Sunday, July 5, 2009
എസ്.എം,എസ്. കഥകള്‍-സത്താര്‍ ആദൂര്‍
ഏയ്‌ഡ്‌സ്-ഉറയും മറയുമില്ലാതെ നിരന്തരം ബന്ധപ്പെട്ടിട്ടും
ഈ കോഴികള്‍ക്കെന്താണാവൊ ഏയ്‌ഡ്‌സുണ്ടാകാത്തത്?
സിഗ്‌നല്‍- പട്ടാപകല്‍ ഹെഡ്‌ലൈറ്റിട്ട് സ്കൂട്ടറോടിച്ചുവന്നിരുന്ന
സ്ത്രീയോട് ലൈറ്റ് ഓഫ് ചെയ്യാനാഗ്യം കാണിച്ചത്
അത്രക്ക് വലിയ തെറ്റാകുമെന്നും അതിനിത്രമാത്രം തല്ലുകൊള്ളുമെന്നും
അയാളോര്‍ത്തില്ല
ഡീസന്‍റ്- അയാളെപോലെയൊന്നുമല്ല ആ ചെക്കന്‍ അവന്‍ ആള് പക്കാ ഡീസന്‍റാണ്.
ഒരു സ്മോളൊക്കെ അടിച്ച് കമ്പനി കൂടാനൊക്കെ അവനെ കിട്ടും
സ്വന്തം- അന്യര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് കണ്ടയുടനെ അയാള്‍
ഷര്‍ട്ടഴിച്ച് ചുരുട്ടികൂട്ടി ഒക്കില്‍ തിരുകി
മുണ്ട് നന്നായി കയറ്റികുത്തി നേരെ ഉള്ളിലേക്ക് പോയി.
ബലാല്‍സംഗം- ഈ ആണുങ്ങളുടെ ഒരു കാര്യം. ഇവറ്റയെന്താണിങ്ങനെ?
എത്ര ബലാല്‍സംഗം ചെയ്താലും മതിവരാതെ
പരോപകാരി- അയാളുടെ കാര്യം ശരിക്കു പറഞ്ഞാല്‍ സ്വര്‍ണ്ണക്കടയുടെ പരസ്യം പോലെയാണ്.
" പണിക്കൊറവൂല്യാ;പണിക്കൂലീല്യാ"
ഗോള്‍-വല കീറിമുറിച്ചൊരു ഷോട്ട്. അതയാളുടെ ലക്ഷ്യമായിരുന്നു.
ആകെ ഒന്നുലയാന്‍ അവളും ആഗ്രഹിച്ചിരുന്നു.
പോര്- അമ്മായിയമ്മയോടുള്ള കലി തീരുവോളം അവള്‍ കുഞ്ഞിനെ പൊതിരെ തല്ലി.
പാവം കുട്ടി, അതിനറിയില്ലല്ലൊ അടുക്കളപ്പോരിന്‍റെ മാനറിസം
നഷ്‌ടം- അമ്മയുടെ മരണം അയാള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്‌ടം തന്നെയായി..
മാസം കിട്ടിയിരുന്ന സര്‍വ്വീസ് പെന്‍ഷന്‍ നാലക്കത്തിന്‍റെ നല്ലൊരു തുക
തന്നെയുണ്ടായിരുന്നില്ലൊ?
നവലോകം- "ഫാദറിന്‍റെ പേര്?"
സോറി സര്‍, മമ്മി എന്‍ഗേജാണ്. " കുട്ടി ട്രൈ ചെയ്ത് കിട്ടാതെ മൊബൈല്‍
പോക്കറ്റിലേക്കിട്ടു.
ഹോസ്‌പിറ്റല്‍- രോഗി വേദനകൊണ്ട് ഞെരിപിരി പൂണ്ടു;
ഡോക്‌ടര്‍ കൈവെള്ളകൊണ്ട് തലോടി ഹൃദ്യമായി പുഞ്ചിരി തൂകി.
ഭാര്യ- തീവ്രവാദികളുടെ വെടിയേറ്റ് ഭര്‍ത്താവ് മരണപ്പെട്ടിട്ടുണ്ടെന്ന്
അറിഞ്ഞയുടനെ
അവള്‍ ബ്യൂട്ടിപാര്‍ലറിലേക്കോടി.
ദുനിയാവ്- ബാപ്പയുടെ മയ്യത്തെടുക്കുവാന്‍ ഒരുക്കം കൂട്ടുന്നവരോടായി
അയാള്‍ പറഞ്ഞു " ഒരു മിനിട്ട് ;
ഞാന്‍ പയ്യിനെ കറന്നിട്ടിപ്പൊ വരാം..
"
നോക്കുകുത്തി- നാട്ടുകാര്‍ക്ക് കാണാന്‍ വേണ്ടി മാത്രം ഇത്രയ്ക്കു വലിയ
വീടു പണിയുന്ന അയാളെന്തിനാണ്
പിന്നെ 'കരിങ്കണ്ണാ എന്തിനാ നോക്കുന്നതെന്നെഴുതിയ ബോര്‍ഡും പിടിച്ച്
നില്‍ക്കുന്നത്?
സത്യം- അസത്യം സത്യം ചെയ്തു പറയുന്നതുകേട്ട് സത്യം ബോധം കെട്ടു വീണു.