Friday, July 17, 2009

ലിയോയും ടെലസ്കോഗലീപ്പിന്റെ നാല്‌ നൂറ്റാണ്ടും -.വസന്തകുമാർ സാംബശിവൻ




അനന്തമായ പ്രപഞ്ചത്തിൽ മനുഷ്യൻ ധിഷണാശക്തിയുടെ ഏറ്റവും വലിയ സ്രോതസ്സായി വിരാജിക്കുന്നു. കൂട്ടിന്‌ ഗുരുത്വാകർഷണംപോലുമില്ലാത്ത നിശ്ശൂന്യമണ്ഡലങ്ങളിൽ പരീക്ഷണ ആശ്രമങ്ങൾ സ്ഥാപിച്ച്‌ പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കാൻ സാഹസികതയുടെ ചിറകിൽ പറക്കുകയാണവൻ. ഒരു കാലത്ത്‌ അവനെ വിസ്മയിപ്പിച്ച പ്രകൃതി എന്ന അവന്റെ നിരീക്ഷണപാത്രം ഒരു സർവ്വശക്തനായ സ്രഷ്ടാവിന്റെ വരുതിക്കുള്ളിലാണെന്നവൻ ധരിച്ച്‌ സമാധാനിപ്പിച്ചിരുന്നു. എന്നാൽ അവന്റെ പ്രജ്ഞാവ്യാപാരങ്ങളിലെ ശാസ്ത്രീയസമീപനം ദൈവസങ്കൽപത്തെ ചോദ്യം ചെയ്യാൻ അവനെ പ്രാപ്തനാക്കി. ഈ പ്രാപ്തി കൈവരിക്കുവാൻ കാലതാമസമെടുത്തു. സുദീർഘമായ ആ കാലവിളംബത്തിനിടയിൽ ദൈവാശ്രയബോധം അവനിൽ ആഴത്തിൽ പടർന്നു. അത്‌ അവന്റെ സ്ഥായീഭാവമായി മാറി. അവൻ ദൈവത്തിന്‌ പ്രസ്ഥാനങ്ങളും ആസ്ഥാനങ്ങളും ചമച്ചു. അവയ്ക്ക്‌ നേതാക്കന്മാരും നേതാക്കന്മാർക്ക്‌ നിക്ഷിപ്തത്താൽപര്യങ്ങളും ഉണ്ടായി. താൽപര്യസംരക്ഷണത്തിന്‌ അവർ ദൈവസങ്കേതങ്ങളെ പരുവപ്പെടുത്തുകയും അതിനുതകുന്ന നിയമങ്ങളുണ്ടാക്കുകയും മതാധികാരവും പദവിയും നില നിർത്താൻ ശ്രമിക്കുകയും ചെയ്തു. ഉത്തരം കിട്ടാതിരുന്ന പ്രാപഞ്ചികപ്രതിഭാസങ്ങൾക്കെല്ലാ
ം ഒറ്റ ഉത്തരം ദൈവം എന്നതായിത്തീർന്നു.
പ്രതിഭയും യുക്തിയും പകർന്ന സ്വതന്ത്രചിന്ത, ദൈവ നിയമങ്ങളെ ലംഘിച്ചു കുതിച്ചു മുന്നോട്ടുപോകുന്നതുകണ്ട്‌ ഒരു കാലത്തെ മതാചാര്യന്മാർക്ക്‌ ഉറക്കം കെട്ടു. മതനിയമങ്ങളെ ലംഘിക്കുന്ന ആശയങ്ങളുമായി അവതരിക്കുന്ന നിഷേധികളെ നിലയ്ക്കുനിർത്താൻ അവർ ഏറ്റവും ക്രൂരവും വിട്ടുവീഴ്ചയില്ലാത്തതുമായ ശിക്ഷ വിധിച്ചു നടപ്പാക്കി. ആ നിഷേധിഗണത്തിൽപെട്ട ഒരു മഹാനാണ്‌ ഗലീലിയോ ഗലീലി. ടെലസ്കോപ്പിന്റെ പിതാവായി അംഗീകരിക്കപ്പെട്ട ഗലീലിയോ ഗലീലി ഇറ്റലിയിലെ പിസയിലാണ്‌ പിറന്നത്‌.
ആധുനിക പരീക്ഷണ ശാസ്ത്രത്തിന്റെ സംസ്ഥാപകനായി ഗലീലിയോ വാഴ്ത്തപ്പെടുന്നു. ഇപ്പോൾ അദ്ദേഹം നമ്മുടെ ചിന്തയ്ക്ക്‌ പാത്രീഭവിക്കുന്നത്‌ ടെലസ്കോപ്പിന്‌ നാനൂറുവയസ്സ്‌ തികയുന്ന സന്ദർഭമായതുകൊണ്ടാണ്‌.

ടെലസ്കോപ്പ്‌
നാസയുടെ ഹബിൾ സേപ്സ്‌ ടെലസ്കോപ്പ്‌ ശൂന്യാകാശ വാർത്തകളിൽ സൂപ്പർസ്റ്റാറായി വിളങ്ങുന്ന കാലമാണിത്‌. ടെലസ്കോപ്പുകളുടെ വകഭേദങ്ങൾ നാനൂറുവർഷങ്ങളിലൂടെയാണ്‌ ഉണ്ടായത്‌. അതിന്റെ ആശയം യഥാർത്ഥത്തിൽ പതിനൊന്നാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്‌. അത്‌ ഇബ്ൻഅൽ ഹയ്ത്താമിന്റെ പ്രകാശസംബന്ധിയായ ഗവേഷണങ്ങളുടെ കാലമായിരുന്നു. പക്ഷെ ആ ആശയം പച്ചപിടിച്ചപ്പോഴേക്കും വർഷം 1608 ആയിക്കഴിഞ്ഞു. ജർമ്മൻ-ഡച്ച്‌ ലെൻസ്‌ നിർമ്മാതാവായിരുന്ന ഹാൻസ്‌ ലിപ്പർഷേ ആണ്‌ ടെലസ്കോപ്പ്‌ അഥവാ ദൂരദർശിനി കണ്ടുപിടിച്ചതു. അതിനെക്കുറിച്ചു കേട്ടറിഞ്ഞ ഗലീലിയോ അതു കാണാതെതന്നെ, സ്വതന്ത്രമായി ഒരു ടെലസ്കോപ്പ്‌ നിർമ്മിച്ചു. ലിപ്പർഷേയുടെ രണ്ടു ലെൻസുകൾ വച്ച്‌ കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികൾ യാദൃശ്ചികമായി അവ ചേർത്തുവച്ച്‌ ദൂരെയുള്ള വസ്തുവിനെ വ്യക്തമായി വലുതായി അടുത്തു കണ്ടു. അങ്ങനെ ടെലസ്കോപ്പിന്റെ ജനയിതാവിന്റെ സ്ഥാനം ലിപ്പർഷേയ്ക്ക്‌ അവകാശപ്പെട്ടതാണെങ്കിലും, ആ കാലത്തെ ഏറ്റവും വലിയ ഉപകരണവിദഗ്ദ്ധനായി അറിയപ്പെട്ടിരുന്ന ഗലീലിയോ സ്വതന്ത്രമായി അതു വികസിപ്പിച്ചെടുത്തതുകൊണ്ടാണ്‌ ടെലസ്കോപ്പ്‌ കണ്ടുപിടിച്ചതു ഗലീലിയോ ആണെന്ന്‌ പരക്കെ പറയപ്പെടുന്നത്‌.
വിദ്യുത്കാന്തത്തരംഗങ്ങളെ വിദൂരസ്ഥലങ്ങളിൽ നിന്ന്‌ സമാഹരിച്ച്‌ വിദൂരവസ്തുക്കളെ വ്യക്തമായിക്കാണുവാൻ സഹായിക്കുന്ന ടെലസ്കോപ്പിന്‌ ഇന്ന്‌ ഏറെ വകഭേദങ്ങളുണ്ട്‌. റിഫ്രാക്ടിംഗ്‌ ടെലസ്കോപ്പ്‌, റിഫ്ലെക്ടിംഗ്‌ ടെലസ്കോപ്പ്‌, കാറ്റാഡയോട്രോപ്പിക്‌ ടെലസ്കോപ്പ്‌ എന്നിവയാണ്‌ പ്രകാശതരംഗങ്ങളാൽ പ്രവർത്തിക്കുന്നവ. റേഡിയോ തരംഗത്താൽ പ്രവർത്തിക്കുന്ന റേഡിയോ ടെലസ്കോപ്പുമുണ്ട്‌. ലിപ്പർഷേ അല്ലെങ്കിൽ ഗലീലിയോ കണ്ടുപിടിച്ചതു പ്രകാശതരംഗത്താൽ പ്രവർത്തിക്കുന്ന റിഫ്‌റാക്ടിംഗ്‌ ടെലിസ്കോപ്പാണ്‌. അതിൽ രണ്ടു ലെൻസുകളാണ്‌ ഉള്ളത്‌. ഒരു വിദൂരവസ്തുവിൽനിന്ന്‌ വരുന്ന രശ്മികളെ ഫോക്കസ്‌ ചെയ്യുന്ന ഒരു ലെൻസും തൽഫലമായുണ്ടാകുന്ന പ്രതിബിംബത്തെ വലുതാക്കി തലതിരിഞ്ഞ ബിംബമാക്കുന്ന മറ്റൊരു ലെൻസുമാണ്‌ ഗലീലിയോയുടെ ടെലസ്കോപ്പിൽ ഉള്ളത്‌.
ഇത്‌ 1609-ൽ ആണ്‌ ഗലീലിയോ വികസിപ്പിച്ചെടുത്തത്‌. ആ കണ്ടുപിടിത്തത്തിന്‌ നാനൂറു വയസ്സാകുന്നു. അതു പ്രമാണിച്ച്‌ 2009 അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വർഷമായി ആചരിക്കപ്പെടുന്നു.
ഗലീലിയോയുടെ കണ്ടുപിടിത്തത്തിന്‌ അമ്പതു വയസ്സു കഴിഞ്ഞപ്പോൾ ന്യൂട്ടന്റെ റിഫ്ലെക്ടിംഗ്‌ ടെലസ്കോപ്പ്‌ ഉണ്ടായി. ലിപ്പർഷേയും ഗലീലിയോയും ഉപയോഗിച്ച ലെൻസുകളുടെ സ്ഥാനത്ത്‌ മിറ്റുകൾ
(​‍ാശൃ​‍ൃ​‍ീ​‍ാർ)സ്ഥാപിച്ചാണ്‌ ന്യൂട്ടൺ ടെലസ്കോപ്പിനെ നവീകരിച്ചതു. ലെൻസും മിററും ഉപയോഗിച്ചുള്ളതാണ്‌ കാറ്റാ ഡയോട്രോപിക്‌ ടെലസ്കോപ്പ്‌.
ഒരു കണ്ടുപിടിത്തത്തിന്റെ സാധാരണ കൗതുകമല്ല ഗലീലിയോയുടെ കണ്ടുപിടിത്തം അന്ന്‌ ഉയർത്തിയത്‌. ഗ്രീക്ക്‌ ജ്യോതിശ്ശാസ്ത്രകാരനായിരുന്ന ടോളമി, ഭൂമിയെ ചുറ്റിയാണ്‌ സൂര്യനും മറ്റും സഞ്ചരിക്കുന്നത്‌ എന്ന്‌ സിദ്ധാന്തിച്ച്‌, സമർത്ഥിച്ച്‌ അംഗീകാരം നേടിയ കാലത്താണ്‌ ഗലീലിയോയുടെ ടെലസ്കോപ്പ്‌ ഉണ്ടായത്‌. പിസ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ്‌ പ്രോഫസറായിരുന്ന കാലത്ത്‌ (1589) ഗലീലിയോയ്ക്ക്‌ അവിടെ ടോളമിയുടെ സിദ്ധാന്തങ്ങൾ പഠിപ്പിക്കേണ്ടിയും വന്നിരുന്നു. 1592ൽ പാദുവ യൂണിവേഴ്സിറ്റിയിലേക്ക്‌ പോയ ഗലീലിയോ, അവിടെ 18 വർഷം പ്രോഫസറായി പ്രവർത്തിച്ചു. ഇക്കാലത്ത്‌ കോപ്പർ നിക്കസിന്റെ സൂര്യനെ ചുറ്റി ഭൂമിയും മറ്റും സഞ്ചരിക്കുന്നു എന്ന സിദ്ധാന്തവും വന്നിരുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ അവഗാഹമായ പാണ്ഡിത്യം നേടി, 1609ൽ താൻ കണ്ടുപിടിച്ച ടെലസ്കോപ്പ്‌ വാനിലേക്ക്‌ തിരിച്ചുവച്ച്‌ കോപ്പർനിക്കസിനെ ശരിവയ്ക്കാൻ ഗലീലിയോയ്ക്കു കഴിഞ്ഞു. പ്രാമാണികന്മാരായിരുന്ന അരിസ്റ്റോട്ടിൽ, ടോളമി എന്നിവരുടെ സിദ്ധാന്തങ്ങൾ തെറ്റാണെന്നും അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു.
ടെലസ്കോപ്പിലൂടെ ഗലീലിയോ കണ്ട ചന്ദ്രന്റെ മുഖം, മലയും കുഴിയും കൊണ്ട്‌ നിറഞ്ഞതാണെന്നറിഞ്ഞു. ജൂപ്പിറ്ററിന്‌ (വ്യാഴം) നാലു ചന്ദ്രന്മാരുണ്ടെന്ന്‌ അദ്ദേഹം കണ്ടറിഞ്ഞു. അവയെ മെഡീഷ്യൻ ഗ്രഹങ്ങളെന്ന്‌ അദ്ദേഹം വിളിച്ചു. ഫ്ലോറൻസിലായിരുന്ന ഗലീലിയോ അവിടുത്തെ മെഡിസിസ്‌ രാജവംശത്തിന്റെ പ്രീതിനേടാനായിരുന്നത്രെ ഈ പേരിട്ടത്‌. അദ്ദേഹത്തിനങ്ങനെ കൊട്ടാരം ഗണിത ശാസ്ത്രകാരൻ എന്ന ബഹുമതി നേടാൻ കഴിഞ്ഞു. ടോളമിയുടെ ജ്യോതിശാസ്ത്രധാരണകളുടെ വൈകല്യങ്ങൾ സ്ഥാപിക്കാനും കോപ്പർനിക്കസിന്റെ സിദ്ധാന്തം സ മർപ്പിക്കുവാനും ഗലീലിയോയ്ക്ക്‌ അന്നു കഴിഞ്ഞു. ചലന നിയമ സംബന്ധിയായ ഗവേഷണങ്ങൾ തുടർന്ന ഗലീലിയോ, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട പരീക്ഷണങ്ങൾ ലോകത്തിന്‌ കാട്ടിക്കൊടുത്തു. പെന്റുല നിയമവും സ്വതന്ത്രമായി നിപതിക്കുന്ന വസ്തുക്കളുടെ നിയമവും (ഹമം ​‍ീള ളൃലലഹ്യ)അവ സംബന്ധിച്ച്‌ പരസ്യ പരീക്ഷണങ്ങളും സുവിദിതങ്ങളാണ്‌.


കോപ്പർ നിക്കസും ഗലീലിയോയും
കോപ്പർ നിക്കസ്‌ സിദ്ധാന്തങ്ങൾ കാതോലിക്കപള്ളിയുടെ വിശ്വാസങ്ങൾക്കും നിയമങ്ങൾക്കും എതിരാണെന്ന സംഗതി കോപ്പർ നിക്കസിന്റെ കാലത്തു തന്നെ വാർത്താ വിശേഷമായി കഴിഞ്ഞിരുന്നതാണ്‌. അക്കാരണത്താൽത്തന്നെ ഒരു ലിഖിതമായി തന്റെ കണ്ടെത്തലുകൾ പ്രസിദ്ധം ചെയ്യാൻ കോപ്പർ നിക്കസ്‌ വൈമന്യം കാട്ടി. പക്ഷേ കോപ്പർ നിക്കസ്‌ തന്റെ കണ്ടെത്തലുകളുടെ വിവരങ്ങൾ ലോകപ്രസിദ്ധരായിരുന്ന യൂറോപ്പിലെ ശാസ്ത്രജ്ഞന്മാർക്ക്‌ കത്തിടപാടുകളിലൂടെ കൈമാറിയിരുന്നു. തന്റെ വാനശാസ്ത്ര സിദ്ധാന്തങ്ങൾ അങ്ങനെ വിനിമയം ചെയ്ത്‌ നിലനിർത്തുകയെന്ന്‌ വിവേചന ബുദ്ധി അദ്ദേഹം കാണിച്ചു. അല്ലാതെ അന്ന്‌ സർവ്വശക്തമായ മതാധികാരത്തോടും പടയ്ക്കിറങ്ങി സ്വയം ശിക്ഷ ഏറ്റുവാങ്ങാൻ പാകത്തിന്‌ തന്റെ സിദ്ധാന്തങ്ങൾ സ്വയം പ്രസിദ്ധീകരിക്കുവാനും മറ്റും അറിഞ്ഞുകൊണ്ടു സ്വന്തം ജീവൻ എറിഞ്ഞുകൊടുക്കാൻ കോപ്പർ നിക്കസ്‌ തയ്യാറല്ലായിരുന്നു. ഒരു സാമാന്യ വിലയിരുത്തലിൽ അതു ഭീരുത്വമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ ബുദ്ധിമാനായിരുന്ന കോപ്പർ നിക്കസ്‌ തന്നെ ഭീരുവേന്നു വിളിക്കുന്നതിലല്ല പ്രാധാന്യം കൽപ്പിച്ചതു. തന്റെ പുതിയ വാനതത്വങ്ങൾക്ക്‌ പെട്ടെന്ന്‌ നാഥനില്ലാതാകരുതെന്ന്‌ അദ്ദേഹം കരുതിയിട്ടുണ്ടാവണം. ഒടുവിൽ ശാരീരികാസ്വാസ്ഥ്യത്തിന്‌ കീഴ്പ്പെട്ട്‌ അദ്ദേഹം മരണപ്പെടുന്നതിന്‌ (1543 മെയ്‌ 24) ഏതാനും മാസം മുമ്പു മാത്രമാണ്‌ കോപ്പർനിക്കസ്‌ തന്റെ സിദ്ധാന്തം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതു.
കോപ്പർനിക്കസിനെ സാധൂകരിക്കേണ്ട ഊഴം 1613ൽ ഗലീലിയോയ്ക്ക്‌ കൈവന്നു. അത്‌ മതനിഷേധമാവാതിരിക്കാൻ കോപ്പർനിക്കൻ സിദ്ധാന്തം കാത്തോലിക്കൻ മതസംഹിതയ്ക്കും ബൈബിൾ പ്രതിപാദ്യത്തിനും എതിരല്ലെന്ന്‌ സമർപ്പിക്കാൻ ഗലീലിയോ ശ്രമിച്ചു. പക്ഷേ ശത്രുക്കൾ അദ്ദേഹത്തിനെതിരെ റോമിലെ മതദ്രോഹ കോടതിയിൽ കത്തുകൾ അയച്ചു. 1616-ൽ അദ്ദേഹത്തെ റോമിൽ വിളിച്ചു ശാസിച്ചു. കോപ്പർ നിക്കസിനെ ന്യായീകരിക്കാൻ പാടില്ല എന്നുതാക്കീതും ചെയ്തു.
എന്നാൽ 1632-ൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്‌ ശാസ്ത്രഗ്രന്ഥം (ളളഷഷറ) പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം ടോളമി-അരിസ്റ്റോട്ടിൽമാരുടെ തത്വവും കോപ്പർ നിക്കൽ തത്വവും താരതമ്യം ചെയ്തു. കോപ്പർ നിക്കൻ ചിന്തയാണ്‌ യുക്തിസഹമായ മേന്മയുള്ളത്‌ എന്ന്‌ പറഞ്ഞു. റോമൻ കോടതിയുടെ താക്കീതു ലംഘിച്ചതിനു ഗലീലിയോയെ പരസ്യമായി മാപ്പു പറയാനും പുസ്തകത്തിൽ പറഞ്ഞത്‌ പിൻവലിക്കാനും നിർബന്ധിച്ചു. അതുകൊണ്ടും ശിക്ഷ തീർന്നില്ല., ജീവപര്യന്തം തടവിനു വിധിച്ചു.
വാർദ്ധക്യം ഏറിയപ്പോൾ വീട്ടുതടങ്കലായി ശിക്ഷ ഇളവുചെയ്തു. ടെലസ്കോപ്പിലൂടെ നിരന്തരം ശൂന്യാകാശ പ്രഭാപൂരം കണ്ടുകണ്ട്‌ അദ്ദേഹം അന്ധനായി. അങ്ങനെ വാനവിസ്മയങ്ങളുടെ ലോകത്തേക്ക്‌ മനുഷ്യനെ കാഴ്ച കാണാൻ ടെലസ്കോപ്പ്‌ കണ്ടുപിടിച്ച്‌ മാടിവിളിച്ച ആ മഹാമനീഷിയുടെ കാഴ്ച ശക്തി പൊലിഞ്ഞു.
കോപ്പർനിക്കസിന്റെ ബുദ്ധിപൂർവ്വമായ നിലപാട്‌ മതദ്രോഹവിചാരണ വേളയിൽ ഗലീലിയോ സ്വീകരിച്ചിരുന്നു. സ്വന്തം ശാസ്ത്ര സംഹിതകൾ വിളിച്ചു പറഞ്ഞ്‌ മത യജമാനന്മാരുടെ അപ്രീതി സമ്പാദിച്ച ഗിയോഡാനോ ബ്രൂണോയെ അവർ ചുട്ടു കൊന്നു. ആ സംഭവം മനസ്സിലുണ്ടായിരുന്ന ഗലീലിയോ അതേ ഗതി തനിക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. താൻ തിരിച്ചറിഞ്ഞ സത്യങ്ങൾ ലോകത്തിനു കൈമാറാൻ താൻ ഉണ്ടായെ മതിയാകു. മരണത്തിന്‌ കീഴ്പ്പെട്ടു കൂടാ. പള്ളിക്കാർ വിചാരണ വേളയിലെ പീഡനകാലത്ത്‌ ഗലീലിയോയെ നിലത്തിട്ടു കയർകെട്ടി വലിച്ചിഴച്ചു എന്നു പറയപ്പെടുന്നു. കോപ്പർ നിക്കസ്‌ പറഞ്ഞത്‌ സത്യങ്ങളെല്ലാം, ഭൂമി സൂര്യനെ ചുറ്റിയല്ല കറങ്ങുന്നത്‌. എന്നു പറയാൻ അദ്ദേഹത്തോട്‌ ആജ്ഞാപിച്ചു. അദ്ദേഹം അനുസരിച്ചു. ആ നിമിഷം തന്നെ ചരിത്ര പ്രസിദ്ധമായ ഒരാത്മഗതം അദ്ദേഹത്തിൽ നിന്നു ബഹിർഗമിച്ചു. ഭൂമി സൂര്യനെ ചുറ്റിത്തന്നെ കറങ്ങുന്നു. അത്‌ കീഴടങ്ങലായിരുന്നില്ല. സത്യത്തിന്റെ കാഴ്ചകൾ ഇനിയും ഭൂമിയിലെ സമസൃഷ്ടങ്ങൾക്കു നൽകാൻ ഏറെയുണ്ട്‌. അതിനു മുമ്പ്‌ സ്വയം മരണത്തിനു കീഴടങ്ങരുത്‌.... അതായിരുന്നു അതിന്റെ അർത്ഥം.
കാലം പിന്നെയും കടന്നു. നാലോളം നൂറ്റാണ്ടുകൾ കൊഴിഞ്ഞു വീണു. 1979-ൽ പോപ്പ്‌ ജോൺപോൾ രണ്ടാമൻ, ഗലീലിയോട്‌ സഭ നീതികേടു കാട്ടിയോ എന്ന്‌ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചു. 1984-ൽ ആ കമ്മീഷൻ റിപ്പോർട്ട്‌ സമർപ്പിച്ചു: ഗലീലിയോയെ ശിക്ഷിക്കാൻ പാടില്ലായിരുന്നു!