൈ യഥാര്‍ത്ഥത്തില്‍ ശരീരത്തിലുണ്ട്എന്ന ചിന്തയിലാണ്
അയാള്‍ പിന്നീട് ജീവിച്ചത്.ഇടതുകൈയനായിരുന്ന അയാള്‍,നഷ്ടപ്പെട്ട കൈകൊണ്ട് ടെലിഫോണ്‍വിളിക്കാന്‍ ഒരുങ്ങുന്നു.കൂട്ടുകാരുടെ തോളില്‍ തട്ടുന്നു.
തനിയ്ക്ക്നേരെ വരുന്ന എന്തെങ്കിലും വസ്തുവിനെ തടയാന്‍
കൈഉയര്‍ത്തുന്നു.ഇതൊക്കെ യഥാര്‍ത്ഥകൈകൊണ്ട് ചെയ്യുന്നതു
പോലെചെയ്യുന്നതായി അയാള്‍ക്ക് അനുഭവപ്പെടുന്നു.അതുപോലെതന്നെ
ഇല്ലാത്ത കൈയുടെ മുട്ടിന് കൂടെക്കൂടെ കഠിനമായ വേദനയുണ്ടാ
കുന്നു.വിരലുകള്‍ കോച്ചിവലിക്കുന്നു.
ഏതാണ്ട് 10 വര്‍ഷങ്ങള്‍കഴിഞ്ഞാണ്,രോഗിഡോക്ടര്‍ രാമചന്ദ്രനെ
കണ്ടത്.“ Phantomlimb " എന്ന പേരില്‍ മെഡിക്കല്‍ ചരിത്രത്തില്‍
അറിയപ്പെടുന്ന ഒരുപ്രതിഭാസമാണ് ആ രോഗി അനുഭവിച്ചിരുന്നത്.
മറ്റൊരു ഉദാഹരണം ,ഒരു സ്ത്രീയുടെ ശരീരത്തിന്റെ ഒരു വശം
മുഴുവന്‍ തളര്‍ന്നുപോയി. പക്ഷേ അവര്‍ അത് അംഗീകരിക്കുന്നില്ലാ.
തളര്‍ന്ന കൈ ആരുടേതാണെന്ന് ചോദിച്ചാല്‍ അവര്‍ പറയും അത്
അവരുടെ സഹോദരന്റേ താണെന്ന്.
ഭാഷയും ന്യൂറോസയന്‍സും
ഭാഷയും ന്യൂറോസയന്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡോ.
രാമചന്ദ്രന് പ്രത്യേക താല്പര്യമുണ്ട്.ആല്‍ഫ്രഡ് വാലഡ്,നോം ചോസ്കി,
സ്റ്റീവന്‍ പിങ്കര്‍,എന്നിവരുടെ ആശയങ്ങളെ പരാമര്‍ശിച്ചുകൊണ്ട്
ഡോ.രാമചന്ദ്രന്‍ ഭാഷയുടെ ന്യൂറോളജി വിശദമാക്കാന്‍ ശ്രമിക്കുന്നു.
ഇവിടെ കാഴ്ച്ചയും,കേള്‍വിയും തമ്മിലുള്ള ബന്ധം,അനുഭവപ്പെടുന്നു.
നാം കാണുന്ന ദൃശ്യങ്ങളും,കേള്‍ക്കുന്ന ശബ്ദങ്ങളും തമ്മിലുള്ള
പാരമ്പര്യമാണ് ഭാഷയില്‍ വാക്കുകളായി രൂപപ്പെടുന്നത്.
തലച്ചോറിന്റെ പ്രത്യേകഭാഗങ്ങളില്‍ ശബ്ദവും,കാഴ്ച്ചയും സൃഷ്ടിക്കുന്ന
രചനകളാണ്,പ്രത്യേക ശബ്ദങ്ങള്‍ സൃഷ്ടിക്കും വിധം പേശികളെ
നിയന്ത്രിക്കുന്നത്.വെട്ടാന്‍ ഏതെങ്കിലും കത്രിക ഉപയോഗിക്കുന്നു
അല്പം ബലം പ്രയോഗിക്കേണ്ടിവന്നാല്‍ നമ്മുടെ മേല്‍ത്താടിയും
കീഴ്ത്താടിയും കത്രികയുടെ രീതിയില്‍ ചേര്‍ത്ത് അമര്‍ത്തുകയും
താഴെയും,മുകളിലുമുള്ള ദന്ത നിരകള്‍ ,കത്രികപോലെ മുറിക്കുന്ന
കര്‍മ്മത്തെ അനുകരിക്കുന്നതും കാണാം.
തലച്ചോറിലെ മാപ്പില്‍ കൈയും വാക്കും തൊട്ടുരുമ്മിയാണെന്ന
വസ്തുത നാം മനസ്സിലാക്കണം.നമ്മുടെ ചുണ്ട്,വായ് ഇവ തുടക്ക
ത്തില്‍ഭാഷ സംസാരിക്കാന്‍ ഉദ്ദേശിച്ചുള്ള വയായിരുന്നില്ല.
പരിണാമ ഗതിയില്‍ ഭാഷയുടെ ആവിഷ്ക്കാരത്തിന് ഇടയായി.
മസ്തിഷ്ക്കവും മനസ്സും തമ്മിലുള്ള ബന്ധമെന്താണ് എന്ന
ചോദ്യത്തിന് ഇതുവരെ ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴി
ഞ്ഞിട്ടില്ലാ,എന്ന് നാമോര്‍ക്കണം.അവയെ തമ്മില്‍ വേര്‍പിരി
ക്കാതെ ഒന്ന്‍ായിക്കാണാനുള്ള താല്പര്യമാണ് ഡോ.രാമചന്ദ്രന്‍
Betrand Russel തുടങ്ങി മിക്ക ദാര്‍ശനികരും സ്വീകരിച്ചിരിക്കുന്നത്.
"The whole universe is rhythmic movements,endless motion and
activity dynamic unterplay in which particles are created and destroyed
which build up material world is also not static which continues cosmic
dance of energy"