മൂന്നാം കണ്ണ് (മോര്‍ച്ചറിയിലെ ഒരു ഡോക്‌ടറുടെ അനുഭവക്കുറിപ്പ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി യും
പോലീസ് സര്‍ജ്ജനുമായ ഡോ: ഷെര്‍ലി വാസുവിന്‍റെ കാല്‍ നൂറ്റാണ്ടുകാലത്തെ
മോര്‍ച്ചറി അനുഭവക്കുറിപ്പ്)
കഥയല്ല- ഇന്നെന്‍റെ കര്‍മ്മമാണ്
കരളെന്‍റെ -നീറുന്ന ഓര്‍മ്മയാണ്
കാലന്‍- കഴുത്തില്‍ കുരുക്കും കയറിന്‍റെ
കാരണം- തിരയലാണെന്‍റെ ജോലി
മരണം കവര്‍ന്നവര്‍, മരണം വരിച്ചവര്‍
മരണത്തിനുത്തരം തിരയുന്നു ഞാന്‍
മോഹങ്ങളെല്ലാം മരവിച്ചുപോയൊരു
ദേഹമാണെന് മുമ്പിലെത്തുന്നതും
ചിട്ടയായ് വലതുകാല്‍ തൊട്ടുതുടക്കം
തട്ടിതലയോട്ടി തൊപ്പിപോലെ
തൊട്ടുവന്ദിച്ച മുഹൂര്‍ത്തങ്ങളില്ല
ജഢമെന്നുമെന്‍റെ ഗുരുനാഥനല്ലൊ
മോര്‍ച്ചറിക്കു മുന്‍പിലെ മൌനമാം രംഗങ്ങള്‍
മോര്ച്ചറിക്കുള്ളിലൊ ഇല്ല മുഹൂര്‍ത്തങ്ങള്‍
മോര്‍ച്ചറിക്കുള്ളിലെ മേശക്കുമുണ്ട്
മൌനമായ് ചൊല്ലുവാന്‍ കഥകളേറെ
രാത്രിയില്‍ ഞാന്‍ കണ്ട സ്വപ്നത്തിലൊ
നേര്‍ത്ത കാര്യങ്ങള്‍ ചൊല്ലുന്ന പ്രേതം
സ്വപ്നത്തിലിന്നലെ കണ്ടതെല്ലാം
സ്വര്‍ഗ്ഗലോകത്തിന്‍റെ കഥകള്‍ മാത്രം
ദുര്‍ഗ്ഗന്ധമില്ലെനിക്കവയിലൊന്
ദുര്‍വിധിയോര്‍ത്തുള്ള ദു:ഖമാണ്
ചീഞ്ഞളിഞ്ഞെത്തും ജഡങ്ങളെന്‍ മുപില്‍
ചിലതിനുള്ളുത്തരം അവയിലുണ്ട്
കഥയിലൂടെന്‍ മനം ആദരിച്ചന്നൊരാ
കഥയുടെ ഗന്ധര്‍വന്‍ പത്മരാജന്‍
കണ്ണില്‍ ഇരുട്ടായി കൈകള്‍ വിറച്ചെന്‍റെ
കര്‍മ്മങ്ങള്‍ ചെയ്യാതെ മാറിനിന്നു
കടലിലും കരയിലും കടലുണ്ടി പുഴയിലും
കാലന്‍ കവര്‍ന്നൊരു മരണമത്രെ
കാലങ്ങളെത്ര കഴിഞ്ഞുപോയി
കാഴ്ചകള്‍ കണ്ടു മനം മടുത്തു
ഇന്നെന്‍റെ മുന്‍പില്‍ എത്തും
ജഡത്തിന് മിന്നിമറഞ്ഞൊരു ഭാവന കണ്ടു ഞാന്‍
ചീഞ്ഞുനാറുന്നതും തലയറ്റുപോയതും
ചിതറികിടക്കുന്ന ജഡമെത്ര കണ്ടു ഞാന്
മരണത്തിനുത്തരം മരണമാണ്
മരണത്തിന്‍ കാരണംപലതുമാണ്
കോടതിക്കുള്ളിലെ ഭിത്തിയും കേള്‍ക്ക ഞാന്‍
നീതിയോടുത്തരം എത്ര ചൊല്ലി
ഇനിയുമെന്‍ കണ്ണുകള്‍ തിരയുന്ന ഒരു ജഡം
ഇനിയും വരുമെന്ന തോന്നലാണ്
കാതുകള്‍ കൂര്‍പ്പിച്ചു കാത്തിരിക്കുന്നു
ഞാന് കക്കയം ക്യാമ്പില്‍ മറഞ്ഞ യുവാവിനെ