
പുക നിറഞ്ഞാല്‍
അടുക്കളയില്‍ കാണില്ല ഉമ്മയെ.
നനവിനെ ഊതി മന്ത്രിച്ച
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
. ആയുസ്സോളം നീളം കൂടിയ ചുണ്ടുകളില്‍
പിറക്കും മുന്‍പേ
ഉണര്‍ന്നുകാണും ഉടുമുണ്ടില്ലാ-
അയക്കോറപോലെ.
ഉറുമിയിലാടും അടുക്കളയെ
എന്നാലും ഇല്ലാത്തത് പെരുപ്പിച്ച്
കത്തിക്കില്ല എന്‍റെ ഉമ്മ.
വിഭവം നിറഞ്ഞാല്‍
ഉള്ളം പിടയുന്നുണ്ടാകും.
പഴിയെ പേടിച്ച്,പേടിച്ച്,
അമ്മിക്കല്ലില്‍ ഇഴഞ്ഞ്

അയയില്‍ ഉലഞ്ഞ്
വെളുക്കാതെ അലക്കുകല്ലിലും....
. അന്തിപ്പാതിരക്ക്
കിണറ്റുവക്കില്‍
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്‍
ഏന്തി ഏന്തി വലയുന്നുണ്ടാകും