Sunday, July 5, 2009

സൌഹൃദപാറ്റകള്‍-വിജയന്‍ വിളക്കുമാടം




ഹേ, മനുഷ്യ സുഹൃത്തേ
ഈയാംപാറ്റകളെ
തല്ലിക്കൊല്ലുന്നതെന്തിന്‌?
അവ നിങ്ങളെ
ശല്യപ്പെടുത്തുന്നത്‌
നിമിഷങ്ങളിലേക്കു മാത്രമല്ലേ?
നമ്മുടെ
ആത്മസൌഹൃദങ്ങളെപ്പോലെ
ക്ഷണികമല്ലേ
അവയുടെ ആയുസ്സും?
മനുഷ്യ സ്നേഹത്തെപ്പോലെ
ക്ഷണികമല്ലെ
അവയുടെ ആയുസ്സും?
ആത്മമിത്രങ്ങളുടെ
പുഞ്ചിരിപോലെ
ക്ഷണികമല്ലെ
ഈ ഈയാംപാറ്റകള്‍?
ഒരു നോട്ടമൊ
ഒരു വാക്കോ
പിഴച്ചാല്‍
ജീവന്‍ പോകുന്ന
ഈയാംപാറ്റകളല്ലേ
നമ്മുടെ സൌഹൃദങ്ങള്‍?