Sunday, July 5, 2009

കുരുതിപ്പൂവുകള്‍-കെ.പി.എം. നവാസ്‌





" നമുക്ക്‌ അങ്ങനെ ,ഈ ഭൂമുഖത്ത്‌ സ്വച്ഛന്ദം പരിലസിച്ച്‌ കഴിഞ്ഞുകൂടാം.
ദുരിതങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ഒരു തലമുറക്ക്‌ കൂടി ദൌര്‍ഭാഗ്യം
സൃഷ്‌ടിക്കാതെ - ഏറിയാല്‍ ഒരു പുരുഷായുസ്സുകൊണ്ട്‌ , എല്ലാം തീരുമല്ലൊ.
..." സമീറാ യൂസഫിന്‍റെ നെടുനിശ്വാസം അവന്‍റെ നെഞ്ചില്‍ എരിതീയുയര്‍ത്തി.

അവളുടെ മുഖം മാറോടു ചായ്ച്ച്‌ , പൊടി പിടിച്ചു ചടഞ്ഞ വാര്‍മുടിയിലൂടെ
വിരലോടിച്ച്‌ അന്‍വര്‍സെയ്ദ്‌ പുറത്തേക്ക്‌ കണ്ണോടിച്ചു.. അത്‌
തകര്‍ന്നടിഞ്ഞ കോണ്‍ക്രീ
റ്റ്‌ ശ്‌മശാനങ്ങള്‍ക്കിടയിലൂടെ , മറഞ്ഞ
ജനപദങ്ങള്‍ക്കിടയിലൂടെ , മണ
ല്‍ക്കാറ്റിന്‍റെ അലകളിലൂടെ അനന്തതയിലേക്കു
നീണ്ടു. അവന്‍റെ കണ്ണുകളില്‍ നനവ്‌ പടരുന്നില്ല. നൈരാശ്യമോ., രോഷമോ,
പ്രതികാരാഗ്നിയോ ഒന്നുമില്ല. നിറഞ്ഞ ശൂന്യത മാത്രം. അവന്‍റെ ചെമ്പിച്ച
കണ്ണുകള്‍ പൊടിപടലങ്ങളേറ്റ്‌ കൂടുതല്‍ വിഭ്രാന്തി പരത്തുന്നതായി
അവള്‍ക്കു തോന്നി.

കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന്‌ ആകാശത്തേക്ക്‌ ഉയര്‍ന്നു
നില്‍ക്കുന്ന ഒരു വസ്തു അവന്‍റെ കാലില്‍ തടഞ്ഞു. . നോക്കിയപ്പോള്‍ അതൊരു
പാവക്കുട്ടിയാണെന്ന്‌ കണ്ട്‌ അവന്‍ കണ്ണുകള്‍ കൂടുതല്‍
സൂക്ഷ്മമാക്കി.പാവക്കുട്ടിയെ കൈക്കുമ്പിളിലൊതുക്കി ആകാശത്തേക്കുയര്‍ത്തിയ
ഒരു പിഞ്ചു കൈത്തണ്ട്‌ കൂടി അതിന്‍റെ പിന്നിലുണ്ടായിരുന്നു. ചലനമറ്റ ഒരു
പിഞ്ചു മുഖം കൂടി കോ
ണ്‍ക്രീറ്റ്‌ പൊടികള്‍ക്കിടയില്‍ രേഖാചിത്രം കണക്കെ
കിടക്കുന്നത്‌ അവന്‍ കണ്ടു. മണ്ണി
ന്‍റെ പാട നീക്കി മുഖം
വായിച്ചെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫാത്തിമ അവിടേക്ക്‌
കടന്നുവന്ന്‌ , അവനെ തട്ടിമാറ്റി. ഭ്രാന്തമായ ഒരാവേശത്തോടെ ആ
രൂപത്തിലേക്ക്‌ തുറിച്ചു നോക്കി. പിന്നെ നെടുതായി നിശ്വസിച്ചുകൊണ്ട്‌
പതുക്കെ വിതുമ്പി പിന്‍മാറി.

തകര്‍ന്നു വീണ കോണ്‍ക്രീറ്റ്‌ കൂനകള്‍ക്കിടയില്‍ നിന്ന്‌ തമ്പ്‌
കെട്ടാനുള്ള വസ്തുക്കള്‍ എന്തെങ്കിലും കിട്ടുമോയെന്ന്‌
പരതുന്നതിനിടയിലാണ്‌ , തുറന്ന വിഹായസ്സില്‍ പ്രതീക്ഷയുണര്‍ത്തികൊണ്ട്‌ ആ
പിഞ്ചു പൈതലിന്‍റെ കൈ ഉയര്‍ന്നു കിടക്കുന്നത്‌ അവര്‍ കണ്ടത്‌. അക്രമം
കൊണ്ട്‌ ജീവനെടുത്താലും തന്‍റെ ആത്മാഭി
മാനത്തെ - സ്വാതന്ത്ര്യാഭിവാഞ്ചയെ
തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന്‌ പൊന്‍വെയിലില്‍ വാടി
പൊലിഞ്ഞിട്ടും, ആ മുഖം ഉച്ചൈസ്തരം പ്രഘോഷിച്ചുകൊണ്ടിരുന്നു.

അകലെ മരുക്കാറ്റേറ്റ്‌ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്
‍ മണല്‍ധൂമങ്ങള്‍
അലകള്‍ തീര്‍ക്കുന്നു. ദൂരെ നിന്ന്‌ ഷഹീര്‍ അഹമ്മദ്‌
അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ ചാടിച്ചാടി ഫാത്തിമയുടെ അരികിലെത്തി. മണലില്‍
പതിഞ്ഞ ആ ശില്‍പ്പത്തിലേക്ക്‌ ആകാംക്ഷയോടെ കണ്ണെറിഞ്ഞു, പിന്നെ ,അതുപോലെ
വേറെ രൂപങ്ങള്‍ മറ്റെവിടേയെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടോ എന്നു പരതി.
നിരാശയോടെ അയാള്‍ തിരിച്ചു വന്ന്‌ ഫാത്തിമയുടെ സഹായത്തോടെ കോണ്‍ക്രീറ്റ്‌
കട്ടകള്‍ക്കിടയില്‍ നിന്നും ആ ശരീ
രം വലിച്ചെടുക്കുവാന്‍ ശ്രമിച്ചു.
ജഡത്തില്‍ നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നുണ്ടെങ്കിലും കാറ്റിന്‍റെ
അലകള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ അതത്ര കാര്യമായി അയാള്‍ക്കു
തോന്നിയില്ല.

ഇതിനിടെ ഫാത്തിമയുടെ കണ്ണുകള്‍ നനയുന്നതും അത്‌ മറ്റാരേയോ തിരയുന്നതും
ഷഹീര്‍ അഹമ്മദ്‌ ശ്രദ്ധിച്ചു.

"പടച്ചോന്‍ ആയുസ്സു കൊടുത്തിട്ടുണ്ടെങ്കില്‍ നമ്മുടെ മോന്‍
ആരുടേയെങ്കിലും
സംരക്ഷണത്തിലുണ്ടാകും,"അയാള്‍ വികാര രഹിതനായി പറഞ്ഞു. "
അല്ലെങ്കില്‍"-

"അല്ലെങ്കില്‍?" ഫാത്തിമ ബാ
ക്കി കൂടി ശ്രവിക്കുവാന്‍ അയാളുടെ
മുഖത്തേക്ക്‌ നോക്കി.

"നമുക്ക്‌ ആദ്യം ഈ പൈതലിനെ മറവു ചെയ്യാന്‍ നോക്കാം..." പകച്ചു
നില്‍ക്കുന്ന അന്‍വര്‍ സെയ്ദിന്‍റെ സാന്നിദ്ധ്യം അവഗണിച്ച്‌ അയാള്‍
ഫാത്തിമയുടെ സഹായം തേടി ശ്രമം തുടര്‍ന്നു.

നിരന്തരമുള്ള ആക്രമണങ്ങള്‍ക്കിടയില്‍ സര്‍വ്വവും തകര്‍ന്നടിഞ്ഞപ്പോള്‍
അവിടെ അവശേഷിച്ചവര്‍ ഒരു തീരുമാനമെടുത്തിരുന്നു. എനി തകര്‍ക്കപ്പെടാനായി
വീടുകള്‍ പണിയുകയൊ പുതുക്കി പണിയുകയൊ വേണ്ടെന്ന്‌ വീടും കുടുംബവും എന്നതു
ഏതൊരു മനുഷ്യന്‍റെതെന്നതുപോലെ ഫലസ്തീനികളുടേയും സ്വപ്നമാണെങ്കിലും ,ആദ്യം
സുരക്ഷിതവും സ്വതന്ത്രവുമായ പിതൃഭൂമി പണിയുക. പിന്നെ സുരക്ഷിതത്വമുള്ള
വീട്‌. അതുവരെ അധി
നിവേശകരുടെ ആയുധം പരീക്ഷിക്കുവാന്‍ മാത്രം കെട്ടിടം
പുതുക്കി പണിയേണ്ട എന്നു തന്നെ അവര്‍ തീരുമാനിച്ചു.

സര്‍ക്കസ്‌ തമ്പ്‌ പോലെ ഒരു കൂടാരം അവിടെ അവശേഷിക്കുന്നവര്‍ക്കൊക്കെ
കഴിയാം. ഒന്നുകില്‍ പുതിയ പ്രഭാതത്തിന്‍റെ അരുണിമ പ്രസരിക്കുന്നതു വരെ.
അല്ലെങ്കില്‍ മറ്റൊരു മിസൈല്‍ സര്‍വ്വരേയും സംഹരിക്കുന്നതു വരെ. അവിടെ
കഴിയുന്നവര്‍ പരസ്‌പരം
ആരോരുമല്ലെങ്കില്‍ പോലും ,അന്യോന്യം
എല്ലാമെല്ലാമാണ്‌.

അവിടെ അനാഥയായി പുനരധിവസിക്കപ്പെട്ട അന്നുമുതല്‍ അന്‍വര്‍ സെയ്ദ്‌ അവളെ

ശ്രദ്ധിക്കുന്നുണ്ടായിരുന്നു

. തണുപ്പുള്ള രാവില്‍ തമ്പില്‍ അഭയം കിട്ടിയ അറബിക്കഥയിലെ ഒട്ടകം ,
ക്രമേണ അറബിയുടെ കൂടാരം മാത്രമല്ല, രാജ്യം തന്നെ ഗ്രസിച്ച്‌ ജനങ്ങളെ
അന്യരും അഭയാര്‍ത്ഥികളുമാക്കി മാറ്റിയപ്പോള്‍ , എന്നെങ്കിലും സ്വന്തം
ദേശത്ത്‌ പൌരനായി പുന:പ്രവേശിക്കാനാവുമോയെന്ന്‌ ആ ജനത സ്വപ്നം കണ്ടു.
അത്‌ അഗ്നിയായി ജ്വാലയായി
അവരില്‍ പടര്‍ന്നു കയറി സമത്വവും സാഹോദര്യവും
നീതിയും പൂത്തുലയുന്ന സ്വതന്ത്രവും സ്വച്ഛന്ദവുമായ ഒരു ലോകം
സാധ്യമാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിനിടയില്‍
സമരഭൂമിയില്‍ ചിലര്‍ കൊഴിഞ്ഞുവീണപ്പോള്‍ ആ അഗ്നി അവര്‍ അനന്തര
തലമുറക്കായി പകര്‍ന്നു നല്‍കി. ഒരു
നാള്‍ തന്‍റെ മാതാപിതാക്കളും
അധിനിവേശകരുടെ ബോംബേറ്റ്‌ ചിതറി തെറിച്ചപ്പോള്‍ ,അവളാകെ തകര്‍ന്നു
കഴിഞ്ഞിരുന്നു.

കലാശാലയില്‍ നിന്ന്‌ ഊര്‍ജ്ജതന്ത്രത്തില്‍ ഉന്നത ബിരുദം. അതിനു ശേഷം
ഗവേഷണം. പുനര്‍ നിര്‍മ്മിക്കപ്പെടുന്ന രാഷ്ട്രത്തിനു ശാസ്ത്രജ്ഞരെ,
പ്രതിഭകളെ. പുരോഗമനേച്ഛുക്കളായ രാജ്യ ശില്‍പ്പികളെ ആവശ്യമുണ്ടെന്നും
അവരില്‍ ഒരാളായി തന്‍റെ മകള്‍ വളര്‍ന്നു വരണമെന്നും സമീറയില്‍ കിനാവ്‌
മുളപ്പിച്ചെടുത്തത്‌ യൂസഫ്‌ റഹ്‌മാനാണ്‌. പക്ഷേ, ഒരു ദിവസം നഗരത്തില്‍
പതിച്ച മിസൈലില്‍ പലരോടൊപ്പം തന്‍റെ മാതാപിതാക്കളും കെട്ടടങ്ങി.


വിധിയുടെ മുമ്പില്‍ സമീറ പകച്ചു നിന്നു.
ഇനി താന്‍ ആര്‍ക്കുവേണ്റ്റി ജീവിക്കണം?

എനിക്ക്‌ സ്വപ്നങ്ങള്‍ നല്‍കി അവയെ പുഷ്‌പഹാരം ചാര്‍ത്തി
കൈപിടിച്ചുയര്‍ത്തിയ ഉമ്മയ്ക്കും ബാപ്പയ്ക്കും അത്‌ കാണാനുള്ള
യോഗമില്ലെങ്കില്‍ പിന്നെ, ആര്‍ക്കു വേണ്ടിയാണ്‌ താന്‍ ജീവിതത്തിന്‍റെ
പടവുകള്‍ താണ്ടേണ്ടതെന്ന്‌ അവര്‍ക്കൊരു രൂപവുമുണ്ടായിരുന്നില്ല. അവള്‍
അനന്തതയില്‍ കണ്ണു നട്ട്‌ ഭ്രാന്തിയെപോലെ പകച്ചിരുന്നു.

അന്‍വര്‍ സെയ്ദിനു അവളോട്‌ അനുകമ്പ തോന്നി. ഈ മണ്ണില്‍ പിടഞ്ഞു വീഴുന്ന
പതിനായിരങ്ങളില്‍ ഒരാള്‍ മാത്രമാണ്‌ നിന്‍റെ പിതാവെന്നും യൂസഫ്‌ റഹ്‌മാനെ
പോലുള്ള ഫലസ്തീന്‍ ജനതയുടെ സ്വപ്നം തങ്ങളിലൂടെ പൂവണിയുകയാണ്‌
വേണ്ടതെന്നും അവന്‍ സമീറ
യോടു പറഞ്ഞു. " ചിലപ്പോള്‍ ഈ സമരത്തില്‍ നമ്മളും
ബലിയര്‍പ്പിക്കപ്പെടാം. എങ്കിലും സമരം തുടരുക തന്നെ ചെയ്യും

. അപ്പോള്‍ അവളുടെ കണ്ണുകള്‍ ചലിച്ചു, പിന്നെ ജ്വലിച്ചു.

"ഫലസ്തീനികളുടെ സ്വപ്നം നമ്മളിലൂടെയാണ്‌ സാക്ഷാത്ക്കരിക്കേണ്ടത്‌. .."

പിന്നെ അവള്‍ അവന്‍റെ വാക്കുകളില്‍ സുഗന്ധം നുണഞ്ഞു. വാക്കുകള്‍
പൊലിക്കുന്ന മായാലോകത്തിലെ വര്‍ണ്ണങ്ങള്‍ നുകര്‍ന്നു. ഓരോ പുലരിയും
അവനുവേണ്ടി പൂക്കുന്നതായി സമീറക്കു തോന്നി. അവളുടെ കണ്ണിലെ നീലാകാശം
കാണാന്‍ അവനും കൊതിയായി.


കൂടാരത്തിലെ സാറാ ഹാമിദാണ്‌ ഉപദേശിച്ചത്‌." ആ കുട്ടിയെ ജീവിതത്തിലേക്കു
തിരിച്ചു കൊണ്ടുവന്നത്‌ നീയാണ്‌. നീ തന്നെ അവളെ സംരക്ഷിക്കണം. പക്ഷേ,
വിവാഹം വേണ്ട" അവര്‍ വികാര രഹിതമായി വരണ്ട കണ്‌ഠത്തില്‍ തുടര്‍ന്നു. "
അസ്വസ്ഥതകള്‍ക്കും ബോംബുകള്‍ക്കുമിടയില്‍ നിന്ന്‌ തെന്നിമാറി നിങ്ങള്‍
അല്‍പ്പം സന്തോഷിച്ചോളു. അടുത്ത സ്ഫോടനം നിങ്ങളുടെ ജീവനെടുക്കുവോളം.
പക്ഷേ വിവാഹം കഴിച്ച്‌ ഈ ദുരന്ത ഭൂമിയില്‍ കൊലക്കു കൊടുക്കുവാനായി
ഇനിയൊരു തലമുറയെ ജനിപ്പിക്കരുത്‌. " വൃദ്ധ തേങ്ങി. പക്ഷേ കണ്ണുകളില്‍
കിനിയുവാന്‍ കണ്ണീരില്ലായിരുന്നു.



ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും . സഹോദരങ്ങളേയും നഷ്‌ടപ്പെട്ട്‌ ,
മുറിച്ചുമാറ്റപ്പെട്ട ഇടതുകാലില്‍ പൊയ്ക്കാല്‍ വെച്ച്‌ , വടിയൂന്നി
നിരങ്ങുന്ന അവര്‍ക്ക്‌ മറ്റൊന്നും പറയാനുണ്ടാവില്ലെന്ന്‌ അന്‍വര്‍
സെയ്ദിനറിയാം.

കഴിഞ്ഞ ദിവസം അതിര്‍ത്തിക്കപ്പുറത്തു നിന്ന്‌ പാഞ്ഞടുത്ത സൈനികര്‍
കണ്ണില്‍ കണ്ടവരെയൊക്കെ യന്ത്രത്തോക്കില്‍ കോര്‍ത്ത്‌ തമ്പുകളിലേക്ക്‌
ചീറിയടുത്തു. ആളുകള്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പാഞ്ഞു. കാലുകള്‍
കുതിച്ചിടത്തേക്ക്‌ അവരോടിയൊളിച്ചു.

ചിലര്‍ അഭയം കണ്ടെത്തിയത്‌ അടുത്തുള്ള സ്കൂള്‍ സമുച്ചത്തില്‍.
അക്രമികള്‍ ലക്ഷ്യമിട്ടതും
അതു തന്നെ - ഓടുന്ന നായയുടെ ഒരു മുഴം മുമ്പേ.

യന്ത്രത്തോക്കുകള്‍ ഗര്‍ജ്ജിച്ചു. ആദ്യം ഓട്ടത്തിനു നേതൃത്വം കൊടുത്ത
മുതിര്‍ന്നവര്‍ക്കു നേരെ, അതു കണ്ട ഒരു മുതിര്‍ന്ന സൈനികന്‍ മറ്റുള്ളവരെ
തടഞ്ഞു." എന്തിനവരെ കൊന്ന് വിത്തുകള്‍ ബാക്കി വെക്കണം?" നാളെ മുളപൊട്ടി ,
നമുക്ക്‌ വീണ്ടും പണിയുണ്ടാക്കാനോ? നമുക്ക്‌ കുഞ്ഞുങ്ങളില്‍ നിന്ന്
തുടങ്ങാം. വേരുകളില്‍ നിന്ന് ശിഖരങ്ങളിലേക്ക്‌.

" തോക്കുക്കള്‍ വിത്തുകള്‍ക്കു നേരെ ഉന്നം പിടിച്ചു.

നഗരത്തിലെ അസ്ഥിപഞ്ജരങ്ങള്‍കിടയില്‍ പ്രവര്‍ത്തിക്കുന്ന
ആശുപത്രിയിലായിരുന്നു., മറ്റൊരു കൂട്ടര്‍. രക്ഷാമാര്‍ഗ്ഗം തേടിയത്‌.
മുറിവേറ്റ്‌, ചോര വാര്‍ന്ന് മൂക്കില്‍ നേരിയ ശ്വാസം മാത്രം ശേഷിച്ചവരെ
മറവു ചെയ്യുന്നതു ഉചിതമല്ലെന്ന് തോന്നുന്നതിനാല്‍ മരണം ഉറപ്പു
വരുത്തുവോളം ഓക്‌സിജനെങ്കി
ലും കൊടുക്കാമെന്നു വെച്ച്‌ അവരെ
അങ്ങോട്ടെടുത്തു. വിലപ്പെട്ട ഓക്‌സിജന്‍ ശേഖരവും നഷ്‌ടപ്പെടുത്തേണ്ട.
ഉറ്റവരെ വെറുതെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും വേണ്ട. ദയാവധവും
ശത്രുസംഹാരവും ഒന്നിച്ചിട്ടാകാമെന്നു ചിന്തിച്ചിട്ടാകണം , അടുത്ത സ്ഫോടനം
ആശുപത്രിയുടെ മേലെയായിരുന്നു.

" ഒരു നാള്‍ നമ്മളും ഈ മണ്ണില്‍ ചിതറി തെറിക്കും. സ്വാഭാവിക
മരണം.ഫലസ്തീനികള്‍ക്ക്‌ സ്വപ്നം കാണാന്‍ വയ്യല്ലൊ. ! ഇന്ന് ചിതറിയ
മാംസകഷ്‌ണങ്ങള്‍ ചേര്‍ത്ത്‌ വെച്ച്‌ കഫം ചെയ്ത്‌ സംസ്കരിക്കുവാന്‍
ഞാനാണ്‌ പോകുന്നതെങ്കില്‍ നാളെ ചിലര്‍ എന്‍റേത്‌ , അല്ലെങ്കില്‍
നിന്‍റെത്‌ .." അവന്‍റെ കണ്ണുകള്‍ വരണ്ട മരുഭൂമി പോലെയായിരുന്നു.
കിനാവില്‍ ശൂന്യത മാത്രം.

അര നൂറ്റാണ്ടു മുമ്പ്‌ ഭൂപടത്തില്‍ ഹരിതാഭ പടര്‍ത്തി , പശ്ചിമേഷ്യയുടെ
സാംസ്ക്കാരിക തുരുത്തായി പരിലസിച്ചിരുന്ന രാജ്യത്തിന്‍റെ ചിത്രം അവന്‍റെ
മനസ്സിലൂടെ തെന്നിമാഞ്ഞു. ഇന്ന് ഹിമപാളികള്‍ ഉരുകി ശിഥിലമാകുന്നതുപോലെ
ഓരോ ദിവസവും നാടിന്‍റെ മാപ്പ്‌ മാറ്റിവരക്കപ്പെട്ടുകൊണ്ടിരുന്
നു.
വേലിയേറ്റങ്ങള്‍ക്കിടയില്‍ കടല്‍തുരുത്തുകള്‍ മുങ്ങി താഴ്‌ന്ന ഒരു ജനത
കാലത്തിന്‍റെ വിസ്‌മൃതിയിലേക്ക്‌....

അന്‍വര്‍ സെയ്‌ദ്‌ ഇമ വെട്ടാതെ വിദൂരതയില്‍ തന്നെ കണ്ണയച്ചു.

അകലെ ഭീതി വിതച്ച്‌ ഇരമ്പിയടുത്ത പോര്‍വിമാനങ്ങള്‍ വട്ടമിട്ടു പറന്ന്
ദൂരെ മറഞ്ഞപ്പോള്‍ പൊളിഞ്ഞ കെട്ടിടങ്ങളിലെ പൊത്തുകളില്‍ നിന്ന്
യുവാക്കള്‍ പതുക്കെ പുറത്തിറങ്ങി. നിസ്സഹായതയോടെയെങ്കിലും അണപൊട്ടിയ രോഷം
പൊടിക്കല്ലുകളായി കൈയിലേന്തി , മിനായിലെ പിശാചിനെ ഏറിയുന്നപോലെ
ദൂരേയ്ക്കു വീശി. വിമാനം വീണ്ടും പൊടി പരത്തി മടങ്ങിവരുന്നതു കണ്ട്‌
അവര്‍ പിന്തിരിഞ്ഞോടി എവിടേയൊ ഒളിച്ചു.


.. " സാറാ മുത്തശ്ശി പറഞ്ഞതു ശരിയല്ലേ- നാളെ നമ്മുടെ കുഞ്ഞുങ്ങളും
ഇതുപോലെ ബോംബുകളുടെ മുന്നില്‍ ജീവനും കൊണ്ടോടേണ്ടി വരിക.. ഈ
ദുരന്തഭൂമിയിലേക്ക്‌ അവരെക്കൂടി കൊല്ലിക്കാന്‍.." സമീറാ യുസഫ്‌ അവന്‍റെ
നെഞ്ചോടു ചേര്‍ന്നു്‌ മന്ത്രിച്ചു.

"സമീറ" അവന്‍റെ ശബ്ദം ആര്‍ദ്രമായി, പുഷ്‌ക്കലമായ പ്രേമത്തിന്‍റെ സാഫല്യം
വിവാഹത്തിലാണ്‌. വിവാഹത്തിന്‍റേതു കുഞ്ഞുങ്ങളിലും."

അന്‍വര്‍സെയ്‌ദ്‌ അവളെ മാറോടണച്ച്‌ സാംസ്ക്കാരികതയുടെ ശവപ്പറമ്പായ
തമ്പുകളിലെ മുറിവേറ്റ്‌ മനുഷ്യക്കോലങ്ങളിലേക്ക്‌ കണ്ണോടിച്ചു.

" ഒരു ജനതയുടെ - ഒരു സംസ്കൃതിയുടെ സ്വപ്നസാക്ഷാത്‌ക്കാരം ഒരു രാഷ്‌ട്ര
നിര്‍മ്മിതിയിലാണ്‌. നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ പോരാട്ടത്തിന്‍റെ
പിന്നണികളാകും. - അവര്‍ ബലിയര്‍പ്പിക്കപ്പെടേണ്ടിവന്നാ
ലും , നമ്മളത്‌
നേടുക തന്നെ ചെയ്യും.

" അപ്പോള്‍ അവരുടെ മുടിയിഴകളെ തഴുകിക്കൊണ്ട്‌ ഒരു മണല്‍ കാറ്റ്‌
കടന്നുപോയി. അത്‌ അവളുടെ മനസ്സ്‌ കുളിര്‍പ്പിച്ചു.