തൃപ്പൂണിത്തുറ ഒരു പരിമിതമായ കുടുംബ വൃത്തത്തിലൊതുങ്ങുന്നില്ല, കുട്ടിയുടെ ചിന്തകള്‍. ചുറ്റുമുള്ള ജീവിതത്തോടും അതിലെ പൊരുത്തക്കേടുകളോടുമൊക്കെ പ്രതികരിക്കാന്‍ ആ മനസ്സുവെമ്പുന്നു. കൌമാരത്തിലെ മയില്‍പ്പീലിയുടെ സ്വപ്നങ്ങളില്‍ നിന്ന് പരുപരുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് മനസ്സുകുതറിയോടുന്നു. അച്ഛനുമമ്മയും അവരുടെ സ്നേഹവുമിപ്പോള്‍ നേരിയൊരോര്‍മ്മയാവുന്നു. പകരം ജീവിതസത്യങ്ങളില്‍ പിഴയ്ക്കുന്ന മനുഷ്യമനസ്സുകളുടെ പാഴ് പ്രണയങ്ങളും പാപചിന്തകളും മനസ്സിനെ അലോസരപ്പെടുത്തുന്നു. ആരെയാണു പഴിക്കേണ്ടത്. മനുഷ്യനെയോ അവണ്റ്റെ സൃഷ്ടാവിനെയോ എന്നോര്‍ത്ത് കവി മനസ്സ് വ്യാകുലപ്പെടുന്നു. മീര യു.മേനോന്‍ എഴുതിയ ഒരു ഹൃദയത്തിണ്റ്റെ യാത്ര എന്ന കവിതാസമാഹാരത്തിണ്റ്റെ അവതാരികയില്‍ ഡോ.കെ.ജി.പൌലോസ് ഇങ്ങിനെ വിലയിരുത്തുന്നു. ഇപ്പോള്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷം ജേര്‍ണ്ണലിസം ബിരുദ വിദ്യാര്‍ത്ഥിനിയാണ് മീര യു.മേനോന്‍. ജനിച്ച നാള്‍ മുതല്‍ തന്നെ ശരീരത്തിണ്റ്റെ പരിമിതികളോട് സ്വയം ആവാഹിച്ചെടുത്ത മനസ്സിണ്റ്റെ ഉള്‍ക്കരുത്തുകൊണ്ടുമാത്രം പടവെട്ടി മുന്നേറുന്ന മീരയ്ക്ക് ജീവിതം എന്നും ഒരുവെല്ലുവിളിയായിരുന്നു. ജീവിതത്തിലുണ്ടാകുന്ന ഓരോ വെല്ലുവിളികളും പുതിയ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിക്കണ്ട് കണ്ണുകളിലെ തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ആ കുട്ടിക്കു കഴിഞ്ഞു. ആ തിളക്കമാണ് ആ ജീവനാന്തം കിടക്കയില്‍ കഴിയേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ മീരയെ മുഖ്യധാരയിലെത്തിച്ചത്. ചികിത്സാകേന്ദ്രങ്ങളില്‍ നിന്നു ചികിത്സാ കേന്ദ്രങ്ങളിലേയ്ക്കുള്ള അച്ഛനമ്മമാരുടെ ഒപ്പമുള്ളയാത്രയും അതിണ്റ്റേതായ ശാരീരിക വേദനകളും നഷ്ടപ്പെട്ട കളികളുടെ ബാല്യവും ഒറ്റപ്പെടലുമെല്ലാം സഹിക്കാന്‍ പ്രേരകമായതും മറ്റൊന്നുമല്ല. മാതാപിതാക്കളുടെ ശുശ്രൂഷയും പ്രാര്‍ത്ഥനയും പ്രോത്സാഹനവുമെല്ലാം അതു കഴിഞ്ഞേ വരൂ. മിത്രമോ ശത്രുവോ എന്ന കവിതയില്‍ മരണത്തോട് മീര ചോദിക്കുന്നു. നിഴലായെന്നും നീയെണ്റ്റെകൂടെ, എന്തിനായെപ്പോഴും വന്നീടുന്നു, എന്ന് കൂടെ കൂട്ടണോ വഴി മാറി നടക്കണോ, എന്നറിയില്ല. ജനിച്ചനാള്‍ മുതല്‍ എന്നും വരുന്നവനെ എന്നും മീര സങ്കടപ്പെടുന്നു. നട്ടെല്ലിനു പൂര്‍ണ്ണവളര്‍ച്ചയാകാതെ ജനിച്ച മീരയ്ക്ക് മൂന്നാം മാസത്തിലും മാസത്തിലും 13 വയസ്സിലും (മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍) ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എറണാകുളത്തും കൊച്ചിയിലുമായി ഫിസിയോതെറാപ്പികള്‍ക്കുശേഷം സ്ഥിരമായി വീട്ടില്‍വന്നു ഫിസിയോതെറാപ്പി 10 വര്‍ഷത്തോളം നടത്തിയ ഡോ.ലാസറിണ്റ്റെ ശ്രമങ്ങളിലാണ് 7 വയസ്സില്‍ ഉപകരണസഹായത്തോടെ മീരയ്ക്ക് നടക്കാറായത്. 10 വര്‍ഷത്തിലധികം ഫിസിയോതെറാപ്പി തുടര്‍ന്നു. ഇതിനിടെ രണ്ടുവര്‍ഷം വയനാട്ടിലെ അയ്യപ്പന്‍ വൈദ്യരുടെ ആദിവാസി ചികിത്സയും പരീക്ഷിച്ചു. ഇതൊന്നും മീരയുടെ ജീവിതത്തെയോ പഠനത്തേയോ ബാധിച്ചില്ല. സി.ബി.എസ്.സി 10 ല്‍ 84 12 ല്‍ 88 % മാര്‍ക്ക് മലയാളം-ഇംഗ്ളീഷ് പ്രസംഗം, വാര്‍ത്താവായന ഡിബേറ്റ്, കവിതാരചന, കവിതാലാപനം എന്നിവയില്‍ സ്കൂളിലും പുറത്തും നിരവധി സമ്മാനങ്ങള്‍ കെ.പി.സി.സിയുടെ സാംസ്കാരികവിഭാഗമായ സംസ്കാരസാഹിതിയുടെ 2000 രൂപ ക്യാഷ് അവാര്‍ഡുള്‍പ്പെടെയുള്ള കവിതാപുരസ്കാരം എന്നിവ നേട്ടങ്ങളില്‍ ചിലതുമാത്രം. 10 ല്‍ മലയാളത്തിന് 97 % മാര്‍ക്കുണ്ടായിരുന്നു. ഇതിനിടയില്‍ ഭരതനാട്യം പഠിച്ച് ഗുരുവായൂരില്‍ അരങ്ങേറാനും മീരയ്ക്കു കഴിഞ്ഞു. 2009 ജനുവരി 26 മീരയുടെ ജീവിതത്തില്‍ മറ്റൊരുനാഴികക്കല്ലായിമാറി. മണിപ്പാലിലെ 20 കോളേജുകളിലെ 1000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവിടത്തെ റിപ്പബ്ളിക് ദിനത്തിലെ മാര്‍ച്ച് പാസ്റ്റില്‍ വിജയകരമായി പങ്കെടുക്കാനായത് മീരയ്ക്ക് അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റുന്നുള്ളു. രണ്ടു ദിവസം മുമ്പാണ് അവിടുത്തെ ജോയിണ്റ്റ് ഡയറക്ടര്‍ സകുജ സാര്‍ പങ്കെടുക്കാമോ എന്ന് അവളോടു ചോദിച്ചത്. പെട്ടെന്നു സമ്മതിച്ച മീര രണ്ടു ദിവസത്തെ എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനു ശേഷം ആണ് പങ്കെടുത്തത്. പരസഹായമില്ലാതെ തന്നെ നടക്കാന്‍ ബുദ്ധിമുട്ടുന്ന മീരയുടെ ധൈര്യം അന്ന് കര്‍ണ്ണാടകയിലെ വിവിധ പത്രങ്ങളും ചില വെബ്സൈറ്റുകളും പ്രാധാന്യത്തോടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. 13 വയസ്സിലെ മണിപ്പാലിലെ ശസ്ത്രക്രിയയ്ക്കു ശേഷമാണ് മീര കവിത എഴുതിത്തുടങ്ങിയത്. ജീവിതത്തിലെ ഒറ്റപ്പെടലും സങ്കടങ്ങളും, മീര കടലാസില്‍ പകര്‍ത്തി. എന്തിനോ വേണ്ടി തേങ്ങുന്നതെന്‍ മനം അറിയില്ലയെന്തിനുവേണ്ടിയെന്ന് - ആദ്യകാലത്തെഴുതിയ മനസ്സ് എന്ന കവിതയില്‍ കിട്ടാക്കനിയാണെന്നറിഞ്ഞിട്ടും നടത്തുന്ന സ്നേഹത്തെക്കുറിച്ചുള്ള മാനം പ്രകടിപ്പിക്കുന്നു. സ്വന്തം വേദനമാത്രമല്ല, മറ്റുള്ളവരുടെ വേദനകളും മീര കവിതക്കുവിഷയമാക്കി. പുതിയകാലത്തിണ്റ്റെ പുനര്‍വ്യാകരണങ്ങളില്‍ വഴിമാറുന്ന ഹൃദയബന്ധങ്ങളെക്കുറിച്ചുള്ള കുറിപ്പുകളോ, പ്രതികരണങ്ങളോ നേര്‍ക്കാഴ്ചകളോ ഒക്കെയാണ് കൂടുതല്‍ കവിതകളും. അച്ഛനെ വൃദ്ധസദനത്തിലാക്കുന്ന ഒരു മകളുടെ ധര്‍മ്മസങ്കടമാണ്. അച്ഛനെയാണെനിക്കിഷ്ടം എന്ന കവിതയിലെ ഇതിവൃത്തം. വൃദ്ധസദനത്തില്‍ പടിയില്‍വച്ച്, പുഞ്ചിരിയച്ഛന്‍തൂകിയല്ലോ കരയുവാന്‍ കണ്ണീരുതിര്‍ന്നിരുന്നോമനസ്സില്
Wednesday, July 15, 2009
ഹൃദയത്തിൻറെ യാത്ര-ടി എ. മോഹനൻ