Wednesday, July 22, 2009

poem is a misunderstanding of meanings within the words- m k harikumar



Writing a poem is

Quite anachronistic.

The myriad misrepresentations of truths

And relativity of impressions.

The memory as a wall

In which no one can write .

It is a block.

A picture painted is not

Firm and reliable.

But the wall was

Rough and old.

A feel gives a glance to the

Still photographic views of mind.

Like the hopeless readings of

Ancient literature.

Everything has gone.

No word ,no sign remains.

It is a parting experience.

Forget to smile,cry and die.

Life without death is more newer and tasty with time!

A face unearthed from the mind is still a museum piece.

Nothing is a discovery.

It is human custom to Forget the past.

Love is also the withering

Element of the past.

Love is a spoiled spirituality And greed.

It is a whispering of hatred ,

Jeolous and suspicion.

Man is a caged being

In front of unlimited lust.

No poetry , no fiction is seen.

Poem is misunderstanding

Of meanings within the words.

The images are bygone .

The meanings are pretending

To be truthful.

The pictures in the verbal

Geography of words are

Silent and not alive.

Beauty is no more.

The images are false.

The moods are quite opposite.

Songs are not

Suited to the occasion.

It is cheating.

Smuggling

Masking.


link :m k harikumar

ezhuth online august2009









ezhuth online august 2009 contents
ezhuth online inauguration in houston


എഡിറ്റോറിയൽ


കഥയായി തീര്‍ന്ന കുട്ടിക്കാലം:

exclusive literary column:
raoul eshelman
writes for ezhuth online


advice column:


നാടകം

രക്ഷകന്‍:


ഗദ്യം

ഫിഫ്റ്റി പൂർത്തി:

നവോത്ഥാനം, സാഹിത്യം, സര്‍ക്കസ്സ്: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍:
ഷേക്സ്പീയറിന്‍റെ 'ഇ':

ദസ്തയേവ്സ്കിയിലൂടെ:

ഈ ഋണം ഏതിനത്തില്‍ പെടും? :

ഗലീലിയോയും ടെലസ്കോപ്പിൻറെ നാലു നൂറ്റാണ്ടും:

കാക്കിയും ഖദറും കത്തിവേഷവും:
ജോയെല്‍

ഹൃദയത്തിൻറെ യാത്ര
അവള്‍ ടി.വി. കാണുകയാണ്‌ :
വിജയന്‍ വിളക്കുമാടം

What is a woman?:

ഓളവും തീരവുമില്ലാത്ത മഹാസമുദ്രം:


സിനിമ
popular film review/news

പ്രതിസന്ധിയും പ്രതിവിധിയും:
എം.സി.രാജനാരായണൻ

യാത്ര

ഉറക്കം കെടുത്തിയ ഇംഗ്ലീഷ്‌ സീലിങ്‌ ഫാൻ:
എ.ക്യു.മഹ്ദി
ഭാസ്‌ക്കര പട്ടേലും തൊമ്മിയും ഇവിടെ പുനര്‍ജ്ജനിക്കുന്നു:


book review
what is karma?
paul brunton


special feature
dr. g velayudhan- a philanthropist:
ezhuth news service

ഡോ.ജോണ്‍ സ്നോ (1813-58):
ഡോ. കാനം ശങ്കരപ്പിള്ള

പുസ്തകാനുഭവം:
പുതുക്കുടി ബാലചന്ദ്രന്‍


ഈ മാസത്തെ കവി:


എസ്‌.എം,എസ്‌. കഥകള്‍:

കുറുക്കൻ:

ഉമ്മ:

അവള്‍:

കുരുതിപ്പൂവുകള്‍:

the teacher:

സ്‌മാരകം :


കവിത

illusions :

നോക്ക്:

what is the food of a word uttered?:

മോര്‍ച്ചറി അനുഭവക്കുറിപ്പ്:
ഡെല്‍ന നിവേദിത

കാലചക്രം :

വാക്കുകള്‍:
മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ :
poem is a misunderstanding of meaning within the words;


global literature links


interview


chimamanda ngozi adichie


daria tunca


tery eagleton:

laurie taylor


amanda michalopoulou:

george fragopaulos


denise oswald:

scott esposito


soren gauger :

polish writing


article


literary language and recent nigerian fiction:


e e sule


out of defeat


colin dayan


the facts about fictions:


james campbell


the outsider artist:


meghan o'rourke


final cut: camille paglia


review


roberto bolano's 2666


tom chatfield


a s byatt's the children's book:


peter kemp


aravind adiga's between the assassinations:


james urquhart


mark z. danielewski's house of leave


peter beaumont


robert burton's the anatomy of melancholy:


nicholas lezard

പ്രതിസന്ധിയും പ്രതിവിധിയും-എം.സി.രാജനാരായണൻ



ഏറെ കാലമായി കേൾക്കുന്നതും വിവിധ വേദികളിൽ ചർച്ച ചെയ്യുന്നതുമാണ്‌ മലയാള സിനിമയിലെ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി മാത്രമാണ്‌ മലയാള സിനിമ നേരിടുന്നതെന്ന നിലക്കാണ്‌ പലപ്പോഴും സംവാദങ്ങൾ ഉടലെടുക്കുന്നതും പുരോഗമിക്കുന്നതും. എന്നാൽ സാമ്പത്തികമെന്നപോലെ തന്നെ ക്രിയാത്മകം കൂടിയാണ്‌ മലയാള സിനിമയിലെ യഥാർത്ഥ പ്രതിസന്ധി. ആവിർഭാവം മുതൽ സിനിമയെന്നത്‌ അനിശ്ചിതത്വം നൽകുന്ന കലാ വ്യവസായമാണ്‌. സുനിശ്ചിതമായ ഒരു വിജയ സൂത്രവാക്യവും ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല.


ഒരു ചിത്രം വിജയിക്കുന്നതുകണ്ട്‌ അതിന്റെ പുതിയ പതിപ്പുകളിറക്കുന്നവർ പരാജയത്തിന്റെ കുഴി സ്വയം തോണ്ടുകയാണ്‌ ചെയ്യുന്നത്‌. പ്രദർശനത്തിനെത്തുന്ന സിനിമകളിൽ വൻവിജയം നേടുന്നവ, വിജയിക്കുന്നവ, മുടക്കു മുതൽ കഷ്ടി തിരിച്ചു പിടിക്കുന്നവ, പരാജയം ഏറ്റുവാങ്ങുന്നവ, എട്ടുതട്ടിൽ പൊട്ടുന്നവ എന്നിങ്ങനെ പോകുന്നു വേർതിരിവുകൾ. മലയാള സിനിമ കലാപരമായും കച്ചവടപരമായും ഉന്നതിയിൽ നിന്നിരുന്ന അറുപതുകളും എഴുപതുകളും പരിശോധിക്കുമ്പോൾ വിജയിക്കുന്നവ കൂടുതലും വമ്പൻ പരാജയങ്ങൾ കുറവുമായിരുന്നുവേന്നും കാണാം. മുതൽ മുടക്കു നഷ്ടപ്പെടാതെ രക്ഷപ്പെടുന്ന ഇടനില ചിത്രങ്ങളും ധാരാളമായിരുന്നു. പിന്നീട്‌ എൺപതുകളുടെ രണ്ടാം പകുതിയോടെ തുടങ്ങി തൊണ്ണൂറുകളോടെ വന്ന സ്ഥിതി വിശേഷം ഹിറ്റുകൾ വിരളവും ഫ്ലോപ്പുകൾ സർവ്വസാധാരണവും എന്നതാണ്‌. മൊത്തം ഉൽപാദനത്തിന്റെ 70 ശതമാനവും നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ നിലിനിൽക്കുന്നത്‌.


താരരാജാക്കന്മാരുടെ തലവിലയിൽ വന്ന വമ്പൻ വർദ്ധന ഇതിന്‌ ഒരു കാരണം മാത്രമാണ്‌. താരരാജാക്കന്മാരെയും ചക്രവർത്തിമാരെയും ചക്രവർത്തിമാരെയും തേടിപോകുന്നതും സംവിധായകരും നിർമ്മാതാക്കളും തന്നെയാണല്ലോ. കുതിച്ചുയർന്ന്‌ ആകാശംമുട്ടിയ നിർമ്മാണച്ചിലവ്‌ നിയന്ത്രണമില്ലാതെ നിർമ്മാണത്തിനു മുതിരുന്നവർ ഈയാംപാറ്റകളെപോലെ അഗ്നിയുടെ ചൂടിൽ ചിറകുകരിഞ്ഞ്‌ വീഴുകയും ചെയ്യുന്നു. നല്ല പ്രമേയത്തിന്റെയും തിരകഥയുടെയും അഭാവം തുടങ്ങി സിനിമ സാഹിത്യത്തിൽ നിന്നും ജീവിതഗന്ധിയായ ഇതിവൃത്തങ്ങളിൽ നിന്നും അകന്നകന്നു പോകുന്നതും അപചയകാരണങ്ങളായി കാണാവുന്നതാണ്‌.


സൂപ്പർതാരങ്ങളുടെ മലയാള സിനിക്ക്‌ താങ്ങാനാവാത്ത പ്രതിഫലവും കാരണമായിക്കാണാമെങ്കിലും സിനിമക്ക്‌ സൂപ്പർതാരങ്ങൾ തന്നെ വേണമെന്ന്‌ നിർബ്ബന്ധമില്ലല്ലോ. ചെറിയ ബജറ്റിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തി ചിത്രം നിർമ്മിക്കുന്നതിനുള്ള ആത്മധൈര്യം നിർമ്മാതാക്കളും സംവിധായകരും കാണിക്കുന്നില്ല എന്നതാണ്‌ പ്രശ്നം. എഴുപതുകളിൽ സത്യനും നസീറും മധുവും മറ്റും താരരാജക്കന്മാരായി വിരാജിക്കുന്ന കാലത്തു തന്നെയാണ്‌ പി.എൻ.മേനോൻ പുതിയ താരങ്ങളുമായി ചെമ്പരത്തി യെടുത്ത്‌ വിജയം കൈവരിച്ചതു. പുതുമ പ്രേക്ഷകർ ഏക്കാളത്തും സ്വീകരിക്കാറുണ്ട്‌. കാലാകാലങ്ങളിൽ പ്രതിസന്ധി രൂക്ഷമെന്നും നിർമ്മാണം സ്തംഭനത്തിലെന്നുമൊക്കെ കേൾക്കാറുണ്ടെങ്കിലും സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർബ്ബാധം തുടരുക തന്നെയാണ്‌ പതിവ്‌.


സൂപ്പർതാരങ്ങളുടെ പ്രതിഫലം കുറച്ച്‌ മലയാള സിനിമയെ രക്ഷിക്കണമെന്ന ആവശ്യത്തിന്‌ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും അതിനൊന്നും ഒരു വിഭാഗവും തയ്യാറായിട്ടുമില്ല. താരപ്രതിഫലം ആകാശത്തേക്ക്‌ ഉയരുകയല്ലാതെ ഭൂമിയിലേക്കൊരിക്കലും തിരിച്ചു വരാറില്ലല്ലോ. എന്നാൽ സൂപ്പർതാരങ്ങളെ മറികടന്ന്‌ എങ്ങനെ ചിത്രം നിർമ്മിക്കാമെന്ന ചിന്ത വേണ്ടത്ര സജീവമാകാറില്ല. സൂപ്പർതാരങ്ങൾക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ്‌ സംവിധായകരും സിനിമയും. പുതിയ സംവിധായകർക്കും താരങ്ങൾക്കും അവസരമൊരുക്കുന്നതിൽ തമിഴ്‌ സിനിമ ഏറെ താൽപ്പര്യം കാണിക്കുമ്പോൾ ഇവിടെ സ്ഥിതി ഏറെ ശോചനീയമാണ്‌. പുതിയ സംവിധായകർക്കുപോലും മമ്മൂട്ടിയുടെയോ മോഹൻലാലീൻറെയോ ഡേറ്റ്‌ ലഭ്യമാണെങ്കിലേ നിർമ്മാതാവിനെ ലഭിക്കൂ എന്ന അവസ്ഥ. പിന്നീട്‌ സ്വന്തം കഴിവു തെളിയിച്ച പല സംവിധായകരും ഇങ്ങിനെ സൂപ്പർതാരങ്ങളായ മോഹൻലാളിന്റേയും മമ്മൂട്ടിയുടെയും അനുഗ്രഹാശിസ്സുകളോടെയും സഹായസഹകരണത്തോടെയും രംഗത്തുവന്നരാണ്‌.


സൂപ്പർതാരങ്ങളില്ലാതെ വൻ വിജയം നേടിയ ക്ലാസ്മേറ്റ്സ്‌ സംവിധാനം ചെയ്ത ലാൽജോസിന്റെ തുടക്കം മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെയായിരുന്നു. അതുപോലെ ബ്ലെസ്സിയും (കാഴ്ച) അൻവർ റഷീദും (രാജമാണിക്യം) മമ്മൂട്ടിയുടെ താരപ്പൊലിമയിലൂടെ രംഗത്തുവന്നവരാണ്‌. തുടരെ ഹിറ്റ്‌ ചിത്രങ്ങൾ സംഭാവന ചെയ്ത അൻവർ റഷീദിന്റെ രണ്ടാമത്തെ ചിത്രത്തിലെ നായകൻ മോഹൻലാലും (ചോട്ടാമുംബൈ) മൂന്നാമത്തെ ചിത്രം അണ്ണൻതമ്പി മമ്മൂട്ടിയുടെ ഇരട്ട വേഷംകൊണ്ട്‌ ശ്രദ്ധ നേടിയതുമാണ്‌.


തമിഴിലാണെങ്കിൽ വെയിൽ, പരുത്തിവീരൻ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകൻ മാത്രമല്ല താരങ്ങളും പുതുമുഖങ്ങൾ തന്നെ. തമിഴിൽ വൻ വിജയം നേടിയ സുബ്രഹ്മണ്യപുരം സംവിധാനം ചെയ്തഭിനയിച്ച ശശികുമാർ പുതുമുഖ സങ്കൽപത്തിന്‌ പുതിയ പരിവേഷം സമ്മാനിക്കുകയും ചെയ്തു. ഇത്തരം സംരംഭങ്ങൾ മലയാള സിനിമയിൽ നടക്കുന്നില്ല എന്നതാണ്‌ ഏറെ ഖേദകരം. പക്ഷേ തമിഴിന്റെ പരീക്ഷണ വ്യഗ്രതയും വഴിമാറി നടപ്പും അനുസരിക്കാൻ മലയാള സിനിമ ഇനിയും വിസമ്മതിച്ചാൽ അത്‌ പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും കൂട്ടുകയേയുള്ളു.



പുതിയ നായിക നായകന്മാരെയും അണിയറ പ്രവർത്തകരെയും അന്വേഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ്‌ നല്ല സാഹിത്യകൃതികൾ സിനിമയിലേക്ക്‌ മൊഴിമാറ്റം നടത്തുക എന്നതും. മലയാള സിനിമക്ക്‌ ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ചെമ്മീൻ (രാമുകാര്യാട്ട്‌) തകഴിയുടെ വിഖ്യാതമായ നോവലിന്റെ അഭ്രാവിഷ്കാരമെന്നതുപോലെ ഉറൂബിന്റെയും, പാറപ്പുറത്തിന്റെയും, എം.ടി.വാസുദേവൻനായരുടെയും നോവലുകൾക്ക്‌ ചലച്ചിത്ര ഭാഷ്യം രചിച്ച സംവിധായകർ കലാപരമായും വാണിജ്യപരമായും സിനിമയുടെ വളർച്ചയിൽ സ്വാധീനം ചെലുത്തുകയാണ്‌ ചെയ്തത്‌. സാഹിത്യത്തിൽ നിന്ന്‌ സിനിമയിലെത്തിയ എം.ടിയും പത്മരാജനും മറ്റും മികച്ച തിരക്കഥകൾകൊണ്ട്‌ മലയാള സിനിമയെ സമ്പന്നമാക്കിയവരിൽ ഉൾപ്പെടുന്നു.


കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ചിത്രങ്ങളുടെ വിജയപരാജയങ്ങളുടെ കണക്കെടുക്കുമ്പോൾ സൂപ്പർതാരങ്ങളുടെ സാന്നിദ്ധ്യം മാത്രം ഒരു ചിത്രത്തിന്റെ വിജയം ഉറപ്പുവരുത്തുന്നില്ലെന്നു കാണുവാനാകും. കഥയും അവതരണവും സംവിധായകന്റെ മികവും എല്ലാം വിജയഘടകങ്ങളായി മാറുന്നു. ലാൽജോസിന്റെ തന്നെ സൂപ്പർസ്റ്റാർ ചിത്രം പട്ടാളം (മമ്മൂട്ടി) പൊട്ടിയപ്പോൾ ക്ലാസ്മേറ്റ്സ്‌, അറബിക്കഥ എന്നിവ വിജയം നേടുകയും ചെയ്തു. ഈ വർഷത്തെ കാര്യമെടുത്താൽത്തന്നെ പുതുമയും അവതരണവുമായെത്തിയ ചിത്രങ്ങളാണ്‌ ജനങ്ങൾ സ്വീകരിച്ചതെന്നുകാണാം. അക്കു അക്ബർ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ (ജയറാം) വൻ വിജയം നേടിയപ്പോൾ സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രം ഭാഗ്യദേവതയും കുടുംബസദസ്സിനെ ആകർഷിച്ച്‌ വിജയം നേടിയ പടമാണ്‌. മലയാള സിനിമയിൽ നിർമ്മാണ രംഗം സജീവമാണെങ്കിലും പ്രദർശന രംഗത്തെ അനിശ്ചിതത്വം തുടരുക തന്നെ ചെയ്യുന്നു.


വൻ മുതൽ മുടക്കുമായി തീയേറ്ററിലെത്തിയ ലൗ ഇൻ സിംഗപ്പോർ (മമ്മൂട്ടി) റെഡ്‌ ചില്ലീസ്‌ (മോഹൻലാൽ) തുടങ്ങിയവ അതിവേഗത്തിൽ അപ്രത്യക്ഷമായപ്പോൾ പാസഞ്ചർ പോലുള്ള ചെറുചിത്രങ്ങളാണ്‌ വിജയത്തിലേക്ക്‌ മുന്നേറിയത്‌. മലയാള സിനിമ സംവിധായകരും നിർമ്മാതാക്കളും ആത്മപരിശോധനക്കും സ്വയം വിമർശനത്തിനും തയ്യാറാകേണ്ടതുണ്ട്‌. പുതിയ പാതകൾ തേടുവാൻ, അവതരണരീതികൾ സമ്പന്നമാക്കുവാൻ, താരാധിപത്യമില്ലാതെ കഥാപാത്രങ്ങൾക്ക്‌ മുൻഗണന നൽകുന്ന സൃഷ്ടികൾക്ക്‌ ജന്മം നൽകുവാൻ ഇനിയും വിമുഖത കാണിച്ചാൽ അത്‌ സ്തംഭനാവസ്തയിൽ നിന്ന്‌ ശൂന്യതയിലേക്കായിരിക്കും മലയാള സിനിമയെ നയിക്കുന്നത്‌.

Tuesday, July 21, 2009

ezhuth online inauguration in north america


journalist and writer a c george inaugurates ezhuth online magazine in houston . chief editor and writer mathew nellickkunnu presides[left]]

Sunday, July 19, 2009

മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ -ബൃന്ദ


അവൻറെ
നേത്രങ്ങൾ നീണ്ടു വിടർന്നതായിരുന്നു
ഒരു പെൺകുട്ടിയുടേതുപോലെ .
സ്ത്രീകൾക്കു മാത്രമേ നീൾമിഴികൾ
പാടുള്ളൂ?
അവൻറെ ചോദ്യം.
കേട്ടറിവുകളുടെ പരിചയപ്പെരുമയിൽ നിന്ന്
ഉണർന്നെണീറ്റ്‌ വന്ന്
ഞാനവനെ കൺപീലിയിൽ ചുംബിച്ചു .
ഓരോ ചുംബനവും
പ്രണയേതിഹാസത്തിലെ ഓരോ
ഏടാണ്‌ .
നാമിപ്പോൾ
ഒരേ മഴത്തുള്ളിയിൽ
മുഖം നോക്കുന്നു.
ഓരോ മഴത്തുള്ളിയും പ്രണയ കാലത്തിൻറെ
ജൈവാടയാളങ്ങളാണ്‌ .
എനിക്ക്‌
നിൻറെയരികിൽ
കുറേ നേരം ഇരിക്കണം
പാതിവാക്കിൽ പെയ്യാതെപോയ
പ്രണയ മേഘങ്ങളെ തൊട്ടെടുക്കണം .
എനിക്കിപ്പോൾ
നിൻറെ മുഖമല്ലാതെ
മറ്റൊന്നും
ഓർക്കുവാൻ പറ്റുന്നതേയില്ല.
നിൻറെ മാത്രം സൗരഭ്യങ്ങൾ
നിൻറെ പരിരംഭണങ്ങളുടെ ഊർജ്ജ പ്രവാഹങ്ങൾ
നീയും ഞാനും

പ്രേമിച്ചൊഴുകിപ്പോവുന്ന
താഴ്‌വാരങ്ങൾ
നിന്നെ എന്നിലേക്ക്‌ ആവാഹിക്കുന്ന
സൂക്ഷമ സംവേദനങ്ങൾ
വീണ്ടും വീണ്ടും
നിന്നിലേക്കിറങ്ങിവരാൻ
മോഹിപ്പിക്കുന്ന
നിൻറെ അനുരാഗം.
പിന്നീടെപ്പോഴെങ്കിലും
കേൾക്കാനായി
ഞാൻ കാത്തുവച്ച നിൻറെ മൗനം .
ന്നെ മാത്രം ശ്വസിക്കുന്നതു കൊണ്ട്‌
പൊള്ളിച്ചുവന്നുപോയ നിൻറെ നാസികകൾ
ഉണ്മ്മയുടെ നിതാന്ത രഹസ്യങ്ങളെയും
ജീവൻറെ മൺവീണകളെയും
എനിക്ക്‌ തൊട്ടറിയുവാൻ
നീ മെനഞ്ഞ താരാപ്രപഞ്ചം
നീ ഉള്ളിൽ എന്നെയും നിന്നെയുമൊളിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവനേ ,
വിസ്മയ കാഴ്ചകളുടെ പക്ഷിലോകങ്ങളിൽ
നിന്നെ ഞാൻ തിന്നുകൊണ്ടിരിക്കും.
ഞാവൽപ്പഴത്തിൻറെ
കരിനീല പോലെ
ൻറെ നാവ്‌ തുടുക്കും വരെ .

ഫിഫ്റ്റി പൂർത്തി-ചെമ്മനം ചാക്കോ







എന്റെ അമ്പതാംപിറന്നാൾ ദിവസം രാവിലെ ഞാൻ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗംഭീരന്മാരായ നാല
ഞ്ചുപേർ വീട്ടിലേക്കു കയറിവന്നു. രാഷ്ട്രീയത്തിന്റെ മേലിടങ്ങളിൽ എവിടെയോ ഒക്കെ ഇവരെ കണ്ടിട്ടുണ്ടെന്ന്‌ ഒരു തോന്നൽ.
വന്നവർ പറഞ്ഞു: ഈ നാടിന്റെ ഹൃദയമിടിപ്പുകളാണ്‌ അങ്ങയുടെ തൂലിക പകർത്തുന്നത്‌. സാമൂഹികതിന്മകൾക്കുനേരെ ഇത്ര ധൈര്യമായി കൂരമ്പുകൾ എയ്യുന്ന കവി വേറെയില്ല. നിഷ്പക്ഷമായി നീ മുഴക്കുന്ന ധർമ്മകാഹളം നാടിന്നു രക്ഷാമന്ത്രമാണ്‌. അടുത്ത വർഷം ഇതേ ദിവസം അങ്ങേയ്ക്ക്‌ അമ്പതു വയസ്സു പൂർത്തിയാകും എന്നു ഞങ്ങളറിഞ്ഞു. അങ്ങയുടെ ഫിഫ്റ്റിപൂർത്തി നാട്ടുകാരുടെ മഹോത്സവമായി ആഘോഷിക്കണമെന്നും ഞങ്ങളുടെ പാർട്ടി ഇന്നലെ നിശ്ചയിച്ചു.
ഫിഫ്റ്റിപൂർത്തിയോ? അത്ഭുതം കലർന്ന എന്റെ ചോദ്യത്തിന്‌ അവർ ഇങ്ങനെ മറുപടി നൽകി.
അതേ, കവിസാറേ! ഷഷ്ടിപൂർത്തി പോലെ ഫിഫ്റ്റിപൂർത്തിയും. പലതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന നാം അതിന്റെ പകുതി, അമ്പത്‌, അഘോഷിക്കുന്നതല്ലേ അറുപത്‌ ആഘോഷിക്കുന്നതിനേക്കാൾ യുക്തി? അതുതന്നെ ഫിഫ്റ്റിപൂർത്തി.
രാഷ്ട്രീയനൂലാമാലകളിൽപ്പെട്ടു കഴിയുന്ന നിങ്ങൾക്ക്‌ ഇതിനോക്കെ സമയം കിട്ടുമോ? ഞാൻ ചോദിച്ചു.

തിരഞ്ഞെടുപ്പ്‌ ഇന്നത്തെ പോക്കിന്‌ ഇനി ഒരു കൊല്ലം കഴിഞ്ഞേ ഉണ്ടാകൂ. ചിലപ്പോൾ ആറുമാസംകൂടി നീളാൻ സാദ്ധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാർട്ടിയുടെ നിലനിൽപിന്‌ അതുവരെ കലയും സംസ്കാരവും സജീവരംഗമാക്കാൻ ഞങ്ങൾ നിശ്ചയിച്ചു. സാറിനു ഷഷ്ടിപൂർത്തിയാകണമെങ്കിൽ ഇനി വേണം പത്തുകൊല്ലം. ഒരു കൊല്ലത്തെ ആഘോഷമാണ്‌ ഫിഫ്റ്റിപൂർത്തിക്കു ഞങ്ങൾ പ്ലാനിടുന്നത്‌. നാളെ മുതൽ തുടങ്ങാം. നാടെങ്ങും ഇടയ്ക്കിടയ്ക്ക്‌ ഇതിനായി ഞങ്ങൾ യോഗങ്ങളും മൂശായിരകളും കീശായിരകളുമൊക്കെ സംഘടിപ്പിക്കും. ഈടുള്ള ഒരു പണക്കിഴിയും സമർപ്പിക്കും. അവർ വിശദീകരിച്ചു.
രണ്ടു കൈയും കൂപ്പി തൊഴുതുകൊണ്ട്‌ ഞാൻ തിരക്കി. ഈ അദ്ഭുതങ്ങളൊക്കെ കാണിക്കാൻ എവിടുന്നാണു പണം?
ഉത്തരം കിട്ടി ഇതിനു സംസ്ഥാനവ്യാപകമായ ഒരു കമ്മിറ്റിയുണ്ടാക്കും. അങ്ങയുടെപേരിൽ ഒരു പിഴവു ചോദിക്കുന്നതു ഞങ്ങൾക്കഭിമാനകരമാണ്‌. കൂടുതലൊന്നും അങ്ങ്‌ അറിയേണ്ട. എല്ലാം ഞങ്ങൾ ഭദ്രമായി ചെയ്തുകൊള്ളാം. ഒന്നു സമ്മതംമൂളിയേച്ചാ
ൽ മതി.
സംഗതികളുടെ കിടപ്പിന്റെ മണം കിട്ടി. ഞാനും രാഷ്ട്രീയക്കച്ചവടക്കാരാകണമോ? ജനങ്ങൾക്ക്‌ എന്നോടുള്ള സ്നേഹാദരങ്ങൾ വിപണിയിൽ എത്തിക്കുകയോ? ഞാൻ പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച രണ്ടു മണിക്കു വരൂ. അപ്പോൾ ഞാൻ ഉത്തരം പറയാം.


മണിക്കൂർ ഒന്നായില്ല. വേറൊരു പാർട്ടി വന്നു. അവരും പറഞ്ഞു. ദേശദ്രോഹികളായ ആരെയും മുഖം നോക്കാതെ അമ്പെയ്തുവീഴ്ത്തുന്ന നാടിന്റെ ധീരനായ കവിയുടെ ഫിഫ്റ്റിപൂർത്തി ആഘോഷം ഗംഭീരമാക്കണമെന്ന്‌. എന്റെ വീട്ടുമുറ്റത്ത്‌ എന്റെ ഒരു പൂർണ്ണകായ ലോഹ പ്രതിമ സ്ഥാപിക്കാൻകൂടി അവർ ഉദ്ദേശിക്കുന്നുപോലും! സംസ്ഥാന വ്യാപകമായ ഒരു ചെറിയ പിരിവ്‌ ഇതിന്‌ അവരും സംഘടിപ്പിക്കുന്നു. സമ്മതം നൽകണം. അവരോടും ഞാൻ പറഞ്ഞു.
വെള്ളിയാഴ്ച രണ്ടുമണിക്കു വരൂ, അപ്പോൾ തീരുമാനം പറയാം.
പല പാർട്ടികളും പാർ
ട്ടിതന്ത്രങ്ങൾ പകർത്തുന്ന യൂണിയനുകളും എല്ലാം കലാ-സാംസ്കാരിക പ്രവർത്തനത്തിൽ ഉത്സുകരായിരിക്കുന്നു. തൽക്കാലഭരണത്തെ വീഴ്ത്താൻ എളുപ്പമല്ലെന്ന്‌ ഉറപ്പ്‌. വാഗ്ദാന വൈഭവക്കാരായ വേറെ ചില പാർട്ടികളും സംഘടനകളുംകൂടി എന്റെ അമ്പതാംപിറന്നാൾ ഫിഫ്റ്റിപൂർത്തിയാക്കാൻ വരികയായി. പണപ്പിരിവ്‌ പ്രിയതമയെപ്പോലെ എല്ലാവരുടെയും കൂടെയുണ്ട്‌. വാഹനം വാങ്ങിച്ചു തരുന്നു ചിലർ, വീടു പൊളിച്ചു പണിതുതരുന്നു ചിലർ. എന്റെ പേരിൽ എൻഡോവ്‌മന്റ്‌ ഏർപ്പെടുത്തുന്നു ചിലർ. സ്വർണ്ണത്തിൽ പുളിശ്ശേരിവച്ചു തരാമെന്നായിരിക്കും അടുത്തു വരുന്നവരുടെ വാഗ്ദാനം. വന്നവരോടെല്ലാം ഞാൻ മറുപടി പറഞ്ഞു. വെള്ളിയാഴ്ച രണ്ടു മണിക്കു വരു. അപ്പോൾ പറയാം.
വെള്ളിയാഴ്ചയായി, ഉച്ചയ്ക്കു രണ്ടുമണിയോടെ നേരത്തെ വന്ന കൂട്ടരെല്ലാം വീട്ടിലെത്തി. ഓരോ ഗ്രൂപ്പും അന്യോന്യം മുഖംതിരിഞ്ഞ്‌ ഇരിപ്പായി, സാംസ്കാരികരംഗത്ത്‌ പുത്തൻ കാൽവയ്പുകൾ നടത്താൻ തിരിച്ചവർ!
ഞാൻ കൃത്യം രണ്ടുമണിക്കുതന്നെ അവരുടെ മുന്നിലെത്തി നമസ്കാരം നൽകി പറഞ്ഞു. സംസ്കാരതൽപരന്മാരേ, നിങ്ങൾക്ക്‌ എന്റെ നമസ്കാരം! കലയുടെ കൈപിടിച്ചു ജനസേവനം ചെയ്ത കവിയെ ബഹുമാനിക്കാൻ വന്നവരാണല്ലോ നിങ്ങളെല്ലാവരും. ലക്ഷ്യം ഭിന്നമല്ല. അതിനാൽ ആദ്യംതന്നെ അന്യോന്യം മുഖം കാണത്തക്കവിധം ഇരുന്നാലും ഫിഫ്റ്റിപൂർത്തി എന്നത്‌ ഗംഭീരമായ ഒരു ആശയംതന്നെ. അതു ഞാൻ അൽപം പരിഷ്കരിക്കുന്നു. കൊട്ടും കുഴലൂത്തുമൊന്നും വേണ്ട അതിന്‌. പിരിവ്‌ ഒട്ടും തന്നെ വേണ്ട. എന്റെ ഫിഫ്റ്റിപൂർത്തിയുടെ പേരിൽ ഒരു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും, നിങ്ങൾ സ്വയം ജോലിചെയ്തുണ്ടാക്കിയ കാശുകൊണ്ട്‌ എന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചിട്ടു വന്നാലും. അപ്പോഴേക്കും തിരഞ്ഞെടുപ്പാകുമല്ലോ. അതിന്റെ ബഹളവും ബദ്ധപ്പാടും കൂടി ഒന്നു കഴിഞ്ഞോട്ടെ. അനന്തരം നമുക്ക്‌ ഫിഫ്റ്റിവൺപൂർത്തി ആഘോഷിക്കാം. ഉടൻ ചായ വരും. അതു കുടിച്ചിട്ട്‌ ഇപ്പോൾ നിങ്ങൾ പോയാലും!

ഉറക്കം കെടുത്തിയ ഇംഗ്ലീഷ്‌ സീലിങ്‌ ഫാൻ-എ.ക്യു.മഹ്ദി


ഭാഗം മൂന്ന്
വളരെ പഴക്കമുള്ള ഒരു മൂന്നുനില മന്ദിരമായിരുന്നു കൊളംബൊയിലെ വൈ.എം.സി.എ കെട്ടിടം. 102 വർഷം മുമ്പ്‌ ബ്രട്ടീഷ്‌ ഭരണകാലത്ത്‌ നിർമ്മിക്കപ്പെട്ടതാണിതെന്ന്‌ അവിടെ രേഖപ്പെടുത്തിയിരുന്നു.
രണ്ടാംനിലയിലായിരുന്നു എന്റെ മുറി. പഴയ കെട്ടിടമാണെങ്കിലും വൃത്തിയും വെടിപ്പുമുള്ള ർറൂം. ഫർണീച്ചറുകൾ, എന്തിന്‌ ബാത്ത്‌ർറൂം ഫിറ്റിംഗ്സ്‌ ഉൾപ്പെടെ വാഷ്ബേസിൻ പോലും പഴയ ഇംഗ്ലീഷ്‌ നിർമ്മിതമായിരുന്നു. അവയൊക്കെ ശരിക്കും ഒരു പുരാവസ്തുശേഖരത്തെയാണ്‌ അനുസ്മരിപ്പിച്ചതു.
ആദ്യദിവസം, ബാക്കിയുള്ള പകൽ മുഴുവൻ വിശ്രമത്തിനായി ഞാൻ മാറ്റിവച്ചു. മാത്രമല്ല ഒറ്റയ്ക്ക്‌ യാത്ര വന്നതിനാൽ അടുത്ത നാലഞ്ചു ദിവസത്തെ പരിപാടികൾ സ്വയം തയ്യാറാക്കാനുമുണ്ട്‌.
വൈ.എം.സി.എയുടെ വകയായി ഒരു ഭക്ഷണശാഖയുണ്ട്‌ താഴെ എല്ലാ വിഭവങ്ങളും ലഭ്യമായിരുന്നു അവിടെ, കേരള വിഭവമായ പുട്ടും കടലയും വരെ. പേരോർമ്മയില്ലാത്ത ഒരു ശ്രീലങ്കൻ വിഭവമായിരുന്നു അന്നത്തെ അത്താഴത്തിനായി ഞാൻ തെരഞ്ഞെടുത്തത്‌. അധികം മസാലക്കൂട്ടുകളൊന്നുമില്ലാത്ത ഒരു നല്ല ഭക്ഷണം. പക്ഷേ, എരിവും മധുരവും ഒരുപോലെ ചേർത്ത ആ വിചിത്ര ഭക്ഷണത്തിന്‌ വലിയ രുചിയൊന്നും തോന്നിയില്ല.
ശ്രീലങ്കയിലെ ആദ്യരാത്രി. മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ആ പുരാതന സീലിങ്‌ ഫാൻ മാത്രമാണ്‌ ഇടയ്ക്കെങ്കിലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയത്‌. മുനയും മൂക്കും മുലയുമൊക്കെയുള്ള കുട്ടികളുടെ കളിപ്പമ്പരംപോലെ അൽപ്പമൊന്നു കുലുങ്ങിവിറച്ച്‌ കറങ്ങിക്കൊണ്ടിരുന്ന ആ അതിപുരാതന ഇംഗ്ലീഷ്‌ പങ്ക. എപ്പോഴാണ്‌ എന്റെമേൽ പൊട്ടിവീഴുക എന്ന വിചാരം ഉറക്കത്തിന്റെ ഇടവേളകളിൽ ഒരു ദുസ്വപ്നം പോലെ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല, അടുത്ത പകൽ പിറന്നു വീഴുമ്പോഴും പിന്നീട്‌ ഞാൻ മുറിവിട്ടൊഴിയുംവരെയും. എത്രയോ പതിറ്റാണ്ടുകളായി ആ പങ്ക ഇതേമട്ടിൽ കറങ്ങി കാറ്റുവീശിക്കൊണ്ടിരിക്കുന്നു.
രാവിലെ ജനാലകർട്ടൻ വശത്തേയ്ക്ക്‌ പൂർണ്ണമായും നീക്കി പുറംകാഴ്ചകളിലേയ്ക്കൊന്നു കണ്ണുപായിച്ചപ്പോഴാണ്‌ അതു കണ്ടത്‌, രണ്ടു ഇരട്ടകെട്ടിടങ്ങൾ (ട്വിൻ ടവേഴ്സ്‌). വളരെ ഉയരമുണ്ട്‌ മനോഹരമായ ആ ആധുനികമന്ദിരങ്ങൾക്ക്‌ തീവ്രവാദി ആക്രമണത്താൽ തകർന്നുപോയ ന്യൂയോർക്ക്‌ മന്ദിരങ്ങളെയാണ്‌ അവ അനുസ്മരിപ്പിച്ചതു. കൊളംബൊ നഗരത്തിലെ ഫോർട്ട്‌ ഏരിയ ആവണം അത്‌. നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങൾ മുഴുവൻ ആ ഭാഗത്താണ്‌.
കൊളംബൊയിലെ എന്റെയീ ആദ്യ ദിവസം, സ്വന്തമായി നഗരം നടന്നു കാണാൻ തീരുമാനിച്ചു.
വൈ.എം.സി.എ റസ്റ്റോറന്റിൽ നിന്നും ഒരു അമേരിക്കൻ ബ്രേക്ക്ഫാസ്റ്റും കഴിച്ച്‌ ഞാൻ പുറത്തിറങ്ങി. ഫോർട്ട്‌ ഏരിയയിലേക്ക്‌ ഞാൻ മെല്ലെ നടന്നു. വെയിൽ പടർന്നു തുടങ്ങിയെങ്കിലും വലിയ ചൂടില്ല. അപ്പോൾ ഇതാണ്‌ നഗരത്തിന്റെ ഹൃദയഭാഗം. ർറൂംജനാലയിലൂടെ ഞാൻ കണ്ട ഇരട്ടകെട്ടിടങ്ങൾക്ക്‌ അകമ്പടി സേവിച്ചുകൊണ്ട്‌ മറ്റു കുറേയധികം അംബരചുംബികളായ മണിമന്ദിരങ്ങൾ ചുറ്റും ചിതറിനിൽപ്പുണ്ട്‌.
എനിക്ക്‌ മടക്ക ടിക്കറ്റ്‌ റീകൺഫേം ചെയ്യേണ്ട എയർലങ്കയുടെ കൊളംബോ കേന്ദ്രഓഫീസ്‌ ഈ ഇരട്ടമന്ദിരങ്ങളിലൊന്നിന്റെ താഴത്തെ നിലയിലാണ്‌. ആ ഭംഗിയുള്ള കെട്ടിടവും കാണാം, ടിക്കറ്റും ശരിയാക്കാം എന്നു കരുതി, കൊളംബൊയിലെ അന്നത്തെ ആദ്യകർമ്മം അതാക്കാൻ ഞാൻ തീരുമാനിച്ചു.
തകർക്കപ്പെട്ട ന്യൂയോർക്ക്‌ ടവേഴ്സിന്റെ അതേ പേരാണ്‌ ഈ മന്ദിരങ്ങൾക്കും കൊടുത്തിട്ടുള്ളത്‌. വേൾഡ്‌ ട്രേഡ്‌ സെന്റർ. 37 നിലകൾ വീതം ഉള്ള ഇവയാണ്‌ കൊളംബൊയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങൾ. വളരെ മനോഹരമായ നിർമ്മിതി തന്നെ. ഈ അത്യാധുനിക കെട്ടിടങ്ങൾ നിറയെ വലിയ വ്യാപാരസ്ഥാപനങ്ങളുടെയും സർക്കാരിന്റെയും കേന്ദ്ര ആഫീസുകൾ പ്രവർത്തിക്കുന്നു.
ഞാൻ ശ്രീലങ്ക സന്ദർശിക്കുമ്പോൾ ചന്ദ്രിക കുമാരതുംഗെ ആയിരുന്നു അന്നത്തെ പ്രസിഡന്റ്‌. തമിഴ്‌ പുലികളിൽ നിന്നുള്ള ആക്രമണ ഭീഷണി കാരണം നഗരം മുഴുവൻ പോലീസ്‌/പട്ടാള നിയന്ത്രണത്തിലായിരുന്നു. ഞാൻ താമസിച്ച വൈ.എം.സി.എ ഹോസ്റ്റലിനു തൊട്ടടുത്ത്‌, ഒരു വിളിപ്പാടകലെയാണ്‌ ചന്ദ്രിക കുമാരതുംഗെ താമസിക്കുന്നത്‌. അവരുടെ ഔദ്യോഗിക വസതിയാണത്‌. അതിനാൽ ഈ സ്ഥലത്തിനു ചുറ്റും എപ്പോഴും കനത്ത പട്ടാള കാവലുണ്ട്‌. പ്രധാന റോഡിന്റെ അരികിൽ അടുത്തടുത്തായി മണൽച്ചാക്കുകൾ കൊണ്ടുള്ള ചുറ്റുമതിൽ നിർമ്മിച്ച്‌ അതിനുള്ളിൽ പുറത്തേയ്ക്കു നീട്ടിയ യന്ത്രത്തോക്കുമായി കാവൽനിൽക്കുന്ന പട്ടാളക്കാർ, തമ്മിൽ വല്ലാത്ത ഭയാശങ്കയുണർത്തും. അത്ര കടുത്ത ഭീഷണിയാണ്‌ സ്വന്തം ജീവന്റെ പേരിൽ ചന്ദ്രിക നേരിടുന്നത്‌.
ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ കൈയ്യിലെ ക്യാമറ കണ്ട്‌ റിസപ്ഷൻ കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരൻ മൂന്നാര്റിയിപ്പു നൽകി, സൂക്ഷിക്കണം, വിദേശിയുമാണ്‌, കാവൽ പട്ടാളക്കാർക്കു സംശയം ജനിപ്പിക്കുംവിധം പൊതുകെട്ടിടങ്ങളുടെ ഫോട്ടോ എടുക്കാൻ ഒരിക്കലും ശ്രമിക്കരുത്‌.
ഫോട്ടോ എടുക്കുന്ന വിഷയത്തിൽ ഇരട്ടമന്ദിരങ്ങളെ ഒഴിവാക്കി ഞാൻ മുന്നോട്ടു നീങ്ങി. റോഡരികിലും വൻ കെട്ടിടങ്ങൾക്കു മുമ്പിലുമൊക്കെ തോക്കുധാരികളായ നിരവധി കാവൽഭടന്മാരെ കാണുകയും ചെയ്തു.
പ്രധാനറോഡ്‌, താരതമ്യേന വൃത്തിയും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. വശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ, പരിഷ്കരിച്ച ഒരു കൊച്ചി പട്ടണത്തെ അനുസ്മരിപ്പിക്കുന്ന കൊളംബൊ നഗരമെന്നു തോന്നി.
ഉച്ചയ്ക്ക്‌ ഏറ്റവും തിരക്കുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണത്തിനു കയറി. തൂശനിലയിൽ വിളമ്പിത്തന്ന ഊണെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരു ഡസൻ കറികൾക്കും വലിയ രുചിയൊന്നും തോന്നിയില്ല. ആ സാധാരണ ഊണിന്‌ 100 രൂപ (50 ഇന്ത്യൻ രൂപ)യാണവർ ഈടാക്കിയത്‌.
നഗരം ഒറ്റയ്ക്കു കറങ്ങി നടന്നു കാണുന്നതിനിടെ ആദ്യദിവസം കടന്നുപോയി.
രണ്ടാംനാൾ ബീച്ച്‌ ഏരിയ സന്ദർശനമാണ്‌ നിശ്ചയിച്ചതു. ഏറെ മനോഹരമായ ഒരു ബീച്ചുണ്ട്‌ കൊളംബൊയിൽ. സായാഹ്നങ്ങളിൽ ഈ കടൽത്തീരം വിദേശടൂറിസ്റ്റുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കും. കടലിന്റെ ആഴംകുറഞ്ഞ ചില തീരവശങ്ങളിൽ ജലകേളികൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്‌. ബീച്ചിന്റെ പരിസരം മുഴുവൻ കൗതുകവസ്തുക്കളുടെ വിൽപ്പനയ്ക്കായി ശ്രീലങ്കൻ ചെറുപ്പക്കാരും, യുവതികളും കറങ്ങി നടക്കുന്നുണ്ട്‌. ശ്രീലങ്കൻ സ്ത്രീകളുടെ വേഷം സാരി തന്നെ. ഒരു പ്രത്യേകരീതിയിലാണ്‌ അവർ സാരി ധരിക്കുന്നത്‌. ഈ വേഷത്തെ പ്രാദേശികമായി ലാമൺസാരി എന്നാണു സിംഹളഭാഷയിൽ പറയുക.
ബീച്ചിലിരുന്നാൽ പിന്നിൽ ചില നക്ഷത്രഹോട്ടലുകളുടെ ഉയർന്ന കെട്ടിടങ്ങൾ കാണാം. തൊട്ടരികിൽ തന്നെയാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകളായ ടാജും, ഹിൽറ്റണും. നേരത്തെ സൂചിപ്പിച്ച ട്വിൻടവറുകളുടെ മേലറ്റവും ബീച്ചിലിരുന്നു ചെരിഞ്ഞു നോക്കിയാൽ ചെറുതായി കാണാം.
ഈ ട്വിൻടവറുകളെ ആക്രമിക്കാൻ ഇത്‌ ന്യൂയോർക്ക്‌ സ്ഫോടനത്തിനു മുമ്പാണ്‌ എൽ.ടി.ടി.ക്കാർ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടതായി കേട്ടു. ലക്ഷ്യം തെറ്റിയ ആയുധം വന്നു പതിച്ചതു തൊട്ടടുത്തുള്ള ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ്‌. ഭാഗ്യത്തിന്‌ കെട്ടിടത്തിന്റെ കുറേ ഭാഗം തകർന്നതല്ലാതെ ആളപായമൊന്നും ഉണ്ടായില്ല.
അൽ-ഖ്വൈദക്കാർ ന്യൂയോർക്ക്‌ മന്ദിരങ്ങൾ ആക്രമിക്കുന്ന വിധം പഠിച്ചതു എൽ.ടി.ടി.ക്കാരിൽ നിന്നാണോ...?
സന്ധ്യയോടെ ബീച്ചിനോടു വിടപറഞ്ഞ്‌ വൈ.എം.സി.എയിൽ മടങ്ങിയെത്തി. അൽപ്പം വിശ്രമിച്ചിട്ട്‌ രാത്രിയിലെ നഗരസന്ദർശനത്തിനിറങ്ങി.
രാത്രിയിൽ കൊളംബൊ നഗരം അതീവമനോഹരം തന്നെ.ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും ഷോർറൂമുകളും, വലിയ വ്യാപാരസ്ഥാപനങ്ങളും നിയോൺ ബോർഡുകളുടെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്ച, ഒരു പാശ്ചാത്യരാജ്യത്തെ ഏതെങ്കിലും ചെറുപട്ടണത്തെ അനുസ്മരിപ്പിക്കും.
ശ്രീലങ്കയുടെ വരുമാന മാർഗ്ഗങ്ങളിലൊന്ന്‌ മറ്റു രാജ്യങ്ങൾക്ക്‌ തൊഴിലാളികളെ സപ്ലെ ചെയ്യുക എന്നത്‌. ഇന്ത്യയിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന്‌ ഗൾഫ്‌ നാടുകളിലേയ്ക്ക്‌ ശ്രീലങ്കൻ തൊഴിലാളികൾ പണിയെടുക്കാനെത്തുന്നു. ഫിലിപ്പീൻസിൽ നിന്നും ഉണ്ട്‌ ഇത്തരം തൊഴിലാളി പ്രവാഹം. ഇത്‌ നമ്മുടെ വിദേശ തൊഴിൽ മേഖലയെ ചെറുതായൊന്നുമല്ല ഇപ്പോൾ ബാധിച്ചിട്ടുള്ളത്‌.
ശ്രീലങ്കൻ കറൻസിയുടെ മൂല്യശോഷണമാണ്‌ തൊഴിലാളികളെ വിദേശങ്ങളിലേക്ക്‌ ഇത്രയേറെ ആകർഷിക്കുന്നത്‌. രണ്ടു ശ്രീലങ്കൻ രൂപയ്ക്ക്‌ ഒരു ഇന്ത്യൻ ഉറുപ്പികയുടെ വിലയേയുള്ളു. ഒരു അമേരിക്കൻ ഡോളറിന്‌ 90 ശ്രീലങ്കൻ രൂപ കിട്ടുമെങ്കിൽ ഇന്ത്യയിലേത്‌ 45 രൂപയാണ്‌. കറൻസിയുടെ മൂല്യം ശ്രീലങ്കയിൽ കുറവാണെങ്കിലും സാധനങ്ങൾക്ക്‌ വിലക്കുറവൊന്നുമില്ല. സാമാന്യം ഭേദപ്പെട്ട ഒരു വെജിറ്റേറിയൻ ഊണിനുപോലും 100 ശ്രീലങ്കൻ രൂപ കൊടുക്കേണ്ടി വന്നുവല്ലോ? തേയിലയുടെ നാടാണെങ്കിലും ഒരു നല്ല ചായയ്ക്ക്‌ 20 രൂപ കൊടുത്തേ മതിയാകു.
പാചകവിഷയത്തിൽ ശ്രീലങ്കക്കാർ അത്ര സമർത്ഥരല്ലെന്ന്‌ ഇവിടുത്തെ ഹോട്ടൽ വിഭവങ്ങൾ വെളിപ്പെടുത്തുന്നു.
പൊതുവേ ശാന്തശീലരാണ്‌ ഈ കൊച്ചുരാജ്യക്കാർ; സംസ്കാര സമ്പന്നരും.
ഒരു വലിയ പട്ടണമാണെങ്കിലും കഴിയുന്നത്ര വൃത്തിയോടും ശ്രദ്ധയോടും നഗരപരിസരം സൂക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു; ഒരളവുവരെ നാട്ടുകാർ സഹകരിക്കുകയും ചെയ്യുന്നു.

യാത്ര-മാത്യു നെല്ലിക്കുന്ന്‌


കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.

ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം നിലയിലെ ചില്ലുജനാലയ്ക്കരുകിൽ അയാൾ കനാലിനെ നോക്കി നിൽക്കും. മഴ പെയ്യുമ്പോൾ കനാൽപെട്ടെന്നു നിറയുമെങ്കിലും അത്‌ കരകവിഞ്ഞൊഴുകുന്നത്‌ ഒരിക്കലും കണ്ടിട്ടില്ല. കുത്തൊഴുക്കിന്റെ ശക്തി പലപ്പോഴും കിടിലം കൊള്ളിക്കുമെങ്കിലും ഏതോ അജ്ഞാതമായൊരു ബന്ധം ആ കനാലിനോടു തോന്നിയിരുന്നു.
എന്നും രാവിലെ ഉണരുമ്പോൾ
ജനാലയുടെ കർട്ടൺ നീക്കി കനാലിനെ നോക്കിനിൽക്കും. രാത്രികാലങ്ങളിലും ഈ പതിവു തുടരും. അപ്പോൾ കനാലിനു കുറുകെ കടന്നുപോകുന്ന വഴിയിറമ്പിൽ തെളിഞ്ഞു നിൽക്കുന്ന നിയോൺ വിളക്കുകൾ അവ്യക്തമായി മാത്രം കനാലിനെ കാണിച്ചു കൊടുത്തിരുന്നു.

വീടിന്റെ പുറകുവശത്തെ പുൽമേട്‌ കഴിഞ്ഞാൽ കനാലിന്റെ തീരമായി. വൈകുന്നേരങ്ങളിൽ കുട്ടികൾ ചൂണ്ടയിട്ടിരിക്കുന്നത്‌ കൗതുകമുള്ള കാഴ്ചയായിരുന്നു. എങ്കിലും മത്സ്യങ്ങളെ കുരുക്കി കൂടകളിലേക്ക്‌ എറിയുന്നത്‌ കാണുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല.
കനാലിന്റെ തീരം മെയിലുകൾ നീണ്ടു കിടന്നു. പുൽമേടുകൾ കൊണ്ട്‌ തീരം പുതഞ്ഞു കിടന്നിരുന്നു. എങ്കിലും പുല്ലുകൾക്കിടയിലും ഒരു വഴിച്ചാല്‌ തെളിഞ്ഞിരുന്നു.
അന്ന്‌ അയാളും നായും വളരെ ദൂരം നടന്നു. എത്ര ദൂരം കടന്നുപോയെന്ന്‌ നിശ്ചയമില്ലായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ കനാലിനെ മുറിച്ചു പോകുന്ന പാതവക്കത്തെ കലുങ്കിൽ വിവശനായി അയാൾ ഇരുന്നു. കാഴ്ചയിൽ എഴുപത്തഞ്ച്‌ തോന്നിക്കുമെങ്കിലും അറുപതുവയസ്സേ ഉണ്ടായിരുന്നൊള്ളു. നടന്നു നടന്ന്‌ കിതയ്ക്കുകയോ കഷണ്ടി കയറിയ തല വിയർക്കുകയോ ചെയ്യുമ്പോൾ അയാൾ എവിടെയെങ്കിലും ഇരുന്നു വിശ്രമിക്കും.

അന്നു നന്നെ ഇരുട്ടിയപ്പോൾ മാത്രമാണ്‌ അയാൾ വീട്ടിലെത്തിയത്‌. നായെ സ്വതന്ത്രമായി ലീഷ്‌ അഴിച്ച്‌ ബാക്ക്‌ യാർഡിൽ വിട്ടു. അതിന്റെ പാത്രത്തിലേക്ക്‌ കുറച്ച്‌ പുരിന ഡോഗ്‌ ഫുഡ്‌ ഇട്ടുകൊടുത്തു. പ്ലാസ്റ്റിക്‌ പാത്രത്തിൽ കുറച്ചു ജലവും നിറച്ചു. അതായിരുന്നു ആ നായയുടെ അത്താഴം.
ബാക്ക്‌ യാർഡിൽ ഭാര്യയും കുട്ടികളും ചേർന്ന്‌ ഒരു പച്ചക്കറിത്തോട്ടം പിടിപ്പിച്ചിട്ടുണ്ട്‌. അതിൽ നനയ്ക്കുവാനല്ലാതെ മറ്റൊന്നിനും അയാൾക്കു കഴിയുമായിരുന്നില്ല. ഡയബറ്റിക്സും ഹായ്‌ ബ്ലഡ്പ്രഷറും തുടങ്ങിയിട്ട്‌ പത്തു വർഷം കഴിഞ്ഞു. മരുനന്നുകളുടെ ശക്തികൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഭാര്യയ്ക്ക്‌ അയാളിലും വളരെ പ്രായക്കുറവുണ്ടായിരുന്നു. ലേറ്റ്‌ മാരേജിൽ, അയാളുടെ ഉയർന്ന ഉദ്യോഗവും പണവും ചെറുപ്പക്കാരിയായ ഭാര്യയെ സമ്പാദിക്കാൻ സഹായിച്ചു.

ഈ അറുപതാമത്തെ യസ്സിൽ കുട്ടികൾ വളരെ പ്രായം കുറഞ്ഞവരായിരുന്നതുകൊണ്ട്‌ അവരെ ഒരു കാര്യവും ഏൽപ്പിക്കുവാൻ പറ്റുമായിരുന്നില്ല. 14 വയസ്സും 12 വയസ്സുമുള്ള രണ്ടു പെൺകുട്ടികൾ.
അയാൾ അമേരിക്കയിൽ എത്തിയപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി രണ്ടു വർഷം മുമ്പ്‌ പൂട്ടിപ്പോയി. പലയിടത്തും ജോലി തേടിയെങ്കിലും ആരും ജോലി നൽകിയില്ല. പ്രായാധിക്യം തന്നെയാണ്‌ കാരണമെന്ന്‌ അയാൾക്കറിയാമായിരുന്നു.
സമയാസമയം മരുന്നുകൾ കഴിച്ചും കനാലിന്റെ ഒഴിക്കിലേക്ക്‌ നോക്കി സമയം കളഞ്ഞും തോട്ടം നനച്ചും അയാളുടെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.
ചെറുപ്പക്കാരിയായ ഭാര്യ എന്നും ഉച്ചതിരിയുമ്പോൾ ഹോസ്പിറ്റലിൽ ജോലിക്കുപോകും. രാവിലെ കുട്ടികളെ സ്കൂളിൽ ഡ്രോപ്പ്‌ ചെയ്യുന്നതും വൈകുന്നേരം പിക്ക്‌ ചെയ്യുന്നതും അയാളുടെ ജോലിയാണ്‌. പാതിരയോടെ നഴ്സിം
ഗ്‌ ജോലി തീരുന്ന ഭാര്യ താമസിച്ചു മാത്രമേ മിക്കവാറും വീട്ടിൽ വന്നിരുന്നുള്ളു. ഭാര്യയുടെ വരവും കാത്ത്‌ എന്നും അയാൾ ഉറങ്ങാതിരിക്കുമായിരുന്നു. പലപ്പോഴും ടി.വിയുടെ മുന്നിലിരുന്ന്‌ മടുത്ത്‌ ഉറങ്ങിപ്പോയിട്ടുണ്ട്‌.
കുറഞ്ഞൊരുനാളായി മരുന്നുകൾ കഴിച്ച്‌ അയാളും കുട്ടികൾക്കൊപ്പം ഉറങ്ങാൻ പോകും. ഭാര്യ ഒരിക്കലും ആവലാതി പറഞ്ഞിട്ടുമില്ല. അയാൾ താമസിച്ചുള്ള വരവിനേക്കുറിച്ച്‌ ചോദിക്കാറുമില്ല. വർഷത്തിലൊരിക്കൽ കുട്ടികളേയും കൂട്ടി ഭാര്യ വിനോദയാത്ര പോകുമ്പോൾ അയാൾ പൂർവ്വാധികം അനുസരണയുള്ള നായയായി വീടുനോക്കി കഴിയും.

അടുത്തകാലത്തായി ഭാര്യയുടെ ജോലിത്തിരക്ക്‌ കൂടി വന്നുകൊണ്ടിരുന്നു. നേരം പുലർന്നിട്ടു മാത്രമേ അവൾ വീടെത്താറുള്ളു.
ഒരു സായാഹ്നത്തിൽ പതിവില്ലാതെ കിടക്കമുറിയിലിരുന്ന്‌ അയാൾ കരയുകയുണ്ടായി. വിവാഹഫോട്ടോ
യിൽ നോക്കി ഏറെ നേരം അയാളിരുന്നു. എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞുവന്നു. അപ്പോൾ കുട്ടികൾ വെളിയിൽ പന്തു കളിക്കുകയായിരുന്നു. ഭിത്തിയിലേക്ക്‌ ഏറിയപ്പെടുന്ന പന്ത്‌ തന്റെ നേർക്കായുള്ള കല്ലായി അയാൾക്കു തോന്നി. അതിൽ നിന്ന്‌ രക്ഷനേടാൻ അയാൾ പതുങ്ങിയിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലുള്ള ഈ ഒളിച്ചുകളി ഇനി ഒരിക്കലും സാധ്യമാവില്ലെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. കൊഴിഞ്ഞുപോയ കുട്ടികാലം ഓർത്ത്‌ മനസ്സു പിടഞ്ഞു. യൗവനത്തിലെ ചൂടുള്ള ദിവസങ്ങളെ അയാൾ സ്വപ്നം കണ്ടു. യൗവനത്തിന്റെ ഓജസും തന്റേടവും പൊയ്പ്പോയെന്ന്‌ അയാൾ വേദനയോടെ വീണ്ടും അറിഞ്ഞു. നെയ്‌ നിറഞ്ഞ ഞരമ്പുകൾ തൊലി പിളർന്ന്‌ തല നീട്ടുന്നതായും ചുറ്റിപ്പിണർന്ന്‌ കഴുത്തു ഞെരിക്കുന്നതായും തോന്നി. തുരുമ്പിച്ച നാഡികളും ഞൊറിവീണ തൊലിയും ചുളിഞ്ഞ്‌ വികൃതമാക്കപ്പെട്ട മുഖവും തന്റേതല്ലെന്ന്‌ അയാൾക്ക്‌ സംശയമുണ്ടായി. വർഷങ്ങളുടെ കുത്തൊഴുക്കിൽ മടവീണ ഒരു ചിറ.

ആ സായാഹ്നത്തിൽ പതിവുകളെ അയാൾ മറന്നു. ഭക്ഷണമോ മരുന്നോ സമയത്തിന്‌ കഴിച്ചില്ല.കറുത്ത മേഘങ്ങൾ ചൂടിയിരുന്ന ആകാശം മഴ പൊഴിച്ചു തുടങ്ങി. ആറു മണിയോടെ കനാലിന്റെ തീരങ്ങൾ കവിഞ്ഞ്‌ മഴവെള്ളം കുത്തിപ്പാഞ്ഞു. മഴയുടെ ആരവം അമർന്നപ്പോൾ നായയെ ലീഷിൽ പിടിച്ച്‌ അയാൾ കനാൽതീരത്തേക്ക്‌ നടന്നു. ഇരുൾ ഭൂമിയെ മൂടിക്കൊണ്ടിരുന്നു. അയാളുടെ നടത്തക്ക്‌ പതിവിനെതിരേ വേഗതയായിരുന്നു. മുഖത്തെ മാംസപേശികൾ മുറുകി വന്നു. കുത്തൊഴുക്ക്‌ നോക്കി ചിരിച്ചു. കട്ടികൂടിവരുന്ന ഇരുട്ടിലേക്ക്‌ അയാൾ ആഞ്ഞു നടന്നു. ഏതോ പകപ്പിൽ നായ ലീഷ്‌ തെന്നിച്ച്‌ അയാളെ വീട്ട്‌ ഓടിപ്പോയി. അയാൾ അത്‌ ശ്രദ്ധിച്ചതേയില്ല....


link: mathew nellickunnu

book review- paul brunton's what is karma?





new age books

RS
150/

web: www.newagebooksindia.com
A 44
NARAINA PHASE 1
EMAIL NAB@VSNL.IN

The term karma is , according to paul brunton , is a power of the Universal Mind to effect adjustment , to restore equilibrium, and to bring about compensatory balance.

The term karma in its original reference includes mental actions. In the sphere of human conduct the result is that somehow, some where and some when, whatever we do is ultimately reflected back to us. No deed is exhausted in the doing of it;eventually it will bear fruit which will return inexorable to the doer.Karma is a self- moving force. nobody, human or superhuman , has to operate it.

Paul brunton writes: our inner life is fulfilled by rhythms which are under laws as much as tides and dawns areunder laws.
A higher will is dominating human destiny.
Isn;t it?
Brunton makes clear this way,
when a favorable cycle of destiny is operative , a little right action produces a lot of fortunate results. but when an unfavorable cycle is dominant ,a lot of right action produces little result. The person and his or her capacities have not changed but their destiny has. At such a time , the new sequence of events in their life is dictated not by their individual will but by a higher will.



New Age Books
what is karma?
paul brunton
rs
150/

web: www.newagebooksindia.com
email: nab@vsnl.in
new age books
A 44
naraina phase 1
new delhi- 110028
tel- 25895218
fax 25797221

Mark Haddon’s The Curious Incident of the Dog in the Night-time-raoul eshelman


I’d like to talk here about a touching, highly readable novel that is also a fine example of how performatism (my word for post-postmodernism) works in literature. The book I have in mind is Mark Haddon’s novel The Curious Incident of the Dog in the Night-Time (London: Vintage, 2004). The novel, which has become a popular classic among both adults and adolescent readers, is typical of performatist literature because it shows how we can experience “impossible” transcendence in everyday terms.

The narrator of Curious Incident is a sixteen-year-old boy with Asperger Syndrome named Christopher Boone. Asperger Syndrome is usually considered either a mild type of autism or something very similar to it. People with the syndrome have a limited ability to feel empathy and often engage in stereotyped or rigid patterns of behavior which make it difficult for them to interact with others socially. Although Asperger patients are typically of normal or above-normal intelligence, their knowledge often cannot be applied practically. The 16-year old Christopher, for example, excels at college-level math and has a vast knowledge of technical and scientific facts. At the same time, though, he is almost unable to do simple things like buy a train ticket or find his way to a nearby railroad station. This is because, as he himself says, he “notices everything” in a rather literal way, and his mind is unable to sort out the flood of new information around him. As with many Asperger patients Christopher also has difficulties dealing with non-literal language and has trouble understanding common slang terms, paradox, poetic metaphors, irony and humor. He also likes to organize his life according to rigid habits and rituals that allow him to shut out disturbing outside influences. When confronted with such disruptive influences he reacts by screaming or moaning and occasionally also by attacking the person he believes is threatening him.

The author, Mark Haddon, worked with Asperger patients, and there is no doubt that the description of his hero has a firm footing in clinical reality. What makes the story interesting is however not simply the way it translates medical facts into an entertaining prose tale. Rather, it is the transformation of this material into a particular scene of the human which enables us as readers to experience transcendence through artificial, aesthetic means. Of particular piquancy in this case is that the teenage narrator in Curious Incident himself explicitly rejects the human, aesthetic and transcendent implications of his own story. Christopher, for example, describes his own mind as a machine, he emphasizes the superiority of logical and statistical reasoning over common sense, he thinks all metaphor is a lie, he is unable to feel collective experience or empathize, he dislikes what he calls “proper novels,” and he explicitly denies the existence of God. The peculiar positive irony of his radically individual, radically rational, and radically anti-aesthetic position is that collectivist, transcendent and aesthetic qualities are restored and redeemed in the course of his own story in spite of the narrator’s own intent. The curious result of the book is that a character who denies the existence of aesthetically mediated transcendence himself accomplishes that transcendence and practically forces us to identify ourselves with it as we read his story.

The plot of the story may be summarized briefly as follows. Christopher Boone, the teenage narrator, who is living with his father after his mother’s death, finds the neighbor’s dog Wellington stabbed to death with a pitchfork and decides to find the solution to the crime in the manner of Sherlock Holmes. Because he has great difficulties interacting with others socially, Christopher’s detective work creates embarrassing situations for his father, who had been having an affair with the dog-owning neighbor, Mrs. Shears. After the father confiscates Christopher’s diary in which he has been collecting evidence on the murder, Christopher discovers letters from his mother revealing that she had in fact never died but was living in London with Mr. Shears. As it turns out, it was the father who hid the letters after his wife left and killed the dog after his relationship with Mrs. Shears went sour. Having lost all trust in his father, Christopher decides to travel to London to live with his mother. This short journey by train is made very difficult because of his inability to interact with others as well as because of his overwhelming fear of strange situations and people. Through ingenuity, willpower and some luck Christopher eventually makes it to his mother’s place in London. There, his surprise appearance creates difficulties which lead his mother to break up with Mr. Shears. Christopher and his mother then return to his hometown of Swindon, where Christopher gradually begins to reconcile with his father. The book ends not with any emotional resolution or particular twist of plot, but with Christopher taking and excelling in his college-entrance math exams. Rather than closing with a conventional epilogue, the book ends by presenting the formal solution of one of Christopher’s favorite math problems.

Christopher Boone is an excellent example of what I call an opaque performatist hero. These types of hero (and heroine) are locked into a state of being that gives them a whole, closed identity but at the same time makes it difficult for them to communicate with others. The “performance” in performatism consists in overcoming precisely this separation from others, of bridging the gap between one’s own, closed self and others.

Christopher’s way of thinking is, first of all, assumes that there is a direct relationship between signs and things: he wants words to refer to things exactly. In addition, Christopher is a proponent of Occam’s razor, which suggests that we reduce all arguments to nothing more than their most necessary parts. The problem is that Christopher not only blocks off what he considers to be “unnecessary” metaphorical meaning, but also all forms of paradox that are unavoidable in normal language use. Thus Christopher can separate the different levels of reference contained in the humorous sentence “his face was drawn but the curtains were real,” but he cannot enjoy their paradoxical effect in the form of a pun or joke. This inability to think paradoxically also applies to discourse itself: “it is like three people trying to talk to you at the same time about different things.” (CI, p. 10) Christopher’s peculiar type of rationality is able to function only by shutting out the discourse of other people.

Another unusual thing about Christopher is that he can’t tell lies. The reason for this however has less to do with a natural love of truth than with an inability to come to terms with what philosophers call contingency, or reflection on what might otherwise have been possible in a particular case: “A lie is when you say something happened which didn’t happen. But there is only ever one thing which happened at a particular time and a particular place. And there are an infinite number of things which didn’t happen at that time and that place. And if I think about something which didn’t happen I start thinking about all the other things which didn’t happen.” (24) Christopher is, however, able to tell “white lies,” which involve telling the truth only partially. These allow him to undercut his father’s ban on doing detective work and escape capture by the police on his way to his mother’s house.

Christopher’s purely rational and analytical type of reasoning also rules out any belief in transcendence. This can be seen in his explicit rejection of his own name. At one point he notes that in Greek Christopher means “carrying Christ” and that the name was given to St. Christopher for carrying Christ across a river. He then adds: “My mother used to say that it meant Christopher was a nice name because it was a story about being kind and helpful, but I do not want my name to mean a story about being kind and helpful. I want my name to mean me.” (CI, p. 20) In rejecting the higher meaning of his name, Christopher denies the originary scene associated with it, which involved both a transcendent being and a social act of helping someone else.

Another peculiarity of Christopher’s thinking is that he is unable to identify and imitate other people’s gestures. Although he is able to distinguish positive and negative smileys, he is unable to identify and react to more nuanced pictograms and, by extension, to more complex human faces and emotions. This leads to a radical separation from others, since a person unable to “read” other people’s gestures and emotions will hardly be able to respond to them in a satisfying way. Christopher, indeed, is afraid of other people and often does not look at them when he talks to them.

Elsewhere I have defined performatism as being based on a “lock” between an inner and outer frame. Performatist characters are more often than not trapped in inner frames, which give them a whole, but closed-off identity. Although this gives them a sure sense of identity it also makes it difficult for them to form productive relationships with other people. In this case, the inner frame may be thought of as the Asberger Syndrome itself. The syndrome produces countless situations in which the hero maintains his identity but shuts out “unnecessary” things like paradox, chance, metaphor, irony and the like. Asperger Syndrome, in effect, is an unchanging trap producing dysfunctional scenes which the narrator has no way of overcoming on his own.

The outer frame, for its part, may be thought of as the work itself, which in this case throws the narrator’s dysfunctionality back onto him with full force. Christopher’s at first purely “logical” search for the cause of the dog’s death causes him to become radically separated from his father and forces him to engage in a (successful) quest for his mother. In this regard the inner frame and the outer frame work together to produce a positive unity or whole. This unity is however experienced differently by Christopher and by us as readers: he grasps it literally and we metaphorically. Whereas Christopher sees himself as achieving something quite practical and concrete, we see him as becoming Christ-like, as fulfilling the originary promise contained in his name—although in an unexpected, unusual way.

Just how this works can be seen in a crucial scene where Christopher is taking his A level math exams. During the test the proctor, a Rev. Peters, reads a book by the German theologian Dietrich Bonhoeffer called The Cost of Discipleship (New York: Touchstone 1995, orig. 1937), a fact which is mentioned twice in the chapter. In the original German, Bonhoeffer’s book is called Nachfolge, or literally “following after.” In form and meaning this is very close to the German word for imitation (Nachahmung), emphasizing that discipleship may be seen as a kind of mimesis or imitation of Christ. One of Bonhoeffer’s main theses is that the call of Christ results in a radical separation from others: “Christ wants to make man lonely, man should not see anything except Him who called him.” (Discipleship, p. 94, my translation) And: “Christ freed men from their immediacy with the world, and brought them into immediacy with himself.” (Discipleship, pp. 94-95) The major difference here is that Christ himself inserts himself as mediator “not only between God and man, but also between man and man, between man and reality.” (Discipleship, p. 95) Obviously, this mediating relationship is lacking in the case of Christopher. This is not just because of his rationally motivated atheism, but because Asberger Syndrome prevents him from accepting any mediation whatsoever.

Viewed against this background, Christopher is someone who is able to imitate only himself. However, by imitating or “following” his own peculiar type of separated logic he manages to change his life for the better by forcing his parents to deal with him truthfully. Put another way, he forces them to deal with him on his own terms, which demand a one-to-one relationship between signs and things. In this regard Christopher can truly be said to “carry himself,” since he manages to transcend a situation in which he is trapped without resorting to a mediator or entering into discourse with others. Indeed, like Christ, he comes to act a mediator for others, in this case his parents.

Moreover, within the limited confines of his own consciousness Christopher comes to feel that he is all powerful. Here are his last words in the main section of the book: “And I know I can do this [become a scientist] because I went to London on my own, and because I solved the mystery of Who Killed Wellington? and I found my mother and I was brave and I wrote a book and that means I can do anything.” (CI, p. 268) Christopher, though not developing psychologically in any way, has become deified; he becomes a kind of social god, in the sense that he can now “do anything.” Christopher, however, needs us, the readers, to realize this deification in full. We, in turn, need Christopher’s whole, self-contained and self-confirming person to provide a unified, stable center which we can “follow after” and in doing so experience transcendence vicariously. Christopher, in short, acts as a dysfunctional Christ figure and we as his disciples.

One of the nicer ironies of the book is that it doesn’t end with us on top, but rather tries to turn the narrator-reader relationship upside down once more in favor of the hyper-rational Christopher. The books ends, as already mentioned, with an advanced math problem whose solution appears to me (and certainly to many other readers) as an act of utter impossibility. Once more, we are challenged to forego our own common sense—with the emphasis on “common”—and place our trust in Christopher’s peculiar type of unmediated, isolated and, indeed, potentially divine rationality.

links:

r eshelman readings

interview

ദസ്തയവ്‌സ്കിയിലൂടെ-വേണു വി. ദേശം




കോളേജ്‌ പഠനകാലം കഴിഞ്ഞ്‌ അനുഭവിക്കേണ്ടി വന്ന ഒരു നരകം പിടിച്ച
ഇടവേളയിലാണ്‌ ഞാന്‍ ദസ്തയവ്‌സ്കിയെ പരിചയപ്പെടുന്നത്‌. ഒരു ദിവസം
സന്ധ്യക്ക്‌ ഞാന്‍ വീട്ടുപടിക്കല്‍ വെറുതെ നില്‍ക്കുമ്പോള്‍ അതിലേ
കടന്നുപോയ ഷണ്‍മുഖന്‍റെ കയ്യില്‍ നിന്നാണ്‌ "നിന്ദിതരും പീഡിതരും"
എനിക്ക്‌ കിട്ടിയത്‌. തിരിഞ്ഞുനോക്കുമ്പോള്‍ ആ നിമിഷം വിധിയുടെ സവിശേഷ
മുദ്ര പതിഞ്ഞ
തായിരുന്നുവെന്ന്‌ ഞാന്‍ കാണുന്നു. ഷണ്‍മുഖന്‍ സ്കൂളില്‍
എന്നോടൊപ്പം പഠിച്ചിരുന്നു. ആ സമയം അവന്‍ ഒരു ട്യൂഷന്‍
മാസ്റ്ററായിരുന്നു. അവന്‌ ദസ്തയവ്‌സ്ക്കിയെപ്പറ്റി ഒന്നുമറിയില്ല.
ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകമെടുത്തു. -അത്‌
ദസ്തയവ്‌സ്ക്കിയുടേതായിപ്പോയി, അത്രമാത്രം.

ദസ്തയവ്‌സ്കിയുടെ ഒരു കൃതി ആദ്യമായി ഒരുവന്‍ വായിക്കുന്നുവെങ്കില്‍ അത്‌
നിന്ദിതരും പീഡിതരുമായിരിക്കണം. പോരാ, അയാള്‍ യുവാവുകൂടിയായിരിക്കണം.
എന്ന്‌ സ്റ്റീഫന്‍ സ്വെയ്ഗ്‌ പറഞ്ഞത്‌ പിന്നീടാണ്‌ ഞാനറിഞ്ഞത്‌.
നിന്ദിതരും പീഡിതരും എന്നെ ആഴത്തില്‍ ഇളക്കിമറിച്ചു. അത്രമേല്‍ എന്‍റെ
ആത്മാ
വെ സ്പര്‍ശിച്ച ഒരു കൃതി അതിനു മുന്‍പു ഞാന്‍ വായിച്ചിരുന്നില്ല.
വായിക്കുന്നതോടെ അത്‌ തീര്‍ന്നുപോകുമല്ലോ എന്ന ചിന്ത എന്നെ
വേദനിപ്പിച്ചു. ദസ്തയവ്‌സ്ക്കിയിലേക്ക്‌ എനിക്കുള്ള ചൂണ്ടുപലകയായിരുന്നു
ആ പുസ്തകം.

അതോടെ ദസ്തയവ്‌സ്ക്കിയന്‍ കൃതികള്‍ കൂടുതല്‍ വായിക്കുക ,
ദസ്തയവ്‌സ്ക്കിയെക്കുറിച്ച്‌ ആവുന്നത്ര അറിയുക എന്നീ മോഹങ്ങള്‍ എന്നെ
വേട്ടയാടാന്‍ തുടങ്ങി. ഞാന്‍ ആ വഴിക്ക്‌ അന്വേഷണങ്ങള്‍ ആരംഭിക്കുകയും
ചെയ്തു. എറണാംകുളം നാഷണല്‍ബുക്സ്റ്റാളിന്‍റെ ഇരുളടഞ്ഞ ഗോഡൌണില്‍ എന്നെ
കാത്ത്‌" ദസ്തയവ്‌സ്ക്കി കലയും ജീവിതവും" എന്ന ജി.എന്‍.പണിക്കരുടെ
പഠന
ഗ്രന്ഥം പൊടി പിടിച്ച്‌ കിടന്നിരുന്നു. അവിടെ അവശേഷിച്ചിരുന്ന
ഏകകോപ്പി . അത്‌ ദസ്തയവ്‌സ്ക്കിയെക്കുറിച്ച്‌ എനിക്ക്‌ ഒരു സമഗ്രചിത്രം
തന്നു. പിന്നീട്‌ കെ. സുരേന്ദ്രന്‍റെ ദസ്തയവ്‌സ്ക്കിയുടെ കഥയും. ഈ
ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ആധാരമായിത്തീര്‍ന്ന അടിസ്ഥാനഗ്രന്ഥങ്ങള്‍
പില്‍ക്കാലത്ത്‌ എനിക്ക്‌ ലഭിക്കുകയുണ്ടായി.

മലയാളത്തില്‍ നാല്‍പ്പതുകളില്‍ത്തന്നെ ദസ്തയവ്‌സ്ക്കി അവതരിച്ചിരുന്നു.
"ഇഡിയറ്റ്‌" ഇടപ്പള്ളി കരുണാകരമേനോനും "കരമസോവ്‌ സഹോദരര്‍" കെ.എന്‍
ദാമോദരനും ഭാഷാന്തരം ചെയ്തിരുന്നു. അതിനു ശേഷം എല്ലാക്കാലത്തും
ദസ്തയവ്‌സ്ക്കിക്ക്‌ മലയാളത്തില്‍ അര്‍പ്പിതാരാധകരുണ്ടായിട്ടുണ്ട്
‌- ഒരു
ന്യൂനപക്ഷമാണെങ്കിലും

.ദസ്തയവ്‌സ്ക്കിയെ വായിക്കുന്നതോടൊപ്പം ഭാഷാന്തരം ചെയ്യേണ്ടതിന്‍റെയും
ആവശ്യകത എനിക്കു ബോധ്യപ്പെട്ടു. ചൂതാട്ടക്കാരനാണ്‌ ആദ്യം ചെയ്തത്‌
തുടര്‍ന്ന്‌ ഒരപഹാസ്യന്‍റെ സ്വപ്നം, സൌമ്യാത്മാവ്‌ ,ഒന്‍പതു കത്തുകളിലൂടെ
ഒരു നോവല്‍ കാരണവരുടെ കിനാവ്‌`, അപരം ,അപക്വയുവാവ്‌ ,ക്ഷണിക്കപ്പെടാതെ ,
എന്നെന്നേക്കുമായി ഒരു ഭര്‍ത്താവ്‌ ,അധോതലക്കുറിപ്പുകള്‍ ,എന്നീ
നോവലുകളും കര്‍ഷകനായ മരിയ സ്വര്‍ഗ്ഗീയമായ ഒരു ക്രിസ്‌മസ്‌പ്പൂമരം എന്നീ
കഥകളും ഞാന്‍ വിവര്‍ത്തനം ചെയ്തു. വിവര്‍ത്തന പ്രക്രിയക്കിടെ എന്നെ
ഉന്‍മാദത്തിന്‍റെ വക്കിലൂടെ നടത്തിച്ചത്‌ "എന്നെന്നേക്കുമായൊരു
ഭര്‍ത്താവാണ്‌." ദസ്തയവ്‌സ്ക്കിയുടെ പത്നിയുടെ ഓര്‍മ്മകള്‍ അന്നയുടെ
ഓര്‍മ്മകളാക്കി ഞാന്‍ പുറത്തിറക്കി. ഇഡിയറ്റാണ്‌ എന്‍റെ ആത്മാവുമായി
ഏറ്റവും അടുത്തു നില്‍ക്കുന്ന കൃതി. ഞാന്‍ അത്‌ ആവര്‍ത്തിച്ചു
വായിക്കുന്നു. ആനന്ദം കൊള്ളുന്നു. ദസ്തയവ്‌സ്ക്കിയന്‍ കൃതികളില്‍ എന്നെ
മടുപ്പിച്ച ഒരു രചനയുണ്ട്‌.-"ഭൂതാവിഷ്‌ടര്‍".

വേദാന്തത്തിന്‍റെ ആഴങ്ങളിലേക്ക്‌ സഞ്ചരിക്കുമ്പോഴും എനിക്ക്‌
ദസ്തയവ്‌സ്ക്കിയെ കൈവെടിയാനാകുന്നില്ല. മണ്ണിന്‍റെ വേദന അനുഭവിച്ചതിനു
ശേഷമേ വിണ്ണില്‍ പാര്‍ക്കാനാകു.- അതാണ്‌ കൂടുതല്‍ അഭികാമ്യവും സുഖകരവും
'നിന്ദിതരും പീഡിതരും' എനിക്കു തന്ന ഷണ്‍മുഖന്‍ഈയിടെ ഒരു വാഹനം
വന്നിടിച്ചു മരിച്ചു. എല്ലാം മായാവിനോദന്‍റെ കല്‍പ്പനകള്‍, '

Explaining god in terms of consciousness-sukshmananda swami


Explaining god in terms of consciousness means explaining god in a scientific way, or a spiritually scientific way.
The religious way of explaining god is unscientific .
Spirituality is scientific and we have to keep it away from the invisible talons of religions.

Here again the point is become the witness and in order to become the witness the
basic requirement is an element of detachment .Do not confuse this detachment
as being indifference or lack of love.
If the detachment is right it will give insight to the realization that , we have
been displaying on the banner of love but simply tricks of the mind wanting
to meet our private and social needs.

Real love is something that should emerge after the transformation enables
the enhancement of our love in many ways and finally we reach a state in which we are able
to love the whole world.
This means that we
cannot afford hostility .
There is a specific moment in all our lives in which we cannot indulge hostility .
No matter how profound our hostilities are, they should not stay put if
we are to die during this present passing moment .
Documented real near- death experience can vouch for it.
The near-death experience cannot afford hostility for the simple reason
that it is not an ordinary state of consciousness ; it is higher state ,beyond body, mind, and ego.
All minor and major hostilities evaporate there.
If you are still cynical about this state, you can do an experiment yourself
you need not go to a laboratory in order to do this simple experiment .
Right now ,simply imagine and feel that this is your last moment and that you are going to die.

Saturday, July 18, 2009

നവോത്ഥാനം, സാഹിത്യം, സര്‍ക്കസ്സ്: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍-ഡോ.മഹേഷ് മംഗലാട്ട്



                                                             
മലയാളഭാഷയില്‍ ചെറുകഥ, നോവല്‍, നാടകം, നിരൂപണം എന്നീ
സാഹിത്യശാഖകള്‍ ഉദയം
ചെയ്യുന്ന ഘട്ടത്തിലാണ് കേരളത്തില്‍ സര്‍ക്കസ്സ് രൂപപ്പെടുന്നത്.
മലയാളകവിതയില്‍ കാല്പനികതയുടെ ഉദയവും
ഇതേഘട്ടത്തില്‍ത്തന്നെയാണ് .
ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും
ശക്തിപ്രാപിക്കുകയും ചെയ്ത ആ കാലയളവിനെക്കുറിച്ചുള്ള പഠനങ്ങളില്‍ സര്‍ക്കസ്സിനെക്കുറിച്ച് പഠിതാക്കള്‍
ഉദാസീനത പാലിക്കുകയാണ് ചെയ്തത്. കേരളീയനവോത്ഥാനവും സര്‍ക്കസ്സ് മേഖലയിലുള്ള കേരളത്തിന്റെ
സാന്നിദ്ധ്യവും തമ്മില്‍ ഏതു രീതിയിലാണ് ബന്ധപ്പെടുന്നത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
കേരളീയര്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍സര്‍ക്കസ്സില്‍ നവോത്ഥാനമൂല്യങ്ങള്‍
വിധത്തിലാണ് സ്വാധീനം ചെലുത്തിയത് എന്ന അന്വേഷണവും പ്രസക്തമാണ്.

കേരളീയനവോത്ഥാനത്തെക്കുറിച്ചുള്ള ആദ്യപഠനങ്ങള്‍ സാഹിത്യസംബന്ധിയായിരുന്നു.
കുമാരനാശാന്റെയും വള്ളത്തോളിന്റേയും കവിതകളെക്കുറിച്ച് തായാട്ട് ശങ്കരന്‍ നടത്തിയ പഠനങ്ങളും
ചന്തുമേനോന്റെ നോവലുകളെ ആധാരമാക്കി പി.കെ.ബാലകൃഷ്ണന്‍ നടത്തിയ സാഹിത്യനിരൂപണവുമാണ് അവ.
കേരളീയ നവോത്ഥാനത്തെക്കുറിച്ച് മലയാളികളുടെ പൊതുബോധത്തെ രൂപപ്പെടുത്തിയത്
ആ സാഹിത്യനിരൂപണങ്ങളാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭൂമികയാണ് ഭാരതീയനവോത്ഥാനം
എന്ന സങ്കല്പമാണ് ആ പഠനങ്ങള്‍ അവലംബിക്കുന്ന പൂര്‍വ്വാനുമാനം. ബംഗാളില്‍ രാജാറാം മോഹന്‍റായ്,
കേശ ബ് ചന്ദ്രസെന്‍ എന്നിവരില്‍ നിന്ന് ആരംഭിക്കുന്ന പരിഷ്കരണപ്രസ്ഥാനങ്ങളുടെ
സ്വാഭാവികവികാസമായി ഇന്ത്യന്‍ നവോത്ഥാനപ്രസ്ഥാനത്തെ വീക്ഷിക്കുന്ന ആ കാഴ്ചപ്പാട്,
ആംഗലവിദ്യാഭ്യാസവും കൊളോണി യല്‍ ഭരണസ്ഥാപനങ്ങളും നവോത്ഥാനത്തിന്റെ
ഊര്‍ജ്ജപ്രഭവങ്ങളാണെന്നും കരുതുന്നു. കേരളീയ നവോത്ഥാനത്തെക്കുറിച്ച് പില്ക്കാലത്തുണ്ടായ
അക്കാദമി പഠനങ്ങള്‍ ആംഗലവിദ്യാഭ്യാസവും കൊളോണിയല്‍ വാഴ്ചയുമായി ബന്ധപ്പെട്ട പരിവര്‍ത്തനങ്ങളുടെ
വാഹകര്‍ എന്ന നിലയില്‍ ക്രൈസ്തവ മിഷണറിമാരെ കാണുകയും, മിഷണറിമാര്‍ നവോത്ഥാനത്തിന്റെ
ചാലകശക്തിയായി രുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

നവോത്ഥാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അടിസ്ഥാനമായി സ്വീകരിച്ചത് മുഖ്യമായും രണ്ട് സങ്കല്പനങ്ങളാണ്.
ഒന്ന്.സാഹിത്യത്തില്‍ പ്രതിഫലിച്ചു കാണുന്ന നൂതനപ്രവണതകള്‍ നവോത്ഥാനത്തിന്റെ ഫലമാണ്.
നവോത്ഥാനം സാമൂഹികമായ ഒരു പ്രക്രിയയാണെങ്കിലും അത് സാഹിത്യത്തെ ആധാരമാക്കി പഠിക്കാവുന്നതാണ്.
രണ്ട്. പാശ്ചാത്യസ്വാധീനമാണ് നവോത്ഥാനത്തിന്റെ പ്രകടമായ ഹേതു. കൊളോണിയല്‍വാഴ്ചയുടെ
ഭാഗമായി നിലവില്‍ വന്ന പുതിയ സ്ഥാപനങ്ങളും ക്രൈസ്തവമിഷണറിമാരുടെ
`സംഭാവന'കളുമാണ് നവോത്ഥാനത്തിന്റെ ചാലകശക്തി.

കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള നേരത്തെ പറഞ്ഞ പഠനങ്ങളെല്ലാം ആ മുന്‍വിധികള്‍ പങ്കിടുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അറിവുകളാണ് പത്തൊമ്പതാം
ശതകത്തില്‍ കേരളത്തിലെ കീഴാളസമൂഹവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ വെളിവാക്കുന്നത്.
തെക്കന്‍ തിരുവിതാംകൂറില്‍ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മില്‍ നിരന്തരം
ഉണ്ടായിക്കൊണ്ടിരുന്ന കായികമായ ഏറ്റുമുട്ടലുകള്‍ക്ക് അറുതിവരുത്തുവാനായി തിരുവിതാംകൂര്‍
രാജാവ് സ്തംഭലിഖിതം എന്നപേരില്‍ അറിയപ്പെടുന്ന ഒരു വിളംബരം പുറത്തിറക്കിയിരുന്നു.
ഇന്നത്തെ കന്യാകുമാരി ജില്ലയിലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നത്.
ലിഖിതം സ്ഥാപിക്കപ്പെട്ടതും അവിടെത്തന്നെ. കന്യാകുമാരി ജില്ലയിലെ ചാന്നാര്‍
സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വൈകുണ്ഠസ്വാമി എന്ന ആത്മീയാചാര്യനെക്കറിച്ച്
എം.എസ്.എസ്.പാണ്ഡ്യന്‍ നടത്തിയ പഠനങ്ങളും നേരത്തെ പറഞ്ഞ മുന്‍വിധികള്‍
വിമര്‍ശനവിധേയമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അതു പോലെ പ്രസക്തമായ മറ്റൊരു
വസ്തുത, പാണ്ടിപ്പറയ സമുദായാംഗമായ തൈക്കാട്ട് അയ്യാവുസ്വാമികളായിരുന്നു ശ്രീനാരായണഗുരുവിന്റേയും
ചട്ടമ്പിസ്വാമികളുടേയും ഗുരുവെന്നതാണ്. കുമാരനാശാന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍
ദൂഷ്ടിയില്‍ പ്പെട്ടാലും ദോഷമുള്ളോരായിരുന്ന ഒരു ജനതയുടെ ഇടയില്‍ പത്തൊമ്പതാം ശതകത്തിന്റെ
പ്രാരംഭഘട്ടത്തില്‍ ശക്തിപ്രാപിച്ച വിമോചനതൃഷ്ണയിലും സ്വത്വസ്ഥാപനശ്രമങ്ങളില്‍ നിന്നുമാണ്
കേരളീയനവോത്ഥാനം ഉദയം ചെയ്യുന്നത്. സാമുദായികജീവിതത്തിന്റെ കീഴ്ത്തട്ടില്‍ നിന്നും മുകളിലേക്കു
വ്യാപിച്ച ഒരു പ്രവാഹഗതിയാണ് കേരളീയനവോത്ഥാനത്തിന് ഉണ്ടായിരുന്നത്.
ബംഗാളില്‍ രാജാറാം മോഹന്‍റായിയുടേയും കേശബ് ചന്ദ്രസെന്നിന്റേയും പ്രവര്‍ത്തനങ്ങള്‍
ഒരു ന്യൂനപക്ഷത്തെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് തികച്ചും
കേരളത്തിലെ നിരക്ഷരസമൂഹം സ്വത്വസ്ഥാപനത്തിന്നായി കര്‍മ്മനിരതരായത്. ആ പ്രവര്‍ത്തനത്തില്‍
ചാലകശക്തി എന്ന നിലയിലുള്ള ദൗത്യം ക്രൈസ്തവമിഷനറിമാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല,
കീഴാളസമൂഹത്തിന്റെ ആ പ്രവര്‍ത്തനം ക്രൈസ്തവമിഷനറിമാര്‍ക്ക് എതിരായിരുന്നുവെന്ന്
എം.എസ്.എസ്.പാണ്ഡ്യന്‍ വൈകുണ്ഠ സ്വാമിയെക്കുറിച്ചുള്ള പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സവര്‍ണ്ണജനസമൂഹത്തില്‍ നടന്ന പരിഷ്കരണപരിശ്രമങ്ങളായി
കേരളീയ നവോത്ഥാനത്തെ അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തികച്ചും
യാന്ത്രികമായി വാര്‍പ്പുമാതൃകകളെ പിന്തുടരുകയാണ് ചെയ്തത്. അക്കാരണത്താല്‍,
കേരളീയര്‍ക്ക് മുന്‍കൈ ഉണ്ടായിരുന്ന ഇന്ത്യന്‍ സര്‍ക്കസ്സിനെ, നവോത്ഥാനത്തിന്റെ
ചരിത്രസന്ധിയില്‍ രൂപംകൊണ്ട സാംസ്കാരികാവിഷ്കാരമാണ് അതെന്നു തിരിച്ചറിയുവാനോ
വിലയിരുത്തുവാനോ നമ്മുടെ പഠനങ്ങള്‍ക്ക് സാധിക്കാതെ പോയി. ഉത്തരേന്ത്യയിലെ
സവര്‍ണ്ണഭൂവുടമകള്‍ക്കിടയിലുണ്ടായ പരിഷ്കരണപ്രസ്ഥാനത്തിന്റെ അളവുകോലില്‍
വിലയിരുത്തുന്ന രീതി ഇന്നും തുടരുന്നതിനാലാണ് ദലിത്- ആദിവാസി സമൂഹങ്ങളുടെ
സ്വത്വസ്ഥാപനത്തിനു വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാന്തവല്ക്കരിക്കപ്പെടുന്നത്.
നവോത്ഥാനത്തെക്കുറിച്ചുള്ള അക്കാദമി വ്യവഹാരങ്ങളാണ് കേരളീയരുടെ പൊതുബോധത്തെ
നിര്‍ണ്ണയിച്ചുകൊണ്ട് ഇന്നും നിലയുറപ്പിച്ച് നില്ക്കുന്നത്.

മഹാരാഷ്ട്രയിലെ കുരുന്ദ്‌വാഡ് രാജാവിന്റെ അശ്വാലയം സൂക്ഷിപ്പുകാരനായിരുന്ന
വിഷ്ണപന്ത് ഛത്രെയാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവ്.
ഇറ്റലിയില്‍ നിന്ന് ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ചിരിനീസ് സര്‍ക്കസ്സിന്റെ ഉടമസ്ഥന്‍
തന്റെ അഭ്യാസപ്രകടനങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനും അസാധ്യമാണെന്നു പറയുകയും
വെല്ലുവിളിക്കുകയും ചെയ്തു. ഛത്രെ ആ വെല്ലുവിളി ഏറ്റെടുക്കുകയും ഒരു വര്‍ഷത്തിനകം
ചിരിനീസ് സര്‍ക്കസ്സിന്റെ അഭിമാനമായിരുന്ന അശ്വാഭ്യാസങ്ങള്‍ പരിശീലിക്കുകയും
അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് അംഗീകരിക്കപ്പെട്ട ചരിത്രം.
ഛത്രെയുടെ പ്രകടനം നടക്കുന്നത് 1880 മാര്‍ച്ച് 20 നായിരുന്നു. ഛത്രെ പിന്നീട് ഒരു സര്‍ക്കസ്സ്
കമ്പനിയുണ്ടാക്കി ഇന്ത്യയില്‍ പര്യടനം നടത്തി.കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചര്‍ ആ സര്‍ക്കസ്സ് പ്രകടനം
കണ്ടുവെന്നും അതിലെ അഭ്യാസങ്ങള്‍ സ്വയം പരിശീലിച്ചെന്നും രേഖപ്പെടുത്തിക്കാണുന്നു.
കീലേരിയുടെ ശിഷ്യന്മാരായ കാരായി കൃഷ്ണന്‍ ടീച്ചര്‍, പരയാലി കണ്ണന്‍ടീച്ചര്‍,
കീഴന്തി ഗോപാലന്‍ടീച്ചര്‍ എന്നിവര്‍ സര്‍ക്കസ്സ് അഭ്യാസങ്ങള്‍ പരിശീലിക്കുകയും
പരിശീലിപ്പിക്കുകയും ചെയ്തു. ഇവരിലൂടെയും ഇവരുടെ ശിഷ്യപരമ്പരയിലൂടെയുമാണ്
ഇന്ത്യന്‍ സര്‍ക്കസ്സ് മലയാളികളുടെ കുത്തകയായിത്തീര്‍ന്നത്. ഇന്ത്യയില്‍ ആദ്യമായി
സര്‍ക്കസ്സ് പരിശീലനത്തിനായി ഒരു സ്ഥിരം കളരി സ്ഥാപിക്കപ്പെടുന്നത് 1901 ല്‍ തലശ്ശേരിയിലാണ്.
കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചറായിരുന്നു അതിന്റെ സ്ഥാപകന്‍. പിന്നീട് എം.കെ.രാമന്‍ ടീച്ചറായി അതിന്റെ സാരഥി.

ഛത്രെയുടെ സര്‍ക്കസ്സ്പര്യടനം കേരളത്തില്‍ ഉണര്‍ത്തിയതുപോലെ ഒരു താല്പര്യം മറ്റു പ്രദേശങ്ങളില്‍
ഉണര്‍ത്തിയതായി കാണുന്നില്ല. തലശ്ശേരിയില്‍ കീലേരിയും ശിഷ്യന്മാരും സര്‍ക്കസ്സില്‍ ആസക്തരാവുകയും
സര്‍ക്കസ്സ് അഭ്യാസികള്‍ എന്ന നിലയില്‍ സ്വയം പരിശീലനം നടത്തുകയും ചെയ്തു. അവരും ശിഷ്യന്മാരും
തൊഴില്‍ എന്ന നിലയില്‍ സര്‍ക്കസ്സ് സ്വീകരിക്കുകയും ഒരു തൊഴില്‍മേഖല എന്ന നിലയില്‍ തങ്ങളുടെ
ശിഷ്യരെ സര്‍ക്കസ്സിലേക്കു നയിക്കുകയും ചെയ്തു. കേരളത്തിലെ കളരിസമ്പ്രദായവും ആയോധന
മലയാളികള്‍ക്ക് സര്‍ക്കസ്സിനോട് രൂപപ്പെട്ട തല്പര്യത്തിന്റെ ഹേതുവായി പൊതുവേ പറയാറ്.
എന്നാല്‍ കേരളത്തിലേതിന് സമാനവും നമ്മുടേതിനേക്കാള്‍ വൈചിത്ര്യപൂര്‍ണ്ണവുമായ
ഇന്ത്യയില്‍ മറ്റു പ്രദേശങ്ങളില്‍ ഇന്നും നിലവിലുണ്ട്. എന്നിരിക്കെ മലയാളികള്‍ക്കു സവിശേഷമായി
സര്‍ക്കസ്സില്‍ താല്പര്യമുണരുവാന്‍ കാരണമെന്ത് എന്ന ചോദ്യവും അന്വേഷണ വിഷയമാണ്.
പത്തൊമ്പതാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന കളരിസമ്പ്രദായവും ഇന്ത്യയിലെ മറ്റു
പ്രദേശങ്ങളിലെ
സദൂശമായ ആയോധനകലകളും ഉത്തരേന്ത്യയിലെ ഗുസ്തിസമ്പ്രദായവുമായി ബന്ധപ്പെട്ട അഖ്ഡാ പാരമ്പര്യവും
സര്‍ക്കസ്സുമായി ഏതു രീതിയില്‍ ബന്ധം പുലര്‍ത്തുന്നുവെന്ന ചോദ്യം ആ സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നു.
മേല്പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് ആധുനികസര്‍ക്കസ്സിന്റെ അടിത്തറയായിത്തീരുമോ? ചോദ്യത്തിന്
പോള്‍ ബൂയ്‌സാക്കിന്റെ പഠനം ഉത്തരം നല്‍കുന്നുണ്ട്.
സര്‍ക്കസ്സും സംസ്കാരവും (Circus and Culture,Indiana University)എന്ന
തന്റെ കൃതിയില്‍ ചിഹ്നവിജ്ഞാനത്തിന്റെ ഉപദര്‍ശനങ്ങളുടെ വെളിച്ചത്തില്‍
നിഷ്കൃഷ്ടമായ സാംസ്കാരികവ്യവഹാരങ്ങളാണ് സര്‍ക്കസ്സ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കസ്സിനെ മുന്‍നിര്‍ത്തി അദ്ദേഹം നടത്തിയ പഠനങ്ങളില്‍ പങ്കാളിയാകുവാനുള്ള
അവസരം ലേഖകന് ലഭിച്ചിട്ടുണ്ട്. മിത്തിന്റേയും ഇന്ത്യന്‍ കോറിയോഗ്രാഫിയുടേയും
സ്വാധീനം ഇന്ത്യന്‍ സര്‍ക്കസ്സില്‍ എപ്രകാരമാണ് പ്രകടമാകുന്നതെന്ന ഒരു പഠനം
പോള്‍ ബൂയ്‌സാക്ക് നിര്‍വ്വഹിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് നിലനില്ക്കുന്ന വിദ്യാഭ്യാസവ്യവസ്ഥ പോലെ സര്‍ക്കസ്സും
ഒരു പാശ്ചാത്യമാതൃകയുടെ
അടിസ്ഥാനത്തിലുള്ള ഘടനയാണ്. ആശയവിനിമയവ്യവസ്ഥയുടേയും
അതിന്റെ ധര്‍മ്മത്തിന്റേയും അളവുകോലുകള്‍ വെച്ച് പരിശോധിക്കുമ്പോള്‍
കളരിയും ഗുസ്തിയും സര്‍ക്കസ്സുമായി അതിവിദൂരമായ ബന്ധം മാത്രമേ
പുലര്‍ത്തുന്നുള്ളൂ എന്ന് വ്യക്തമാകും. ഒരു സര്‍ക്കസ്സ് പ്രകടനത്തിന് സവിശേഷമായ ഘടനയുണ്ട്.
ഓരോ ഇനവും ഘടനയുടെ അനുക്രമമായ വികാസത്തിന് യോജിച്ച രീതിയിലാണ് ഉള്‍ക്കൊള്ളിക്കപ്പെടുന്നത്.
അതിനാല്‍ ഒരു സര്‍ക്കസ്സ് കമ്പനി ഒരു ദിവസം അവതരിപ്പിക്കുന്ന ഇരുപത് അല്ലെങ്കില്‍
ഇരുപത്തിയഞ്ച് ഇനങ്ങള്‍ അവര്‍ അവതരിപ്പിക്കുന്ന അമ്പതോ അറുപതോ ഇനങ്ങളില്‍ നിന്ന്
ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത് സംഘടിപ്പിക്കപ്പെടുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ആ ഘടന ഒരു നിശ്ചിതമായ സാംസ്കാരികവിനിമയമാണ് നിര്‍വ്വഹിക്കുന്നത്.
ഇത്തരം ഒരു ചിന്താപദ്ധതി, സര്‍ക്കസ്സ് കലാകാരനെ/കലാകാരിയെ
`സാമ്പ്രദായിക`മായ രീതിയിലല്ലാതെ കാണാന്‍ നമ്മുക്ക് അവസരം നല്കുന്നുണ്ട്.
നാടകത്തിന്റെ അരങ്ങില്‍ ഒരു കലാകാരന്‍/കലാകാരി നിര്‍വ്വഹിക്കുന്നതിന് സമാനമായ
കര്‍ത്തവ്യമാണ് സര്‍ക്കസ്സിലെ കലാകാരന്മാരും ക്ലൗണുകളും നിര്‍വ്വഹിക്കുന്നത്
എന്ന് മനസ്സിലാക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

കേളപ്പജിയുടെ ജീവചരിത്രത്തില്‍, ഉത്തരകേരളത്തിലെ കളരിയുടെ പുനരുജ്ജീവനത്തിന് അദ്ദേഹം
നല്കിയ
സംഭാവനകള്‍ എം.പി.മന്മഥന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴശ്ശിരാജയുമായുള്ള യുദ്ധം,
മലബാര്‍ കലാപം എന്നിവ ഉത്തരകേരളത്തിന്റെ ആയോധനകലാപൈതൃകത്തെ
ബ്രിട്ടീഷ് ഭരണകൂടം കുറ്റകരമായി വിലയിരുത്തുവാന്‍ കാരണമായി.
ഇതിനെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയില്‍ കേളപ്പജിയുടെ പ്രവര്‍ത്തനത്തെ
വിശദീകരിക്കാവുന്നതാണ്.എന്നാല്‍ ഇതിലുപരി ശരീരം, സ്വത്വം,
ആവിഷ്കാരം എന്നിവ തമ്മിലുള്ള സംഘര്‍ഷം അന്തര്‍ഭവിച്ചിട്ടുള്ള
ഒരു സവിശേഷമായ ചരിത്രസന്ധിയായിരുന്നു അതെന്ന് ഇന്ന് നമ്മുക്ക് തിരിച്ചറിയാന്‍ സാധിക്കും.
ഫ്യൂഡല്‍കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിത്വം പ്രാമുഖ്യം നേടുന്ന ചരിത്രസന്ധിയാണ് ആധുനികത.
വ്യക്തി, താന്‍ ആരെന്നു തിരിച്ചറിയുകയും സ്വന്തം സ്വത്വം ആവിഷ്കരിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃനാവുകയും
ചെയ്യുന്ന അത്തരം ഒരു ഘട്ടത്തില്‍ കേരളീയസമൂഹത്തില്‍ സ്വത്വാവിഷ്കാരത്തിനുള്ള
ഉപാധി എന്ന നിലയില്‍ സര്‍ക്കസ്സ് സ്വീകരിക്കപ്പെടുകയായിരുന്നു.
സ്വത്വം ശരീരനിരപേക്ഷമായ ഒരു സംപ്രത്യയമല്ല. കായികാഭ്യാസങ്ങളും ആയോധനകലകളും
ശാരീരികതയില്‍ ഊന്നിനില്ക്കുന്ന കലാവിഷ്കാരങ്ങളാണ്.
പഴയ സാമൂഹികാവസ്ഥയില്‍ സ്വത്വാവിഷ്കരണമെന്ന നിലയിലല്ലാതെ
വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെ സേവിക്കുകയാണ് ശരീരനിഷ്ഠമായ
കലകള്‍ ചെയ്തിരുന്നത്. ഇന്നും കളരി ആധുനികതയുടെ
വ്യവഹാരമണ്ഡലത്തില്‍ പ്രവേശനമില്ലാതെ തുടരുവാനുള്ള
കാരണം ഇതില്‍ നിന്ന് മനസ്സിലാക്കാം .
പത്തൊമ്പതാം ശതകത്തിന്റെ സാംസ്കരികാവസ്ഥയില്‍
ശരീരത്തെ സ്വത്വാവിഷ്കരണത്തിനുള്ള ഉപാധിയെന്ന നിലയില്‍ പരിവര്‍ത്തിപ്പിക്കുകയാണ്
കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചര്‍ ചെയ്തത്. അതിനാല്‍ കളരിയുടെ പുനരുജ്ജീവനശ്രമത്തെക്കാള്‍
ക്രാന്തദര്‍ശിത്വം കീലേരിയുടെ പരിശ്രമങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.
ഒരു തൊഴില്‍ എന്ന നിലയില്‍ സര്‍ക്കസ്സ് സ്വീകരിച്ച തലശ്ശേരിയിലും
പരിസരങ്ങളിലുമുള്ള കീഴാളജനവിഭാഗത്തിന് ഇത് വിമോചനമാര്‍ഗ്ഗം കൂടി ആയിരുന്നു.
ഇന്ത്യയില്‍ മറ്റു പ്രദേശങ്ങളില്‍ സമാനമായ ശാരീരികകലകള്‍ ഉണ്ടായിരുന്നെങ്കിലും
അവിടെ ആര്‍ക്കും കീലേരിക്ക് സാധ്യമായ സാഹസികത നിറഞ്ഞതും ഉള്‍ക്കാഴ്ചയുടെ
പ്രകാശത്താല്‍ നയിക്കപ്പെട്ടതുമായ ഇത്തരം ദൗത്യം ഏറ്റെടുക്കാന്‍ കഴിയാതെ പോയി.
ഇതിനു കാരണം സാമൂഹികശാസ്ത്രപരമാണ്. അത് കേരളീയനവോത്ഥാനത്തിന്റെ
ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. കേളപ്പജി പുനരുജ്ജീവിപ്പിച്ച
കളരിയില്‍ നിന്ന് സര്‍ക്കസ്സിന് ഒരു നേട്ടവും ഉണ്ടായില്ല. പില്‍ക്കാലത്ത് ഇത്തരം
ആയോധനകലാപൈതൃകം തികച്ചും പ്രതിലോമപരമായ ഉള്ളടക്കത്തോടെയാണ്
ഉപയോഗിക്കപ്പെട്ടത് എന്ന് നമ്മുക്കറിയാം.

ദേശീയത, സ്വത്വം, ശരീരം എന്നിവ ഉള്‍ക്കൊള്ളുന്ന സവിശേഷമായ
ഒരു പ്രശ്‌നപരിസരമാണ് കീലേരി കുഞ്ഞിക്കണ്ണന്‍ടീച്ചര്‍ പ്രതിനിധാനം ചെയ്യുന്നത്
എന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഉദ്യമിക്കുന്നത്. മലയാള സാഹിത്യത്തിലെ
ആധുനികകാലഘട്ടവുമായി ബന്ധപ്പെട്ട സാഹിത്യകൃതികള്‍ ശരീരത്തിന്റെ
വിവരണത്തെ സ്വത്വാവിഷ്കാരത്തിന്റെ രൂപങ്ങള്‍ എന്ന നിലയില്‍ അവകരിപ്പിക്കുന്നുണ്ട്.
മണിപ്രവാളസാഹിത്യത്തിലെ നായികാവര്‍ണ്ണനയും ചന്തുമേനോന്‍ ഇന്ദുലേഖയെ
വര്‍ണ്ണിക്കുന്നതും താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. സി.വി.രാമന്‍പിള്ളയുടെ
സുഭദ്ര ആത്മത്യാഗപരമായ ദൗത്യം ഏല്ക്കുകയും പില്ക്കാലത്ത് പൈങ്കിളിഭാഷയില്‍
`സൂര്യപുത്രി'യായി പരിണമിക്കുകയും ചെയ്തു. അനന്തപത്മനാഭന്‍ ശാരീരികക്ഷമതയുടെ
അസാമാന്യമായ തലത്തില്‍ ഉയര്‍ന്ന് സാഹസികനായകനായി പരിണമിക്കുന്നു.
ആധുനികതയുടെ കാലഘട്ടം സാഹിത്യത്തില്‍ ഇപ്രകാരം അതിഭാവുകത്വത്തോടെ
അസംബന്ധതയുമായി സംബന്ധത്തിലേര്‍പ്പെടുമ്പോള്‍ അതില്‍നിന്നും
വേറിട്ട് ശരീരത്തെ സ്വത്വാവിഷ്കാരത്തിന്റെ വാഹകമാക്കി വളര്‍ത്തുകയും
സര്‍ക്കസ്സ് കലയുടെ സാംസ്കാരികാവിഷ്കാരത്തിന്റെ ഭാഗമാക്കുകയും
ചെയ്തവരാണ് സര്‍ക്കസ്സിലെ കലാകാരന്മാരും കലാകാരികളും.
നോവല്‍, ചെറുകഥ, നാടകം എന്നിവപോലെ സര്‍ക്കസ്സും
പാശ്ചാത്യമാതൃകയുടെ സ്വദേശീയമായ രൂപത്തെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
മിത്തോ-കോറിയോഗ്രഫി സ്ട്രചേഴ്‌സ് ഇന്‍ ഇന്ത്യന്‍ സര്‍ക്കസ്സ്
എന്ന പ്രബന്ധത്തില്‍ പോള്‍ ബൂയ്‌സാക്ക് ആവസ്തുത വെളിവാക്കിയിട്ടുണ്ട്.
സര്‍ക്കസ്സ് അടിസ്ഥാനപരമായി പാശ്ചാത്യമാണെങ്കിലും
അത് നമ്മുടെ കലാവിഷ്കാരത്തിനുള്ള സമര്‍ത്ഥമായ രൂപമാക്കി നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നവോത്ഥാനത്തെക്കുറിച്ചും ആധുനികതയെക്കുറിച്ചും നമ്മുടെ ആലോചനകള്‍ സാഹിത്യനിഷ്ഠമായിരുന്നു.
സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ നിന്നും മുകളിലേക്കായിരുന്നു കേരളത്തില്‍ നവോത്ഥാനപ്രവണതയുടെ
പ്രവാഹഗതി എന്ന് മനസ്സിലാക്കുന്നതിന്നു പകരം ഒരു പാന്‍-ഇന്ത്യന്‍ വാര്‍പ്പുമാതൃക പിന്തുടരാനാണ്
നമ്മുടെ നവോത്ഥാനപഠനങ്ങള്‍ ശ്രമിച്ചത്. സാഹിത്യചര്‍ച്ചയില്‍ നവോത്ഥാനത്തിന്റേയും
ദേശീയതയുടേയും ഉറവുകള്‍ തിരയുമ്പോള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും
നമ്പൂതിരിയെ മനുഷ്യനാക്കലിലും നമ്മുടെ ചിന്തയെ തളച്ചിട്ടു. കേരളീയനവോത്ഥാനത്തിന്റെ
ധാരയില്‍ ഏറ്റവും ഒടുവില്‍ മാത്രം കടന്നു വന്നവര്‍ അതിന്റെ
കേന്ദ്രമാകുന്ന വിധത്തില്‍ വിന്യസിക്കപ്പെട്ട ഒരു വ്യവഹാരമാക്കി നവോത്ഥാനപഠനത്തെ
മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് സാഹിത്യാധിഷ്ഠിതപഠനങ്ങള്‍ക്കുണ്ട്.
ഭാവുകത്വപരമായി മലയാളസാഹിത്യത്തില്‍ പ്രകടമായ കാലുഷ്യങ്ങള്‍
ആധുനികതയെക്കുറിച്ചുള്ള നമ്മുടെ അവബോധത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മലയാളത്തിലെ നോവല്‍-ചെറുകഥാസാഹിത്യങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയും
ആവിഷ്കരിക്കുകയും ചെയ്യുന്നതിന് സമാന്തരമായി കവിതയില്‍ കാല്പനികവസന്തമായിരുന്നു.
തകഴി-ദേവ്-ബഷീര്‍ കാലഘട്ടത്തിന് സമാന്തരമായി കവിതയില്‍ ഇടപ്പള്ളിയും ചങ്ങമ്പുഴയും
നായകത്വം വഹിക്കുകയായിരുന്നു. ഒരേ സമയം വ്യത്യസ്തവും വിരുദ്ധവുമായ കാഴ്ചപ്പാടുകള്‍
കൊണ്ടുനടക്കുവാനുള്ള നമ്മുടെ സഹജമായ സിദ്ധിയുടെ ഒരു ഉദാഹരണമാണിത്.
ആധുനികത അതിന്റെ വികാസഗതിയില്‍ ഒടുവില്‍ ദാര്‍ശനികനമായി അസ്തിത്വവാദത്തില്‍
ഉറച്ചു നിന്നതിനു ശേഷവും കവിതയില്‍ നാം നവകാല്പനികഭാവുകത്വത്തിന്റെ
മസൃണാനുഭവങ്ങളുടെ ഉപഭോക്താക്കളായിരുന്നു. ഇത് സാഹിതീയമായ ഭാവുകത്വത്തിന്റെ
പ്രശ്‌നം മാത്രമല്ല. അത് നമ്മുടെ സ്വത്വബോധത്തിന്റെ പ്രശ്‌നം കൂടിയാണ്.
മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചവര്‍, അയ്യങ്കാളിയായാലും
ശ്രീനാരായണഗുരുവായിരുന്നാലും, അക്കാലത്തെ പാശ്ചാത്യദര്‍ശനമാതൃകയേതെന്ന
ചിന്താക്ലേശം അനുഭവിച്ചവരല്ല. ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള
അഭിമുഖസംഭാഷണം ഇതിന് ഉദാഹരണമാണ്. അവര്‍ രണ്ടു പേരും അഭിസംബോധനചെയ്യുന്ന
പ്രശ്‌നങ്ങള്‍ ഒന്നല്ല എന്ന തിരിച്ചറിവിന്റെ പ്രകാശമാണ് ആ സംഭാഷണത്തെ പ്രസക്തമാക്കുന്നത്.
വാര്‍പ്പുമാതൃകകളുടെ പ്രയോഗം നമ്മുടെ സാംസ്കാരികാവസ്ഥയെ തിരിച്ചറിയുന്നതിന് പലപ്പാഴും
മതിയായ വെളിച്ചം നല്കുന്നില്ല.

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ കാലം മുതല്‍ വ്യത്യസ്തങ്ങളായ
രൂപത്തില്‍ സര്‍ക്കസ്സ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചെറുകഥാസാഹിത്യത്തില്‍
ഉറൂബിന്റെ രചനകള്‍ സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നു. ആ കഥകളില്‍ നിന്ന് പ്രചോദനം
ഉള്‍ക്കൊണ്ട് നായരു പിടിച്ച പുലിവാല് എന്ന സിനിമയും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഉത്തരകേരളത്തില്‍
കിട്ടുണ്ണി സര്‍ക്കസ്സ് എന്ന ഒരു ചൊല്ല് നിലവിലുണ്ട്. ഒരാള്‍ തന്നെ എല്ലാ പണിയും ചെയ്യുന്ന ദരിദ്രമായ
ഒരു സ്ഥാപനം എന്നാണ് ഇതിന്റെ സൂചന. സര്‍ക്കസ്സിന്റെ ഇത്തരം പ്രതിനിധാനങ്ങള്‍ ഒരു സമൂഹം
എന്ന നിലയില്‍ കേരളീയരുടെ ചിന്തയെ അത് സ്വാധീച്ചിരുന്നുവെന്നതിന്റെ തെളിവായി കണക്കാക്കാം.
സൗഹൃദപൂര്‍വ്വവും സരസവുമായ ഇത്തരം സര്‍ക്കസ്സ് പ്രതിനിധാനങ്ങളല്ല ഇന്ന് നിലവിലുള്ളത്. ചൂഷണം,
പീഢനം, സഹനം എന്നിവയുടെ ഒരു പ്രതിരൂപമാണ് മുഖ്യധാരാവ്യവഹാരങ്ങളില്‍ ഇന്ന് സര്‍ക്കസ്സ്.
എന്നാല്‍ സര്‍ക്കസ്സിനെക്കുരിച്ചുള്ള നേരനുഭവമുള്ളവര്‍ ഒരിക്കലും ഇങ്ങനെ സര്‍ക്കസ്സിനെ കാണുന്നില്ല.
കാല്പനികമായ സൗന്ദര്യത്തോടെയല്ലെങ്കിലും സേ്‌നഹവും സംരക്ഷണവും നല്കുന്ന സര്‍ക്കസ്സ് അവര്‍ക്ക്
ജീവിതം പോലെ അനിര്‍വ്വചനീയമായ യാഥാര്‍ത്ഥ്യമാകുന്നു. ശ്രീധരന്‍ ചമ്പാടിന്റെ ആ നോവലില്‍
സര്‍ക്കസ്സിലെ കലാകാരന്മാര്‍ പ്രകടമാക്കുന്ന സേ്‌നഹദ്വേഷബന്ധം ശ്രദ്ധേയമാണ്. സര്‍ക്കസ്സ്
വിട്ടുപോരാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അങ്ങിനെ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഇതിലെ
കഥാപാത്രങ്ങള്‍ സര്‍ക്കസ്സിനെ ജീവിതം തന്നെയായി കാണുന്നുവെന്ന് പറയുന്നത് ഒട്ടും ആലങ്കാരികമായല്ല.
നല്ലവരും ദുഷിച്ചവരുമായ മനുഷ്യര്‍ എവിടെയുമുണ്ടെന്നതുപോലെ സര്‍ക്കസ്സിലുമുണ്ട്. അവര്‍ക്കിടയില്‍
എല്ലാ മാനുഷികവികാര ങ്ങളുമുണ്ട്. എന്തു തന്നെ സംഭവിച്ചാലും കളി നടക്കണം, ദ ഷോ മസ്റ്റ് ഗോ
ഓണ്‍, എന്ന് പറയുന്നത് ജീവിതത്തെക്കുറിച്ചു തന്നെയാണ്. കളിയും ജീവിതവും അവിച്ഛിന്നമായി

കിടക്കുകയാണിവിടെ. സര്‍ക്കസ്സില്‍ ജോലി ചെയ്യുകയും നേരനുഭവങ്ങളുടെ പ്രകാശത്തില്‍ രചന
നടത്തുകയും ചെയ്യുന്ന ശ്രീധരന്‍ ചമ്പാടിന്റേതില്‍ നിന്നും വ്യത്യസ്തമായ സര്‍ക്കസ്സ് പ്രതിനിധാനമാണ്
സൂചിപ്പിച്ചു. മൃഗസമാനമായ ജീവിതാവസ്ഥയാണ് സര്‍ക്കസ്സിലേത് എന്നും ചൂഷണത്തിന്റേയും
പീഢനത്തിന്റേയും ലോകമാണ് സര്‍ക്കസ്സ് എന്നും വീക്ഷണം നിര്‍ദ്ദേശിക്കുന്നു. ചൂഷക-ചൂഷിത
ബന്ധത്തെക്കുറിച്ച് നാം ഉല്ക്കണ്ഠാകുലരായ ജീവത്സാഹിത്യകാലത്തുപോലും ഇത്രത്തോളം
അനാരോഗ്യകരമായ അന്തരീക്ഷമാണ് സര്‍ക്കസ്സിലേത് എന്ന് നാം കരുതിയിരുന്നില്ല.
മുഖ്യധാരാവ്യവഹാരങ്ങളിലും പത്രപ്രവര്‍ത്തനത്തിലും കാലം തെറ്റിപ്പിറന്ന ആ സങ്കല്പം
മനുഷ്യജീവിതത്തെക്കുറിച്ചും ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമുള്ള കാല്പനികമായ വ്യാഖ്യാനമാണ്.
ഒരു താരകയെക്കാണ്‍കെ രാവു മറക്കുന്ന കാല്പനികതയ്ക്ക് ജീവിതത്തോട് ഉദാസീനമാകാന്‍ സാധിച്ചുവെന്നു വരാം.
സാഹിത്യത്തിലെ ഹ്യൂമനിസ്റ്റ് എന്നു വിളികൊണ്ട ഉറൂബ് കണ്ടതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചയാണ്
എം.ടി.വാസുദേവന്‍നായര്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. കൈരളി ടിവിക്കു
വേണ്ടി ദീപ നാരായണന്‍ സര്‍ക്കസ്സിനെക്കുറിച്ച് (നാട്ടകം എന്ന സാംസ്കാരികപത്രികാപരമ്പരയില്‍)
ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. സര്‍ക്കസ്സിനെക്കുറിച്ചുള്ള മുഖ്യധാരാവ്യവഹാരങ്ങളിലേതില്‍ നിന്നും
വ്യത്യസ്തമായ സ്വരമാണ് പ്രസ്തുത പരിപാടിയില്‍ സംസാരിച്ച മുന്‍കാല സര്‍ക്കസ്സ് കലാകാരന്മാര്‍
പ്രകടിപ്പിച്ചത്. മിശ്രവിവാഹത്തെത്തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നപ്പോള്‍
ജാതിയും മതവുമൊന്നുമില്ലാത്ത സര്‍ക്കസ്സിന്റെ തമ്പായിരുന്നു തന്റെ അഭയസ്ഥാനം
എന്ന് സരസമായി സ്മരിക്കുന്നവര്‍ മുതല്‍ പെന്‍ഷന്‍ കിട്ടാത്തതിന്റെ പരാതി
പറയുമ്പോഴും സര്‍ക്കാസ്സാണ് തന്റെ ജീവിതമെന്ന് അനുസ്മരിക്കുന്ന കലാകാരി വരെ
സര്‍ക്കസ്സിന്റെ നേരനുഭവമാണ് വിവരിക്കുന്നത്.

കൊളോണിയല്‍ ആധുനികതയുടെ സവിശേഷത ദേശീയതയെക്കുറിച്ച്
അത് രൂപപ്പെടുത്തിയ ധാരണകളാണ്.
കേരളീയനവോത്ഥാനത്തിന്റെ സര്‍ഗ്ഗമാതൃകകളെല്ലാം കേരളത്തിന്റെ
ദേശകാലങ്ങളുടെ പരിധിക്കുള്ളില്‍ ലോകത്തെ ഒതുക്കിയപ്പോള്‍ സര്‍ക്കസ്സ്
ദേശാന്തരസഞ്ചാരത്തിലൂടെ ലോകത്തിന്റെ വിസ്തൃതിയെ നേരിട്ട് അറിഞ്ഞു.

സര്‍ക്കസ്സിന്റെ വിനിമയം എല്ലായേ്പാഴും സാര്‍വ്വലൗകികമായ വിനിമയതലം
സ്പര്‍ശിക്കുവാനുള്ള സന്നദ്ധതയോടെ ലോകത്തെ അഭിമുഖീകരിച്ചു. മലയാളത്തിലെ മികച്ച
സാഹിത്യകൃതികള്‍ അഭിസംബോധന ചെയ്യുന്ന കൊച്ചുസമൂഹങ്ങള്‍ക്കു പകരം ഓരോ സര്‍ക്കസ്സ്
പ്രകടനവും പൊതുസമൂഹത്തെ മൊത്തത്തിലാണ് അഭിസംബോധന ചെയ്തിരുന്നത് എന്ന് ഓര്‍ക്കുക.
വിഭാഗീയവുമായ വിനിമയമല്ല സര്‍ക്കസ്സിന്റേത്. ഇന്ത്യന്‍ സര്‍ക്കസ്സ് ദേശീയമായ
ഒരു സ്വത്വം സര്‍ക്കസ്സ് ലോകത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ സമാന്തരമായി
ലോകമാസകലമുള്ള സര്‍ക്കസ്സ് പൈതൃകത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്നു.
സ്വന്തം മുരിങ്ങാച്ചുവട്ടില്‍ നിന്ന് കാണാവുന്ന ആകാശപരിധിയാണ് ലോകം
എന്ന് മേനി നടിക്കുന്ന നമ്മുടെ ധൈഷണികകാലാവസ്ഥയില്‍ ഇത്തരം നേര്‍കാഴ്ചകള്‍
കൗശലമില്ലാത്തവന്റെ വിഡ്ഢിത്തമായി പരിഹസിക്കപ്പെട്ടേക്കാം. വിഡ്ഢിയുടെ തലയില്‍
ഏത് കോമാളിത്തൊപ്പിയും കയറ്റിവെക്കാന്‍ വളരെ എളുപ്പമാണ്.

ശ്രീധരന്‍ ചമ്പാടിന്റെ നോവലിലേക്ക് വരിക:
ഇവിടെ നാം കാണുന്നത് സര്‍ക്കസ്സിന്റെ യഥാര്‍ത്ഥലോകമാണ്.
കാശി എന്ന കുള്ളനായ കോമാളിയാണ് ആ നോവലിലെ നായകകഥാപാത്രം.
ഉയരക്കുറവുള്ളവന്‍ എന്ന നിലയില്‍ കുടുംബത്തില്‍ അവമതിക്കപ്പെടുകയും അവഗണിക്കപ്പെടുകയും
ചെയ്ത കാശി തികച്ചും യാദൂച്ഛികമായി തന്നെപ്പോലെയുള്ള ഒരാളെ തെരുവുസര്‍ക്കസ്സില്‍ കണ്ടു.
ഇതാണ് തന്റെ ലോകം, ഇതാണ് തന്റെ ജീവിതം എന്ന വെളിപാടിലേക്ക് കാശി ചെന്നെത്തുന്നത്
അപ്പോഴാണ്.
തെരുവുസര്‍ക്കസ്സില്‍ നിന്ന് പിന്നീട് സര്‍ക്കസ്സ് കമ്പനിയിലെ കളിക്കാരനായി അയാള്‍ മാറുന്നു.
ജീവിതത്തിന്റെ കയ്പും മധുരവും സര്‍ക്കസ്സ് കാശിക്ക് അനുഭവപ്പെടുത്തിക്കൊടുത്തു.
കണക്കുകള്‍ തീര്‍ത്ത് കളി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാശി ഒരുങ്ങി
നില്ക്കുന്നിടത്തു
നിന്നുമാണ് നോവല്‍ ആരംഭിക്കുന്നത്. കാരണങ്ങള്‍ പലതാണ്, കാശിക്ക്
നാട്ടിലേക്ക് മടങ്ങാനാവുന്നില്ല.
എന്തു തന്നെ സംഭവിച്ചാലും കളി തുടരണം എന്ന സര്‍ക്കസ്സിന്റെ നിശ്ചയം കാശിയുടേയും
സര്‍ക്കസ്സിലെ മറ്റുള്ളവരുടേയും നിശ്ചയമായി മാറുന്നത് നാം ആ നോവലില്‍ കാണുന്നു.
കൂടാരത്തിന്റെ അകത്തു നിന്നുമുള്ള കാഴ്ചയാണ് നമ്മുക്ക് നോവലിസ്റ്റ് നല്കുന്നത്.
പട്ടാളജീവിതം പരാമര്‍ശിക്കപ്പെടുന്ന കഥകളും നോവലുകളുമെഴുതുന്ന വരെ പട്ടാളക്കാഥികര്‍
എന്ന് നമ്മുടെ നിരൂപകര്‍ വിശേഷിപ്പിക്കാറുണ്ട്. കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും കുറിച്ചുള്ള
പരാമര്‍ശം ഒരു നോവലിനെ സൈബര്‍നോവല്‍ എന്നും വിശേഷിപ്പിക്കപ്പെടുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്.
ഇത്തരം വിശേഷണങ്ങള്‍ അവമതികളായിരിക്കാനിടയില്ല. എന്നാല്‍ സര്‍ക്കസ്സിനെക്കുറിച്ചുള്ള
നോവലുകള്‍ക്ക് ഇത്തരം വിശേഷണങ്ങള്‍ക്കുള്ള സൗഭാഗ്യം ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ.
ചിത്രകാരനായ പാബ്ലോ പിക്കാസ്സോ സര്‍ക്കസ്സിന്റെ ആരാധകനായിരുന്നു. ചലച്ചിത്രകാരന്മാരായ
ചാര്‍ലി ചാപ്ലിനും ഫ്രെദറിക്കോ ഫെല്ലിനിയും സര്‍ക്കസ്സില്‍ അനുരക്തരായിരുന്നു.
ഒരു പക്ഷേ,
ഒരു സിനിമാക്കാരനായിരുന്നില്ലെങ്കില്‍ ഞാന്‍ സര്‍ക്കസ്സുകാരനാകുമായിരുന്നുവെന്ന് ഫെല്ലിനി പറഞ്ഞിട്ടുണ്ട്.
നമ്മുടെ ആഢ്യസാംസ്കാരികവ്യവഹാരങ്ങള്‍ക്കിടയില്‍ പ്രാന്തവത്കരിക്കപ്പെട്ടതാണെങ്കിലും
അരവിന്ദനെ സര്‍ക്കസ്സും ശ്രീധരന്‍ ചമ്പാടിന്റെ നോവലും ആകര്‍ഷിച്ചിട്ടുണ്ട്. മലയാള സാഹിത്യചരിത്രത്തിലെ
സര്‍ക്കസ്സ് പ്രതിനിധാനത്തിന്റെ തിളക്കമുള്ള മാതൃകയാണ് അന്തരം. ഉറൂബിന്റേത് ഉള്‍പ്പെടെ
മലയാളത്തിലെ സര്‍ക്കസ്സ് കഥകളോടൊപ്പം അരവിന്ദന്റെ
തമ്പ് എന്ന സിനിമയോടൊപ്പം കണ്ടമ്പുള്ളി ബാലന്റെ സര്‍ക്കസ്സ് എന്ന പഴയ പുസ്തകത്തോടൊപ്പം
ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന പുസ്തകമാണിത്.

ശ്രീധരൻ ചമ്പാടിന്റെ അന്തരം എന്ന കൃതിക്കു എഴുതിയ ആമുഖം